5 ലക്ഷം രൂപ നിക്ഷേപിച്ച് വെറുതെയിരിക്കാം; നേടാം പ്രതിമാസം 70,000 രൂപ വീതം; നോക്കുന്നോ ഈ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തിലൂടെ മാസത്തിൽ അധിക വരുമാനം നേടാൻ താൽപര്യപ്പെടുന്നവരാണ് ഭൂരിഭാ​ഗവും. അധിക ചെലവുകളെ നേരിടാനും സുഖകരമായി ജീവിക്കാനുമുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണിത്. നിക്ഷേപ പദ്ധതികൾ വഴി മാസ വരുമാനം കണ്ടെത്തുന്നവരുണ്ട്. ഇതിനൊപ്പം പണമുണ്ടാക്കാനുള്ള വഴികളിലൊന്നാണ് സംരംഭങ്ങൾ. ബിസിനസിലൂടെ പണമുണ്ടാക്കാനും വലിയ ബുദ്ധിമുട്ടുകളുണ്ട്. സ്വന്തമായി ആരംഭിച്ച ബിസിനസ് മാർക്കറ്റ് ചെയ്ത് വിജയിപ്പിക്കുക എന്നത് തന്നെ ശ്രമകരമാണ്.

ഇതിനൊപ്പമാണ് ഈ മേഖലയിലെ കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടത്. എന്നാല്‍ യാതൊരു പ്രയാസങ്ങളുമില്ലാതെ മാസത്തില്‍ 60,000- 70,000 രൂപയ്ക്ക് ഇടയില്‍ വരുമാനം നേടാന്‍ സാധിക്കുന്നൊരു ബിസിനസ് ആശയമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി മൂലധനമായി കാണേണ്ടത് 5 ലക്ഷം രൂപയാണ്. ഇത്തരത്തില്‍ നല്ലൊരു തുക മാസ വരുമാനം നേടി തരുന്ന എടിഎം ഫ്രാഞ്ചൈസി ബിസിനസിനെ പറ്റിയാണ് ചുവടെ ചേര്‍ക്കുന്നത്.

എടിഎം ഫ്രാഞ്ചൈസി

എടിഎം ഫ്രാഞ്ചൈസി

നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും എടിഎം കാണുമ്പോള്‍ ഇവ ബാങ്കുകള്‍ സ്ഥാപിച്ചതാണെന്ന് ചിന്തിച്ചെങ്കില്‍ പൂര്‍ണമായും ശരിയല്ല. എല്ലാ എടിഎം കൗണ്ടറുകളും ബാങ്കുകള്‍ സ്ഥാപിച്ചവയാകണമെന്നില്ല. ബാങ്കുകളുമായി കരാറിലുള്ള കമ്പനികളാണ് വിവിധ ഭാഗങ്ങളില്‍ എടിഎം സ്ഥാപക്കുന്നത്. രാജ്യത്ത് പ്രധാനമായും ടാറ്റ ഇന്‍ഡിക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്ത്യ വണ്‍ എടിഎം എന്നീ കമ്പനികളാണ് ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നത്. എടിഎം ഫ്രാഞ്ചൈസി ബിസിനസ് ആരംഭിക്കാന്‍ ഈ കമ്പനികളെ ബന്ധപ്പെടാം. 

Also Read: 2 വർഷത്തേക്ക് 7.50% പലിശ നൽകും കേരള ട്രഷറി; എങ്ങനെ പൊതുജനങ്ങൾക്ക് നിക്ഷേപം ആരംഭിക്കാംAlso Read: 2 വർഷത്തേക്ക് 7.50% പലിശ നൽകും കേരള ട്രഷറി; എങ്ങനെ പൊതുജനങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം

ആവശ്യമായ സൗകര്യങ്ങള്‍

ആവശ്യമായ സൗകര്യങ്ങള്‍

എടിഎം ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന് 50-80 ചതുരശ്ര അടിയുള്ള കടമുറി ആവശ്യമാണ്. മറ്റു എടിഎം കൗണ്ടറില്‍ നിന്ന് 100 മീറ്റര്‍ മാറി മാത്രമെ പുതിയ എടിഎം അനുവദിക്കുകയുള്ളൂ. 24 മണിക്കൂറും വൈദ്യുത സംവിധാനം ഫ്രാഞ്ചൈസി എടുക്കുന്നവര്‍ ഉറപ്പാക്കണം. 1കിലോ വാട്ട് വൈദ്യുത വിതരണവും ആവശ്യമാണ്. ദിവസം 300 ഇടപാട് നടത്താന്‍ സാധിക്കുന്ന എടിഎം, സ്ഥലത്ത് എടിഎം സ്ഥാപിക്കാനുള്ള എൻഒസി എന്നിവ ഹാജരാക്കണം. ഇതോടൊപ്പം ആവശ്യമായ രേഖകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Also Read: വൈകിയില്ല; 2023 ല്‍ നിക്ഷേപിച്ചു തുടങ്ങാം; ഈ 8 കാര്യങ്ങളുണ്ടെങ്കില്‍ നല്ലൊരു നിക്ഷേപകനാകാംAlso Read: വൈകിയില്ല; 2023 ല്‍ നിക്ഷേപിച്ചു തുടങ്ങാം; ഈ 8 കാര്യങ്ങളുണ്ടെങ്കില്‍ നല്ലൊരു നിക്ഷേപകനാകാം

വിവരങ്ങള്‍

* മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ക്കായി റേഷന്‍ കാര്‍ഡും ഇലക്ട്രിസിറ്റി ബില്ലും

* ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

* പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍.

* ജിഎസ്ടി നമ്പര്‍

* കമ്പനി ആവശ്യപ്പെടുന്ന സാമ്പത്തിക രേഖകള്‍

* സ്ഥലത്തിന്റെ രേഖകള്‍ 

Also Read: 35 വയസ് കഴിഞ്ഞവരാണോ? വിരമിക്കല്‍ കാലം സുവര്‍ണകാലമാക്കാന്‍ ഇങ്ങനെ നിക്ഷേപിക്കാംAlso Read: 35 വയസ് കഴിഞ്ഞവരാണോ? വിരമിക്കല്‍ കാലം സുവര്‍ണകാലമാക്കാന്‍ ഇങ്ങനെ നിക്ഷേപിക്കാം

വരുമാനം

വരുമാനം

അപേക്ഷ നല്‍കി എടിഎം ഫ്രാഞ്ചൈസിയ്ക്ക് അനുമതി ലഭിച്ചാല്‍ 2 ലക്ഷം രൂപ സെക്യൂരിറ്റി നിക്ഷേപവും 3 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും കാണണം. മൊത്തത്തില്‍ 5 ലക്ഷം രൂപ ആവശ്യമാണ്. എടിഎം സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഓരോ ഇടപാടിനും കമ്മീഷന്‍ ലഭിക്കും. എടിഎം കൗണ്ടർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം കമ്പനി അധികൃകർ നൽകും.

പണം പിന്‍വലിക്കലിനും നിക്ഷേപം സ്വീകരിക്കലിനും ഓരോ ഇടപാടിനും 8 രൂപയാണ് എടിഎം ഫ്രാഞ്ചൈസിക്ക് കമ്മീഷനായി ലഭിക്കുന്നത്. ബാലന്‍സ് പരിശോധന, പിന്‍ നമ്പര്‍ മാറ്റല്‍ പോലുള്ള മറ്റു ഇടപാടുകള്‍ക്ക് 2 രൂപയാണ് കമ്മീഷനായി ലഭിക്കുക. 250 ഇടപാട് ദിവസത്തില്‍ നടക്കുന്നുണ്ടെന്ന് കണക്കാക്കിയാൽ, ഇതിൽ 65 ശതമാനം പണിമടപാടും 35 ശതമാനം മറ്റ് ഇടപാടും ആണെങ്കില്‍ 45,000 രൂപ മാസത്തില്‍ ലഭിക്കും.

Read more about: investment business
English summary

Get Monthly Income Of 70,000 Rs By Investing 5 Lakh Rs In ATM Franchise Business; Here's Details

Get Monthly Income Of 70,000 Rs By Investing 5 Lakh Rs In ATM Franchise Business; Here's Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X