കയ്യിലെ പണം ഗുണകരമായ രീതിയിൽ നിക്ഷേപിക്കണം. ഭാവിയിലെ സാമ്പത്തിക പ്രയാസങ്ങളെ അറിഞ്ഞ് അതിനായി നിക്ഷേപം നടത്തുന്നതാണ് ഉചിതം. ജോലികാലത്ത് അധിക വരുമാനമായും വിരമിച്ച ശേഷം പെൻഷനായും ഉപയോഗിക്കാവുന്ന രീതിയിൽ ഒറ്റത്തവണ നിക്ഷേപം വഴി പരമാവധി ആനുകൂല്യം നേടാവുന്നൊരു പദ്ധതിയാണ് ചുവടെ. നിക്ഷേപം ആരംഭിച്ചത് മുതൽ പെൻഷൻ ആനുകൂല്യവും നിക്ഷേപകന്റെ മരണ ശേഷം നോമിനിക്ക് പണവും ലഭിക്കുന്നൊരു പദ്ധതിയാണ് എച്ച്ഡിഎഫ്സി ലൈഫ് സരൾ പെൻഷൻ പ്ലാൻ.
എച്ച്ഡിഎഫ്സി ലൈഫ് സരൾ പെൻഷൻ പ്ലാൻ
എച്ച്ഡിഎഫ്സി ലൈഫ് ഇൻഷൂറൻസ് കമ്പനി നൽകുന്നൊരു പെൻഷൻ പോളിസിയാണ് എച്ചഡിഎഫ്സി ലൈഫ് സരൾ പെൻഷൻ പ്ലാൻ. ഇതൊരു സിംഗിൾ പ്രീമിയം, നോൺ-പാർട്ടിസിപ്പേറ്റിംഗ് നോൺ-ലിങ്ക്ഡ് വ്യക്തിഗത ഇമ്മിഡിയേറ്റ് ആന്വിറ്റി പ്ലാനാണ്. ജീവിതാന്ത്യം വരെ പെന്‍ഷന്‍ ലഭിക്കുമെന്നതാണ് സരള്‍ പെന്‍ഷന്‍ പദ്ധതിയുടെ ഗുണം. വിരമിക്കലിനോട് അടുത്തവര്‍ക്കും വിരമിച്ചവര്‍ക്കും തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണിത്.
പലിശ നിരക്കുകളിലെ വ്യതിയാനങ്ങളെ ബാധിക്കാതെ മാര്‍ക്കറ്റ് ചാഞ്ചാട്ടങ്ങളുടെ പ്രശ്‌നങ്ങളില്ലാത്ത വരുമാന മാര്‍ഗമായി പദ്ധതിയെ കാണാം. ഒറ്റത്തവണ പ്രീമിയം അടച്ച് പദ്ധതിയിൽ ചേരാനാവുക. വ്യക്തിഗത ആന്വിറ്റി പ്ലാനും പങ്കാളിത്ത ആന്വിറ്റി പ്ലാനും എച്ച്ഡിഎഫ്സി ലൈഫ് സരൾ പെൻഷൻ പ്ലാനിൽ ലഭിക്കും.
രണ്ട് തരം പ്ലാനുകൾ
സിംഗിൽ ആന്വിറ്റി പ്ലാനിൽ ചേർന്നാൽ ജീവിത കാലം മുഴുവൻ നിക്ഷേപകന് പെൻഷൻ ലഭിക്കും. ജോയിന്റ് ആന്വിറ്റി പ്ലാനിൽ ഭാര്യ, ഭർത്താക്കന്മാർക്ക് പെൻഷൻ ലഭിക്കും. ഒരു സമയം ഒരാൾക്കാണ് പെൻഷൻ ലഭിക്കുക. പോളിസി ഉടമയുടെ മരണ ശേഷമാണ് പങ്കാളിക്ക് പെൻഷൻ ലഭിക്കുക. വ്യക്തിഗത പ്ലാനിൽ പോളിസി ഉടമ മരണപ്പെട്ടാലും ജോയിന്റ് പ്ലാനിൽ രണ്ടു പേരും മരണപ്പെട്ടാലും അടച്ച തുകയുടെ 100 ശതമാനവും നോമിനിക്ക് തിരികെ നല്‍കും.
ചേരാനുള്ള പ്രായ പരിധി
എച്ച്ഡിഎഫ്സി ലൈഫ് സരൾ പെൻഷൻ പ്ലാനിൽ ചേരാനുള്ള കുറഞ്ഞ പ്രായ പരിധി 40 വയസാണ്. ഉയർന്ന പ്രായ പരിധി 80 വയസാണ്. ഒറ്റ തവണ പ്രീമിയത്തിലൂടെ മാസത്തിലോ, പാദങ്ങളിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പോളിസി ഉടമയക്ക് പെൻഷൻ വാങ്ങാം. വർഷത്തിൽ ലഭിക്കുന്ന കുറഞ്ഞ പെൻഷൻ തുക 12,000 രൂപയാണ്. മാസ പെൻഷൻ കുറഞ്ഞത് 1,000 രൂപയാണ്.
ചുരുങ്ങിയ പോളിസി പ്രീമിയം തുക 2 ലക്ഷത്തിന് മുകളിലാണ്. ഉയർന്ന വാങ്ങൽ വിലയ്ക്കും ഉയർന്ന പെൻഷനും പരിധിയില്ല. പോളിസി വാങ്ങുന്ന പ്രായം, മാസ പെൻഷൻ എന്നിവയും വാങ്ങൽ വിലയും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു.
പ്രീമിയവും പെൻഷനും
ഒറ്റത്തവണയാണ് പ്രീമിയം അടയ്ക്കേണ്ടത്. 41 വയസുകാരന്‍ എച്ചഡിഎഫ്‌സി ലൈഫ് സരള്‍ പെന്‍ഷന്‍ യോജനയില്‍ 3 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങുകയാണെങ്കിൽ വർഷത്തിൽ 14,145 രൂപ ലഭിക്കും. 5 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങിയാല്‍ 1,909 രൂപയാണ് മാസത്തില്‍ ലഭിക്കുക. 10 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങുമ്പോൾ മാസം ലഭിക്കുന്നത് 3,992 രൂപയാണ്.
54 വയസില്‍ 10 ലക്ഷം രൂപയുടെ പ്രീമിയത്തിൽ എച്ചഡിഎഫ്‌സി ലൈഫ് സരള്‍ പെന്‍ഷന്‍ പദ്ധതിയിൽ ചേരുന്നൊരാൾക്ക് മാസത്തില്‍ 4,373 രൂപ ലഭിക്കും. 5 ലക്ഷം രൂപയുടെ പ്രീമിയത്തിൽ 2,119 രൂപ, 3 ലക്ഷത്തിന്റെ പ്രീമിയത്തിൽ 1,272 രൂപ എന്നിങ്ങനെയാണ് മാസത്തിൽ ലഭിക്കുന്ന പെൻഷൻ. 60-ാം വയസിൽ 3 ലക്ഷം രൂപ അടച്ച് ചേരുന്നൊരാൾക്ക് 1,295 രൂപ മാസത്തിൽ ലഭിക്കും. 5 ലക്ഷത്തിന്റെ പ്രീമിയം അടച്ച് ചേർന്നാൽ 2,159 രൂപയും 10 ലക്ഷം രൂപ അടച്ച് ചേർന്നാൽ 4,438 രൂപയും ലഭിക്കും.
സറണ്ടർ ചെയ്യാം
പങ്കാളിക്കോ മക്കള്‍ക്കോ ഗുരുതര രോഗം ബാധിച്ചാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറാം. ക്യാന്‍സര്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കാണ് പോളിസി സറണ്ടര്‍ ചെയ്യാന്‍ സാധിക്കുക. ഈ സഹാചര്യത്തിൽ 95 ശതമാനം സറണ്ടർ വാല്യു അനുവദിക്കും. പോളിസിയില്‍ ചേര്‍ന്ന് ആറ് മാസത്തിന് ശേഷം വായ്പ സൗകര്യവും ലഭിക്കും. വായ്പ എടുത്ത പോളിസി സറണ്ടർ ചെയ്യുമ്പോൾ വായ്പ തുകയും പലിശയും കുറച്ചാണ് പണം അനുവദിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
