നേരത്തെ ജോലിയിൽ നിന്ന് വിരമിച്ച് ഇഷ്ടമുള്ള മേഖലയിലേക്ക് തിരിയുന്നവരോ സ്വന്തം സംരംഭം ആരംഭിക്കുന്നവരോ ഇന്ന് കൂടുതലാണ്. ജോലിയിൽ നിന്ന് നേരത്തെ വിരമിക്കാനാണ് പ്ലാനെങ്കിൽ വിരമിച്ച ശേഷമുള്ള സ്ഥിര വരുമാനം ഉറപ്പാക്കണം. സംരംഭങ്ങളിൽ നിന്നുള്ള വരുമാനം ലഭിക്കുന്നത് വരെ പിടിച്ചു നിൽക്കാൻ സഹായകമാകുന്ന മാർഗങ്ങൾ വേണം. അധികം റിസ്കെടുക്കാതെ നിക്ഷേപിക്കാൻ പറ്റിയൊരു മാർഗമാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ഒരു ആന്യുറ്റി പ്ലാനായ ന്യൂ ജീവൻ ശാന്തി. വിശദാംശങ്ങൾ നോക്കാം.
എൽഐസി ന്യൂ ജീവൻ ശാന്തി പ്ലാൻ
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ നടത്തുന്ന പെൻഷൻ പദ്ധതിയാണ് ജീവൻ ശാന്തി പോളിസി. 2020തിൽ ആരംഭിച്ച പെൻഷൻ പദ്ധതി 2023 ജനുവരി 5 മുതലാണ് ന്യൂ ജീവൻ ശാന്തി പോളിസി എന്ന പേരിലേക്ക് മാറ്റിയത്. പുതുക്കിയ പേരിനൊപ്പം 2023 മുതൽ പുതുക്കിയ ആന്യുറ്റി നിരക്കാണ് പോളിസിയിൽ ലഭിക്കുന്നത്.
1,000 രൂപയുടെ വാങ്ങൽ വിലയ്ക്ക് 3 രൂപ മുതൽ 9.75 രൂപ വരെയാണ് ആന്യുറ്റി നിരക്ക് നൽകുന്നത്. നോൺ ലിങ്ക്ഡ്, നോൺ- പാർട്ടിസിപേറ്റിംഗ്, സിംഗിൽ പ്രീമിയം, ഡിഫേർഡ് ആന്യുറ്റി പ്ലാനായാണ് ന്യൂ ജീവൻ ശാന്തി പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ പ്രീമിയത്തിൽ നല്ലൊരു തുക ആന്യുറ്റിയായി മാസത്തിൽ നേടാൻ പോളിസി വഴി സാധിക്കും.

കുറഞ്ഞ വരുമാനത്തിന് എത്ര നിക്ഷേപിക്കണം
പോളിസിയിലെ ബേസിക് സം അഷ്വേഡ് 1.50 ലക്ഷം രൂപയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 1.50 ലക്ഷം നിക്ഷേപിക്കുന്നവർക്ക് 1,000 രൂപ മാസത്തിൽ കുറഞ്ഞ പെൻഷനായി വാങ്ങാൻ സാധിക്കും. ഏറ്റവും കുറഞ്ഞ വാർഷിക ആന്യുറ്റി 1.20 ലക്ഷം രൂപയാണ്. മാസത്തിലോ ത്രൈ മാസത്തിലോ 6 മാസം കൂടുമ്പോഴോ വർഷത്തിലോ പെൻഷൻ വാങ്ങാം.
പോളിസിയിൽ ചേരുന്നത് മുതൽ കാലാവധിയോളം ആന്യുറ്റി നിരക്ക് മാറ്റമില്ലാതെ തുടരും. 30 വയസാണ് പോളിസിയിൽ ചേരാനുള്ള ചുരുങ്ങിയ പ്രായം. ഉയർന്ന പ്രായ പരിധി 79 വയസാണ്.
എപ്പോൾ പെൻഷൻ വേണം
2 തരം ആന്യുറ്റി പ്ലാനാണ് ന്യൂ ജീവൻ ശാന്തി പോളിസിയിൽ നിന്ന് ലഭിക്കുക. ഇമ്മിഡ്യേറ്റ് ആന്യുറ്റി പ്ലാൻ, ഡിഫേർഡ് ആന്യുറ്റി പ്ലാൻ എന്നിങ്ങനെയാണിവ. ഇമ്മിഡിയേറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നൊരാൾക്ക് പോളിസിയിൽ ചേർന്ന തൊട്ടടുത്ത മാസം മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. ഡിഫേർഡ് പ്ലാനിൽ നിശ്ചിത വർഷത്തിന് ശേഷമാണ് പെൻഷൻ ലഭിക്കുന്നത്. 1-12 വർഷം വരെയുള്ള കാലം ഡിഫോർഡ് കാലയളവായി തിരഞ്ഞെടുക്കാം.
ജോലിയിൽ നിന്ന് വിരമിച്ചവർക്ക് ഇമ്മിഡിയേറ്റ് പ്ലാനും വിരമിക്കൽ കാലം അടുക്കുന്നവർക്ക് ഡിഫേർഡ് പ്ലാനും തിരഞ്ഞെടുക്കാം. ഡിഫേർഡ് പ്ലാനിൽ ജീവിത കാലം മുഴുവൻ പെൻഷൻ നേടാൻ സാധിക്കും. ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനിൽ ചേരാനുള്ള ഉയർന്ന പ്രായ പരിധി 80 വയസും, ഡിഫേർഡ് അന്യുറ്റി പ്ലാനിൽ 75 വയസുമാണ്. ഏത് പ്ലാൻ തിരഞ്ഞെടുത്താലും 80 വയസിനുള്ളിൽ പെൻഷൻ ലഭിച്ചു തുടങ്ങും.
ജോയിന്റ് ലൈഫ് പോളിസിയും
ന്യൂ ജീവൻ ശാന്തിമാതാപിതാക്കൾ പോളിസിയിൽ സിംഗിൽ ലൈഫ് പ്ലാനും ജോയിന്റ് ലൈഫ് പ്ലാനുമുണ്ട്. പേരു പോലെ വ്യക്തിഗത ആനുകൂല്യമാണ് സിംഗിൽ ലൈഫ് പ്ലാനിൽ ലഭിക്കുക. ജോയിന്റ് ലൈഫ് പ്ലാനിൽ കുടുംബാംഗങ്ങൾക്കും ആനുകൂല്യം ലഭിക്കും. ജോയിന്റ് ലൈഫ് പ്ലാനിൽ ഭർത്താവ്, ഭാര്യ മക്കൾ, എന്നിവരെ ഉൾപ്പെടുത്താം.
കാൽക്കുലേറ്റർ
എൽഐസി ന്യൂ ജീവൻ ശാന്തി പോളിസി പ്രകാരം ഡിഫേർഡ് ആന്യുറ്റി സിംഗിൽ ലൈഫ് പ്ലാനിൽ 5 ലക്ഷം രൂപ നിക്ഷേപിച്ച 30 വയസുകാരൻ 12 വർഷം ഡിഫേർഡ് പിരിയഡ് തിരഞ്ഞെടുത്താൽ 12 വർഷത്തിന് ശേഷം മാസത്തിൽ 4,903 രൂപയാണ് പെൻഷൻ ലഭിക്കുക. വർഷത്തിൽ 61,250 രൂപ പെൻഷൻ വാങ്ങാം. ഇതേരീതിയിൽ 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയാൽ മാസം 9,855 രൂപയുടെ പെൻഷൻ വാങ്ങാം. വാർഷിക പെൻഷൻ 1,23,100 രൂപയാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications