ലക്ഷങ്ങൾ കയ്യിലെത്താൻ 100 രൂപയോ 150 രൂപയോ ചെലവാക്കിയാൽ മതിയെന്നതാണ് കെഎസ്എഫ്ഇ ചിട്ടികളുടെ ഗുണം. 1-2 ലക്ഷം രൂപ പെട്ടന്ന ആവശ്യമുള്ളവർക്ക് ചെറിയ കാലയളവുള്ള ചെറിയ മാസ അടവുള്ള ചിട്ടികളിൽ ചേർന്നാൽ മതിയാകും. ഹ്രസ്വകാല ചിട്ടികളാകുമ്പോൾ വേഗത്തിൽ വിളിച്ചെടുക്കാൻ സാധിക്കും. അതോടൊപ്പം, ചെറിയ മാസ അടവുള്ള ചെറിയ തുകയുടെ ചിട്ടികൾ ചേരുന്നൊരാൾക്ക് ചെറിയ ജാമ്യങ്ങൾ നൽകിയാലും മതിയാകും.
സാലറി സർട്ടിഫിക്കറ്റ്, വസ്തു ജാമ്യം എന്നിവ ജാമ്യമായി നൽകാൻ ഇല്ലാത്തവർക്ക് സ്വർണമോ, ഇൻഷൂറൻസ് പോളിസിയോ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റോ ജാമ്യമായി നൽകി ചിട്ടി പണം പിൻവലിക്കാം. മുകളിൽ പറഞ്ഞ ഗുണങ്ങളുള്ള 40 മാസ കാലയളവുള്ള 2 ചിട്ടികളെ പരിചയപ്പെടാം.

2,500 * 40
2,500 രൂപ മാസ അടവും 40 മാസ കാലയളവുമുള്ള 1 ലക്ഷത്തിന്റെ റെഗുലര്‍ ചിട്ടിയാണിത്. ദിവസം 100 രൂപ മാറ്റിവെച്ചാല്‍ 25 ദിവസം മാത്രം മാസത്തില്‍ ചിട്ടിയിലേക്ക് അടച്ചാല്‍ മതിയാകും. പരമാവധി ലേല കിഴിവില്‍ ചിട്ടി പോകുന്ന ഘട്ടത്തില്‍ 1,875 രൂപയാണ് മാസത്തില്‍ അടവ് വരുന്നത്. 30 ശതമാനം വരെ കിഴിവില്‍ ചിട്ടി വിളിക്കാം.
70,000 രൂപ വരിക്കാരന് നേടാന്‍ സാധിക്കും. ചിട്ടി കാലാവധിയായ മൂന്ന് വര്‍ഷവും നാല് മാസവും വരെ കാത്തിരുന്നാല്‍ 95,000 രൂപയാണ് ചിട്ടിയില്‍ നിന്ന് ലഭിക്കുക. 14-15 മാസത്തിനുള്ളിൽ ലേലത്തിലൂടെ 85,000 രൂപ സ്വന്തമാക്കാൻ സാധിക്കും.
5,000* 40
5,000 രൂപ മാസ അടവും 40 മാസ കാലാവധിയുമുള്ള 2 ലക്ഷത്തിന്റെ ചിട്ടിയും ചെറിയ തുക ദിവസ അടവ് മതിയാകും. ദിവസം 167 രൂപ മാറ്റിവെച്ചാൽ 30 ദിവസം കൊണ്ട് ചിട്ടി അടയ്ക്കാനുള്ള തുക കണ്ടെത്താം. ചിട്ടി പരമാവധി മാസ അടവിൽ പോകുന്ന മാസങ്ങളിൽ 3,750 രൂപയാണ് അടയ്ക്കേണ്ടത്.
ഈ മാസങ്ങളിൽ ദിവസം 125 രൂപ മാറ്റിവെച്ചാൽ ചിട്ടി അടവ് സാധിക്കും. 5,000 രൂപയും 3,750 രൂപയ്ക്കും ഇടയിൽ മാസത്തിൽ അടവ് സാധിക്കുന്നവർക്ക് ഈ ചിട്ടി ചേരാം.
40 മാസം കാലാവധിയുള്ള 2 ലക്ഷത്തിന്റെ ചിട്ടിയിൽ 30 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിക്കാം. പരമാവധി ലേല കിഴിവിൽ പോകുമ്പോൾ 1.40 ലക്ഷം രൂപ ലഭിക്കും. 3 വര്‍ഷം നാല് മാസം കാലാവധിയുള്ള ചിട്ടിയിൽ 10 മാസത്തിനിടയിൽ 1.75 ലക്ഷം രൂപ വരെ ലഭിക്കും. ചിട്ടി ലേലം തുടരുമ്പോൾ 15 മാസം കാത്തിരുന്നാൽ 1.80 ലക്ഷം രൂപ വരെ വിളിച്ചെടുക്കാം. കാലാവധി വരെ കാത്തിരുന്നാൽ 1.90 ലക്ഷം രൂപ ലഭിക്കും.
എവിടെ ലഭിക്കും
ഇടുക്കി ജില്ലയിലെ രാജാക്കാട്, തൊടുപുഴ2, മുട്ടം ശാഖകളില്‍ 2,500 രൂപ മാസ അടവുള്ള 1 ലക്ഷത്തിന്റെ ചിട്ടി ആരംഭിക്കുന്നുണ്ട്. എറണാകുളത്ത് ആലുവ2, ആലങ്ങാട്, ചെറായ്, ചേരനല്ലൂര്‍ ഇലഞ്ഞി, പാലരിവട്ടം, പള്ളുരുത്തി, കാസർകോട് ജില്ലയിലെ ഉദുമ ശാഖ, കണ്ണൂർ ജില്ലയിലെ കണ്ണൂര്‍1, പഴയങ്ങാടി ശാഖകളിലും ഈ ചിട്ടി ഉടൻ ആരംഭിക്കും.
5,000 രൂപ മാസ അടവുള്ള 2 ലക്ഷത്തിന്റെ ചിട്ടി കണ്ണൂർ ജില്ലയിലെ കണ്ണൂര്‍1, കണ്ണൂര്‍2, കൊളക്കാട്, മഞ്ചോടി, പാനൂര്‍ ശാഖകളിൽ ഉടൻ ആരംഭിക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴ2, മുട്ടം, കഞ്ഞിക്കുഴി ശാഖകളിലും എറണാകുളം ജില്ലയിലെ വരാപ്പുഴ, പുതുവൈപ്പ്, പിറവം, പാലാരിവട്ടം, കല്ലൂര്‍കാട്, കടവന്ത്ര ശാഖയിലും കാസർകോട് ശാഖയിലും ഉടൻ ആരംഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications