പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് പണം കണ്ടെത്താനുള്ള മാർഗങ്ങളിലൊന്നാണ് ചിട്ടികൾ. കേരള സർക്കാർ കമ്പനിയായ കെഎസ്എഫ്ഇയുടെ വിവിധ ചിട്ടികൾ വിപണിയിൽ ലഭ്യമാണ്. പെട്ടന്ന് പണം കണ്ടെത്താൻ ചിട്ടികൾ ഇ ചേരുന്നവരാണെങ്കിൽ കൃത്യമായ ധാരണയോടെ ചിട്ടിയെ സമീപിച്ചാൽ മാത്രമെ ഇവ ലാഭകരമാക്കാൻ സാധിക്കുകയുള്ളൂ.
ചിട്ടിയിൽ ചേർന്ന് ആദ്യ മാസത്തെ അടവ് പൂർത്തിയാക്കിയാൽ തന്നെ ചിട്ടിയിൽ നിന്ന് പണം ലേലം വിളിച്ചെടുക്കാൻ സാധിക്കും. പൊതുവെ അത്യാവശ്യക്കാരാണ് ആദ്യ മാസത്തിൽ ലേലം വിളിക്കുന്നത്. ഇത്തരക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
30% കിഴിവിൽ
ചിട്ടിയുടെ ആദ്യ മാസത്തില്‍ ലേലം വിളിച്ചെടുക്കുന്നവർ ചിട്ടി പരമാവധി ലേല കിഴിവിലാണ് ലഭിക്കുക. റെഗുലർ ചിട്ടികളാണെങ്കിൽ 30 ശതമാനം വരെ കിഴിവിൽ വിളിച്ചെടുക്കാൻ സാധിക്കും. മൾട്ടി ഡിവിഷൻ ചിട്ടിയാണെങ്കിൽ 30 മുതൽ 35 ശതമനം വരെയാണ് ലേല കിഴിവ്. 10,000 രൂപ മാസ അടവുള്ള 50 മാസത്തിന്റെ 5 ലക്ഷം രൂപയുടെ ചിട്ടിയാണെങ്കിൽ 30 ശതമാനം ലേല കിഴിവിൽ പോകുമ്പോൾ 3.50 ലക്ഷം രൂപ ലഭിക്കും. ഇതിനോടൊപ്പം ജിഎസ്ടിയും നൽകണം.

സ്ഥിര നിക്ഷേപമിടാൻ ആദ്യമാസം വിളിക്കരുത്
ചിട്ടി ലേലം വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടുന്നതിന് ആദ്യ മാസം പരിഗണിക്കരുത്. പ്രത്യേകിച്ച് ഹ്രസ്വകാല ചിട്ടികളിൽ ഇത് ഗുണം ചെയ്യില്ല. പലിശ ലഭിക്കാനുള്ള കാലയളവ് കുറവാണെന്നതാണ് കാരണം. ദീർഘകാല ചിട്ടികളിൽ ആദ്യ മാസം വിളിച്ചെടുത്താലും ചിട്ടി സ്ഥിര നിക്ഷേപം ചില ഘട്ടങ്ങളിൽ ലാഭകരമാകാറുണ്ട്. ചിട്ടിയിലെ ലേല കിഴിവിനേക്കാള്‍ പലിശ സ്ഥിര നിക്ഷേപിട്ടാൽ ലഭിക്കുമെന്ന് ഉറപ്പാക്കണം.
ജാമ്യം ഉറപ്പാക്കി മാത്രം ചിട്ടി വിളിക്കുക
ചിട്ടിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് മുൻപ് മേൽ ബാധ്യതയ്ക്ക് എന്ത് ജാമ്യം നൽകുമെന്ന കാര്യത്തിൽ തീരുമാനമാകണം. 5 ലക്ഷത്തിന്റെ ചിട്ടി ആദ്യ മാസം വിളിച്ചെടുത്താൽ 4.95 ലക്ഷം രൂപയ്ക്ക് ജാമ്യം നൽകേണ്ടി വരും. ചിട്ടിയിൽ ബാക്കി അടയ്ക്കാനുള്ള തുകയാണ് മേൽബാധ്യത. ഈ തുകയ്ക്ക് തുല്യമായ സാലറി സർട്ടഫിക്കറ്റോ, ഭൂമി രേഖയോ, സ്വർണം, എൽഐസി സറണ്ടർ വാല്യു എന്നിങ്ങനെയുള്ള വിവിധ ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും.
ചിട്ടി വിളിച്ചെടുത്തതിന് ശേഷം ജാമ്യം തിരിയാന്‍ ചെന്നാല്‍ ആവശ്യ സമയത്ത് പണം ഉപകരിക്കപ്പെട്ടേക്കില്ല. കാത്തിരുന്നാല്‍ കുറഞ്ഞ ലേല കിഴിവില്‍ ചിട്ടി ലഭിക്കുകയും ചെയ്യും. ഈ നഷ്ടം ഒഴിവാക്കാൻ ചിട്ടി സ്ഥിര നിക്ഷേപമിടാം.
പ്രോക്സി ഉപയോഗിക്കാം
ചിട്ടി വിളിക്കാൻ ചിട്ടി വരിക്കാരന് നേരിട്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രോക്സി ഉപയോഗിക്കാം. ശാഖ മാനേജറെയോ ചിറ്റാളന് വേറോരാളെയോ പ്രോക്സിയായി നിയമിക്കാം. പ്രോക്സിയായി ശാഖ മാനേജറെ ചുമതലപ്പെടുത്തിയാൽ പ്രോക്സി നൽകിയ തുകയ്ക്ക് ചിട്ടി വിളിക്കാൻ ആളില്ലെങ്കിൽ ചിട്ടി ലഭിക്കും. പ്രോക്സി നൽകിയ ശേഷം നേരിട്ട് പങ്കെടുത്ത് ചിട്ടി വിളിച്ചാൽ പ്രോക്സി റദ്ദാകും. ചിട്ടിയിലെ മാസ അടവ് മുടങ്ങിയാലും പ്രോക്സി റദ്ദാകും. ഇതിനാൽ മാസ അടവ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.
ചിട്ടി ചേരുന്നതിന് മുൻപ് ശ്രദ്ധിക്കാം
സാധാരണ ഗതിയിൽ പണത്തിന്റെ ആവശ്യത്തിന് 1-2 വർഷം മുൻപ് ചിട്ടിയിൽ ചേരുന്നതാണ് ഉചിതം. ചിട്ടി പണം ലഭിക്കേണ്ട 1 വർഷത്തിന് ശേഷം പൊതുവെ ലേലം വിളി ആരംഭിക്കുകയും പരമാവധി കിഴിവിൽ അല്ലാതെ ലാഭകരമായ തുകയ്ക്ക് ചിട്ടി വിളിച്ചെടുക്കാനും സാധിക്കും.
ചിട്ടിയിൽ ചേരുന്നൊരാൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ചിട്ടിതുക ആവശ്യത്തിന് ഉപകരിക്കുമോ എന്നത്. ചിട്ടിയിൽ ലേല കിഴിവായി കുറയ്ക്കുന്ന സംഖ്യയും ചിട്ടി പണം ഉപയോഗിച്ചുള്ള നേട്ടവും പരിശോധിച്ചാൽ ലാഭമാണെന്ന് കണ്ടാൽ മാത്രമെ ചിട്ടി ആദ്യ മാസം വിളിക്കാവൂ.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications