പലരും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ തെരഞ്ഞെടുക്കുന്നത് തന്നെ അവയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ്. എന്നാല്‍ എന്തെങ്കിലും സാഹചര്യത്താല്‍ നാം നിക്ഷേപം നടത്തിയ ബാങ്ക് തകര്‍ന്നു പോയാല്‍ നമ്മുടെ നിക്ഷേപത്തിന് എന്ത് സംഭവിക്കും?
പലരും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ തെരഞ്ഞെടുക്കുന്നത് തന്നെ അവയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ്. എന്നാല്‍ എന്തെങ്കിലും സാഹചര്യത്താല്‍ നാം നിക്ഷേപം നടത്തിയ ബാങ്ക് തകര്‍ന്നു പോയാല്‍ നമ്മുടെ നിക്ഷേപത്തിന് എന്ത് സംഭവിക്കും? മുഴുവന്‍ പണവും തിരികെ ലഭിക്കുമോ? സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരം ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് തിരിച്ചുകിട്ടുക. നിങ്ങളുടെ നിക്ഷേപ തുക അഞ്ച് ലക്ഷത്തേക്കാള്‍ ഉയര്‍ന്നതാണെങ്കിലും തിരികെ ലഭിക്കുക 5 ലക്ഷം മാത്രമായിരിക്കും. 1961 ലെ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ആക്ട് പ്രകാരമാണ് നിക്ഷേപകന് പ്രസ്തുത തുക തിരികെ ലഭിക്കുക.

റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2021 മാര്‍ച്ച് വരെ മൊത്തം ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപം 76,21,258 കോടി രൂപയാണ്. ആകെ നിക്ഷേപമായ 1,49,67,776 കോടി രൂപയുടെ 50.9 ശതമാനം മാത്രമാണിത്. ഈ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സിന് കീഴിലുള്ള സാമ്പത്തിക പരിരക്ഷ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുകയും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുകയും വേണം. ബാങ്കുകള്‍ ഡിഐസിജിസിയില്‍ രജിസ്റ്റര്‍ ചെയ്യാത്തതോ പ്രീമിയം അടയ്ക്കാത്തതോ ആണ് നിക്ഷേപത്തിന്മേല് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതിന്റെ പ്രധാന കാരണങ്ങള്‍.
സഹകരണ ബാങ്കുകളാണ് പരാജയപ്പെടുന്ന ബാങ്കുകളില്‍ കൂടുതലും. സാധാരണക്കാരായ ആള്‍ക്കാരായിരിക്കും കൂടുതലും ഇത്തരം ബാങ്കുകളുടെ ഉപയോക്താക്കള്‍. ലിക്വിഡേറ്റഡ് ബാങ്കുകളുടെ ഇന്‍ഷ്വര്‍ ചെയ്ത നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് ഉറപ്പാക്കുന്നതിന് 2020-21 കാലയളവില്‍ ഡിഐസിജി 993 കോടി രൂപയുടെ ക്ലെയിമുകള്‍ ഉയര്‍ന്നിട്ടുണ്ട്. 993 കോടി രൂപയില്‍ 2 ഒമ്പത് സഹകരണ ബാങ്കുകളുടെ 564 കോടി രൂപയുടെ ക്ലെയിമുകള്‍ കോര്പ്പറേഷന് തീര്‍പ്പാക്കുകയും ചെയ്തു. ആര്‍ബിഐ റിപ്പോര്‍ട്ട് പ്രകാരം, 2021 മാര്‍ച്ച് 31 വരെ ഇന്‍ഷ്വര്‍ ചെയ്ത ബാങ്കുകളുടെ എണ്ണം 2,058 ആണ്. ഇതില്‍ 139 എണ്ണം വാണിജ്യ ബാങ്കുകളാണ്. 1,919 സഹകരണ ബാങ്കുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ പങ്കാളിക്ക് നികുതി ലാഭിക്കുന്നതില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കുമോ? അറിയാം
നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ് തന്നെ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് പരിശോധിക്കുന്നത് ബാങ്കിന്റെ വിശ്വസ്തതയും നിക്ഷേപത്തിന്റെ സുരക്ഷിതത്വവും മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് സഹായകമാകും. ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്പറേഷന് (ഡിഐസിജിസി) പദ്ധതി പ്രകാരം സ്ഥിര നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് കവറേജ് നേടുകയുമാകാം. നിങ്ങളുടെ പക്കലുള്ള മുഴുവന്‍ തുകയും ഒരൊറ്റ ബാങ്കില്‍ നിക്ഷേപിക്കാതെ പല ബാങ്കുകളിലേക്കായി നിക്ഷേപം വിഭജിക്കുന്നത് സുരക്ഷിതത്വം ഒന്നു കൂടി ഉറപ്പിക്കുവാന്‍ സഹായകമാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
