നല്ലൊരു തുക കയ്യിൽ വന്നാൽ ചെലവുകൾക്കായി ഈ പണം ഉപയോഗിക്കണം എന്നത് പ്രധാനമാണ്. തുക കയ്യില്‍ വെച്ചാല്‍ പൂർണമായും ചെലവായി പോകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഈ തുക മാസ വരുമാന പദ്ധതികളിലേക്ക് മാറ്റുന്നതാണ് അനുയോജ്യം. മാസ വരുമാന പദ്ധതികളിൽ തന്നെ റിസ്കെടുക്കേണ്ട പദ്ധതികളും പൂർണമായും സുരക്ഷിതത്വം നൽകുന്ന പദ്ധതികളുമുണ്ട്.
റിസ്ക് കുറഞ്ഞ പദ്ധതികളാകുമ്പോൾ പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം പ്രതീക്ഷിക്കാൻ സാധിക്കില്ല. അപകട സാധ്യതയുള്ള നിക്ഷേപങ്ങളിൽ ഏറ്റെടുക്കുന്ന റിസ്ക് അനുസരിച്ച് വരുമാനവും ഉയർന്നതാകും. ഓരോ പദ്ധതികളുടെയും നിക്ഷേപങ്ങളും എത്രത്തോളം വരുമാനം ലഭിക്കും എന്നതും നോക്കാം.
ബാങ്ക് സ്ഥിര നിക്ഷേപം
ഏറ്റവും സുരക്ഷിതമായി മാസ വരുമാനം ലഭിക്കാൻ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ ഉപയോഗിക്കാം. പണം ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇടുകയും പലിശ വരുമാനം ആവശ്യമായ സമയത്ത് വാങ്ങുകയും ചെയ്യാം. മിക്ക ബാങ്കുകളും ത്രൈമാസത്തിൽ പലിശ കണക്കാക്കുന്നതിനാൽ ബാങ്കിൽ നിന്ന് ത്രൈമാസത്തിലാണ് പലിശ ലഭിക്കുക.
കാലാവധിക്ക് അനുസരിച്ച് പലിശ മാറ്റം വരും. കാലാവധി കൂടുന്നതിന് അനുസരിച്ചാണ് പൊതുവെ പലിശ നിരക്ക് കൂടുതല്‍ ലഭിക്കുക. നിക്ഷേപിക്കുന്ന തുകയുടെ സുരക്ഷിതത്വം സ്ഥിര നിക്ഷേപം ഉറപ്പ് നല്‍കുന്നു.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
സുരക്ഷിതതമായി പണം നിക്ഷേപിക്കാൻ സാധിക്കുന്ന മറ്റൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. മാസത്തിൽ പദ്ധതിയിൽ നിന്ന് വരുമാനം ലഭിക്കും. നിലവിൽ 7.1 ശതമാനം പലിശയാണ് നല്‍കുന്നത്. പ്രായപരിധിയില്ലാതെ ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ അക്കൗണ്ടെടുക്കാം. വ്യക്തിഗത, ജോയിന്റ് അക്കൗണ്ടുകളെടുക്കാം.
1,000 രൂപയാണ് നിക്ഷേപിക്കാനുള്ള കുറഞ്ഞ തുക. വ്യക്തിഗത അക്കൗണ്ടില്‍ 4.50 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപയും നിക്ഷേപിക്കാം. 5 വര്‍ഷമാണ് കാലാവധി. 4.50 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 2,662 രൂപ ലഭിക്കും. ജോയിന്റ് അക്കൗണ്ടില്‍ പരമാവധി നിക്ഷേപമായ 9 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 5,284 രൂപ മാസത്തില്‍ ലഭിക്കും.
ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട്
വർഷത്തിൽ 2 തവണ പലിശ ലഭിക്കാൻ ഈ റിസ്കില്ലാത്ത നിക്ഷേപം പരിശോധിക്കാം. 7 വര്‍ഷ നിക്ഷേപ കാലയളവുള്ളവയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍. 7.35 ശതമാനം പലിശ ലഭിക്കും.
എല്ലാ 6 മാസത്തിലും പലിശ നിരക്ക് പുതുക്കി നിശ്ചയിക്കും. ജനുവരി 1, ജൂലൈ 1 എന്നിങ്ങനെ രണ്ട് തവണകളായാണ് ഓരോ വര്‍ഷവും നിക്ഷേപകന് പലിശ നല്‍കുക. പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല.
മ്യൂച്വൽ ഫണ്ട് നിക്ഷേപം
അല്പം റിസ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മ്യൂച്വൽ ഫണ്ടുകൾ വഴി മാസ വരുമാനം കണ്ടെത്താം. സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ ഉപയോഗിച്ച് മ്യൂച്വൽ ഫണ്ടിൽ നിന്ന് മാസ വരുമാനം നേടാം. ഇതിനായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുകയും ഒരു എസ്ഡബ്ലുപി പ്ലാൻ തിരഞ്ഞെടുക്കുയും വേണം. ഉദാഹരണമായി 100 രൂപ നെറ്റ് അസറ്റ് വാല്യുവുള്ള ഫണ്ടിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 1,000 യൂണിറ്റ് ലഭിക്കും.
ഇതിൽ നിന്ന് 1,000 രൂപ മാസന്തോറും പിൻവലിച്ചാൽ തക്കമായ യൂണിറ്റ് വില്പന നടത്തി പണം മാസത്തിൽ പിൻവലിക്കാം. നെറ്റ് അസറ്റ് വാല്യു ഉയരുന്നതിന് അനുസരിച്ച് കുറഞ്ഞ യൂണിറ്റുകൾ വിറ്റാൽ മതിയാകും. ബാക്കിയുള്ള യൂണിറ്റുകൾക്ക് മൂല്യവർധനവ് ലഭിക്കുകയും ചെയ്യും. വിപണിയുടെ ചാഞ്ചാട്ടത്തിന് അനുസരിച്ച് മ്യൂച്വൽ ഫണ്ട് നെഗറ്റീവ് റിട്ടേണിലേക്ക് പോകുന്നതാണ് ഇവിടെ വരുന്ന റിസ്ക്.
ബോണ്ടുകളും ഡിബഞ്ചറും
കമ്പനികൾ പണ സമാഹരണത്തിനായുള്ള മാർഗമാണ് ബോണ്ടും ഡിബഞ്ചറുകളും. നിക്ഷേപകർക്ക് ബോണ്ടുകളും കടപ്പത്രങ്ങളും വാങ്ങുന്നതോടെ വായ്പ നല്‍കുകയാണ് ചെയ്യുന്നത്. ഇതിന് പലിശ ലഭിക്കും. മാസത്തിലും വര്‍ഷത്തിലും പലിശ ലഭിക്കുന്ന ബോണ്ടുകളുണ്ട്. മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനികളുടെയോ സര്‍ക്കാര്‍ ബോണ്ടുകളിലോ നിക്ഷേപിച്ചാൽ റിസ്ക് കുറവായിരിക്കും.
ഉയർന്ന പലിശ ലഭിക്കുന്നത് പുത്തൻ കമ്പനികളിൽ നിന്നും നോൺ സെക്യൂർഡ് കടപ്പത്രങ്ങളിൽ നിന്നുമാണ്. ഓഹരികളാക്കി മാറ്റാൻ സാധിക്കാത്ത കടപത്രങ്ങളെയാണ്നോൺ കൺവേർട്ടബിൾ ഡിബഞ്ചർ എന്ന് വിളിക്കുന്നത്. ഇവയ്ക്ക് ഉയർന്ന റിസ്കുണ്ട്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications