ജീവിതത്തിൽ നിക്ഷേപങ്ങൾക്കൊപ്പം അത്യാവശ്യമായി വേണ്ടതാണ് ലൈഫ് ഇൻഷൂറൻസുകൾ. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പ്രയാസങ്ങളെ മുന്നിൽ കണ്ട് ഇൻഷൂറൻസുകളെടുക്കുന്നത് സാമ്പത്തിക ഭദ്രത നൽകും. കുടുംബത്തിലെ ഏക വരുമാന മാർഗമാണെങ്കിൽ ഇൻഷൂറൻസ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ആക്സമിക മരണങ്ങളുണ്ടാകുമ്പോൾ കുടുംബത്തിന് സാമ്പത്തികമായി പിടിച്ചു നിൽകാൻ ഇത് സഹായിക്കും.
രാജ്യത്ത് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷൂറൻസ് കമ്പനിയായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഈ ഉദ്യേശത്തോടെ നിരവധി പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്. പോളിസി കാലയളവ് കഴിഞ്ഞാൽ തുക തിരികെ ലഭിക്കുന്ന എൻഡൗമെന്റ് പോളിസികളും ടേം ഇൻഷൂറൻസ് പോളിസികളും എൽഐസി അവതരിപ്പിക്കുന്നുണ്ട്. ഈ രണ്ട് വിഭാഗത്തിലും ഉൾപ്പെട്ട മികച്ച 5 പോളിസികളാണ് താഴെ ചേർക്കുന്നത്.
എല്‍ഐസി ന്യൂ ജീവന് ആനന്ദ്
ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും ആനുകൂല്യങ്ങള്‍ ലഭിക്കുന്നൊരു പോളിസിയാണ് എല്‍ഐസി ന്യൂ ജീവന് ആനന്ദ്. ഭാവിയിലേക്ക് പണം സമ്പാദിക്കുന്നതിനൊപ്പം ജീവിതം സുരക്ഷിതമാക്കാന്‍ ഈ പോളിസി തിരഞ്ഞെടുക്കാം. 18 വയസ് മുതല്‍ 50 വയസ് വരെയാണ് പോളിസിയില്‍ ചേരാനുള്ള പ്രായം.
പോളിസി കാലാവധി 15 വര്‍ഷത്തിനും 35 വര്‍ഷത്തിനും ഇടയിലാണ്. പരമാധി സം അഷ്വേഡിന് എല്‍ഐസി ന്യൂ ജീവന് ആനന്ദ് പോളിസിയില്‍ പരിധിയില്ല. കുറഞ്ഞത് 1 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങണം. കാലാവധി പ്രായം 75 വയസാണ്.
എല്‍ഐസി ജീവന് ഉമാംഗ്
സമ്പാദ്യത്തിന്റെയും ഇന്ഷൂറന്സിന്റെയു ഗുണങ്ങള്‍ നല്കുന്ന മറ്റൊരു പോളിസിയാണ് എല്‍ഐസി ജീവന് ഉമാംഗ്. പോളിസി ആരംഭിക്കുന്നത് മുതല്‍ 100 വയസ് വരെയാണ് പോളിസിയുടെ കാലാവധി. 90 ദിവസം പ്രായമായ കുട്ടി മുത്ല് 55 വയസ് വരെ എല്‍ഐസി ജീവന് ഉമാംഗ് പോളിസിയില്‍ ചേരാം. കുറഞ്ഞ സം അഷ്വേഡ് 2 ലക്ഷം രൂപയാണ്.
എല്‍ഐസി ന്യൂ ചില്ഡ്രേണ്സ് മണി ബാക്ക് പ്ലാന്‍
കുട്ടികള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന പോളിസിയാണ് എല്‍ഐസി ന്യൂ ചില്ഡ്രേണ്സ് മണി ബാക്ക് പ്ലാന്‍. കുട്ടികളുടെ ഭാവി പരിഗണിക്കുന്ന രക്ഷിതാക്കള്‍ക്ക് ഈ പോളിസി തിരഞ്ഞെടുക്കാം. 12 വയസു വരെയാണ് എല്‍ഐസി ന്യൂ ചില്ഡ്രേണ്സ് മണി ബാക്ക് പോളിസിയില്‍ ചേരാന്‍ സാധിക്കുന്നത്. കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ് പരമാവധി സം അഷ്വേഡിന് പരിധിയില്ല. കുട്ടിയുടെ 25-ാം വയസില്‍ പോളിസി കാലാവധിയെത്തും.
എല്‍ഐസി ജീവന് അമര്‍
എല്‍ഐസി ജീവന് അമര്‍ ടേം ഇന്‍ഷൂറന്‍സ് പോളിസിയാണ്. കുറഞ്ഞ നിരക്കില്‍ വലിയ സം അഷ്വേഡിന്റെ പരിരക്ഷ ലഭിക്കുന്നു എന്നതാണ് പോളിസിയുടെ ഗുണം. 10 വര്‍ഷത്തിനും 40 വര്‍ഷത്തിനും ഇടയിലാണ് ജീവന് അമര്‍ പോളിസിയുടെ കാലാവയളവ് വരുന്നത്.
18 വയസ് മുതല്‍ 65 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഈ ടേം പോളിസിയില്‍ ചേരാം. പരമാവധി അഷ്വേഡ് തുക 25 ലക്ഷം രൂപ വരെയാണ്. 80 വയസ് വരെ കാലാവധി പുതുക്കാം.
എല്‍ഐസി ടെക്ക് ടേം പ്ലാന്‍
നിശ്ചിത കാലത്തേക്ക് ഇന്‍ഷൂറന്‍ പരിരക്ഷ നല്‍കുന്നൊരു ടേം പോളിസിയാണ് എല്‍ഐസി ടെക്ക് ടേം പ്ലാന്‍. ഉയര്‍ന്ന സം അഷ്വേഡ് ലഭിക്കുന്ന ചെലവ് കുറഞ്ഞ ഇന്‍ഷൂറന്‍സ് ആണിത്.
18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ടേം പോളിസി വാങ്ങാന്‍ സാധിക്കുക. പരമാവധി 80 വയസ് വരെ പോളിസി കാലാവധി നീട്ടാം. 10 വര്‍ഷം മുതല്‍ 40 വയസ് വരെയാണ് പോളിസി കാലാവധി. പരമാവധി സം അഷ്വേഡ് 50 ലക്ഷം രൂപയാണ്.
More From GoodReturns

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications