പിഎം മുദ്ര യോജനയ്ക്ക് കീഴില്‍ വിതരണം ചെയ്തത് 6.41 ലക്ഷം കോടി രൂപ, 11.29 കോടിയിലേറെ വായ്പകള്‍

2020, 2021 സാമ്പത്തീക വര്‍ഷത്തില്‍ പ്രധാന്‍ മന്ത്രി മുദ്ര യോജനയ്ക്ക് (പിഎംഎംവൈ) കീഴില്‍ 6.41 ലക്ഷം കോടി രൂപയുടെ വായ്പകള്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020, 2021 സാമ്പത്തീക വര്‍ഷത്തില്‍ പ്രധാന്‍ മന്ത്രി മുദ്ര യോജനയ്ക്ക് (പിഎംഎംവൈ) കീഴില്‍ 6.41 ലക്ഷം കോടി രൂപയുടെ വായ്പകള്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആകെ 11.29 കോടിയിലേറെ വായ്പകളാണ് നല്‍കിയിരിക്കുന്നത്. 2015 ഏപ്രില്‍ നരേന്ദ്ര മോഡി സര്‍ക്കാരാണ് പിഎംഎംവൈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുവാന്‍ ആരംഭിച്ചത്.

 പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?

സംരഭങ്ങള്‍ക്ക് വായ്പാ സഹായം

സംരഭങ്ങള്‍ക്ക് വായ്പാ സഹായം

കോര്‍പറേറ്റ് ഇതര സംരംഭങ്ങള്‍ക്കും, കാര്‍ഷികേതര സ്‌മോള്‍, മൈക്രോ സംരഭങ്ങള്‍ക്കും 10 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കുന്ന പദ്ധതിയാണിത്. പിഎംഎംവൈയ്ക്ക് കീഴിലുള്ള മുദ്രാ വായ്പകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. വാണിജ്യ ബാങ്കുകളും, ആര്‍ആര്‍ബികളും, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും എംഎഫ്‌ഐകളും മുദ്രാ വായ്പകള്‍ നല്‍കി വരുന്നുണ്ട്.

സംയുക്ത ഭവന വായ്പ എല്ലാ അപേക്ഷകര്‍ക്കും ഗുണകരമാകുന്നതെങ്ങനെ?

പിഎംഎംവൈ പദ്ധതി

പിഎംഎംവൈ പദ്ധതി

2015 ഏപ്രില്‍ മാസം മുതല്‍ പിഎംഎംവൈ പദ്ധതി ആരംഭിച്ചത് മുതല്‍ ആകെ 15.97 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചു കഴിഞ്ഞു. 30 കോടിയ്ക്ക് മുകളില്‍ വരും മൊത്തത്തിലുള്ള വായ്പകളുടെ എണ്ണം. നിങ്ങള്‍ക്ക് പിഎംഎംവൈ വായ്പ ആവശ്യമാണ് എങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലുമൊരു ധനകാര്യ സ്ഥാപനത്തെ നേരിട്ട് സമീപിക്കാവുന്നതാണ്. ഓണ്‍ലൈനായും പിഎംഎംവൈയ്ക്ക് കീഴിലുള്ള സാമ്പത്തീക സഹായത്തിനായി അപേക്ഷിക്കാം. ഇതിനായി www.udyamimitra.in എന്ന പോര്‍ട്ടലൂടെയാണ് അപേക്ഷിക്കേണ്ടത്.

1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?

ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ 3 തരം വായ്പകള്‍

ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ 3 തരം വായ്പകള്‍

ഉത്പ്പാദനം, വ്യാപാരം, സേവന മേഖലകള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈട് ആവശ്യമില്ലാത്ത വായ്പയാണ് മുദ്രാ യോജനയുടെ പ്രത്യേകത. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മുദ്രയ്ക്ക് കീഴില്‍ 3 തരം വായ്പകളാണുള്ളത്. സംരഭത്തിന്റെ വളര്‍ച്ചയും വികസനവും സാമ്പത്തീക ആവശ്യങ്ങളുമാണ് ഈ മുന്ന് ഉത്പ്പന്ന വര്‍ഗീകരണത്തിലൂടെ വ്യക്തമാക്കുന്നത്. ശിശു - 50,000 രൂപ വരെയുള്ള വായ്പകള്‍, കിഷോര്‍ - 50,000 മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍, തരുണ്‍ - 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെയുള്ള വായ്പകള്‍.

20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിമാസം 2 ലക്ഷം രൂപ വരുമാനം നേടാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിച്ചു തുടങ്ങണം?

അധിക തൊഴിലവസരങ്ങള്‍

അധിക തൊഴിലവസരങ്ങള്‍

തൊഴില്‍ മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരം, 2015 മുതല്‍ 2018 വരെ 1.12 കോടി അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പിഎംഎംവൈ സഹായിച്ചു. തൊഴില്‍ വര്‍ദ്ധനവ് കണക്കാക്കിയ 1.12 കോടി പേരില്‍ സ്ത്രീകളുടെ എണ്ണം 69 ലക്ഷമാണ്. ആകെ തൊഴിലുകളുടെ 62 ശതമാനത്തോളം വരുമിത്. വായ്പയുടെ 24 ശതമാനവും പുതിയ സംരംഭകര്‍ക്കും 68 ശതമാനം വനിതാ സംരംഭകര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്.

നികുതി ലാഭിക്കുവാന്‍ നിങ്ങള്‍ക്കായിതാ 10 മാര്‍ഗങ്ങള്‍

ലളിതമായി അപേക്ഷിക്കാം

ലളിതമായി അപേക്ഷിക്കാം

വായ്പയുടെ 51 ശതമാനം എസ്സി / എസ്ടി / ഒബിസി വായ്പക്കാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. വായ്പയെടുക്കുന്നവരില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ 22.53 ശതമാനവും ഒ.ബി.സി വായ്പക്കാരില്‍ 28.42 ശതമാനവും ഉള്‍പ്പെടുന്നു. വിതരണം ചെയ്ത വായ്പയുടെ 11 ശതമാനം ലഭിച്ചിരിക്കുന്നത് ന്യൂനപക്ഷ സമുദായ വിഭാഗത്തിലുള്ള വായ്പക്കാര്‍ക്കാണ്. മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുന്നതിന്റെ പ്രക്രിയകള്‍ ഏറെ ലളിതാണ്. ബാങ്ക് ശാഖകളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കിയോ, ഓണ്‍ലൈനായോ വായ്പയ്ക്കായുള്ള അപേക്ഷ സമര്‍പ്പിക്കാം.

Read more about: loan
English summary

get loan up to 10 lack for your enterprise without submitting any security; know more abut PM mudra loan | പിഎം മുദ്ര യോജനയ്ക്ക് കീഴില്‍ വിതരണം ചെയ്തത് 6.41 ലക്ഷം കോടി രൂപ, 11.29 കോടിയിലേറെ വായ്പകള്‍

get loan up to 10 lack for your enterprise without submitting any security; know more abut PM mudra loan
Story first published: Friday, July 23, 2021, 12:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X