ഓഫീസ് ജോലിയുടെ മടുപ്പ് അലട്ടുന്ന പ്രശ്നമാണെങ്കിൽ ഇന്നത്തെ കാലത്ത് പലരും ചെയ്യുന്നത് നേരത്തെ വിരമിക്കുകയെന്നതാണ്. വേഗം ജോലിയിൽ നിന്ന് വിടുതൽ ചെയ്ത് ശേഷിക്കുന്ന കാലം ഇഷ്ടമുള്ള മേഖലയിൽ സ്വസ്തമായി ചെറുജോലികൾ ചെയ്ത് ജീവിക്കുക എന്ന ലക്ഷ്യമുള്ള നിരവധി പേർ പുതുതലമുറയിലുണ്ട്. ജീവിതം ആസ്വാദ്യകരമാക്കുന്ന ഈ രീതിക്ക് സാമ്പത്തിക പിന്തുണ ആവശ്യമാണ്. ഇതിന് കരിയറിന്റെ നല്ല സമയത്ത് നിക്ഷേപങ്ങൾ ആരംഭിക്കണം.
നേരത്തെ ജോലിയിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുന്നവർക്ക് സ്വന്തം ലക്ഷ്യങ്ങളെ പറ്റി കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. 30 വയസുകാരന് നേരത്തെ വിരമിച്ച് 85 വയസു വരെ ജീവിക്കണമെങ്കിൽ നല്ലൊരു തുക ആവശ്യമാണ്. ഇതിനായി 55 വയസ് വരെ നിക്ഷേപിക്കാം. 25 വർഷത്തെ നിക്ഷേപം കൊണ്ട് തുടർന്നുള്ള 30 വർഷം ജീവിക്കാൻ സാധിക്കുന്നൊരു നിക്ഷേപ പ്ലാൻ തയ്യാറാക്കാം. പല തരം കുടുംബ ചെലവുകൾ, ആരോഗ്യ ചെലവുകൾ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ വിവിധ ചെലവുകൾ കടന്നു വരുന്നുണ്ട്. ഇതിന് അനുസൃതമായ നിക്ഷേപം പരിശോധിക്കാം.

എങ്ങനെ നിക്ഷേപിക്കാം
30 വയസുള്ള വ്യക്തി തന്റെ 55-ാം വയസില്‍ വിരമിക്കാൻ ആഗ്രഹിക്കുമ്പോൾ മുന്നോട്ടുള്ള തന്റെ ജീവിത ചെലവുകൾക്കായി അടുത്ത 30 വർഷത്തേക്ക് മാസത്തില്‍ 2 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിക്കേണ്ടത്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാനുള്ള താൽപര്യമില്ലാത്ത ഇദ്ദേഹത്തിന് മ്യൂച്വല്‍ ഫണ്ട് വഴി പണം സമാഹരിക്കാം.
സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഉപയോഗിച്ച് നിക്ഷേപിച്ച് നല്ലൊരു തുക സമ്പാദിക്കാനും വിരമിക്കൽ കാലത്തിന് ശേഷം സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാൻ വഴി മാസ വരുമാനം കണ്ടെത്താനും സാധിക്കും. 30 വയസുകാരന് 55 വയസിന് ശേഷം 85 വയസ് വരെ മാസത്തിൽ 2 ലക്ഷം രൂപ വരുമാനം നേടാൻ എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാം.
എസ്ഐപി
30 വര്‍ഷം മാസം 2 ലക്ഷം രൂപ വീതം എസ്ഡബ്ലുപി വഴി പിൻവലിക്കാൻ കുറഞ്ഞത് 3 കോടി രൂപയുടെ സമ്പാദ്യം കയ്യിൽ വേണം. ഇതിനായി 30വയസുകാരന്റെ മുന്നിൽ 25 വർഷമാണുള്ളത്. നേരിട്ട് ഓഹരി വിപണിയിലേക്ക് കടക്കാതെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ് ഇത്തരത്തിലുള്ള നിക്ഷേപത്തിന് നല്ലതെന്നാണ് സാമ്പത്തിക വിദ്ഗ്ധരുടെ അഭിപ്രായം.

30ാം വയസ് മുതല്‍ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കണം. 3 കോടി രൂപ ആവശ്യമുള്ള ഒരാൾ മാസത്തില്‍ 18,500 രൂപയുടെ പ്രതിമാസ എസ്ഐപി നടത്തേണ്ടി വരും. വർഷത്തിൽ 12 ശതമാനം ആദായം പ്രതീക്ഷിച്ചാലുള്ള നിക്ഷേപാണിത്. ഇതുപ്രകാരം 25 വർഷത്തിനുള്ളിൽ 55,50,000 രൂപയാണ് നിക്ഷേപിക്കുന്നത്. ഇതിൽ നിന്ന് 3,51,06,249 രൂപ ആദായം പ്രതീക്ഷിക്കാം.
എസ്ഐപി സെറ്റ്അപ്പ്
7,017 രൂപയ്ക്ക് എസ്ഐപി ആരംഭിക്കുന്നൊരാൾ പ്രതി വർഷം എസ്ഐപി തുകയിൽ 10 ശതമാനം വർധനവ് വരുത്തിയാൽ 25 വർഷം കൊണ്ട് 3 കോടി സമ്പാദിക്കാൻ സാധിക്കും. വർഷത്തിൽ എസ്ഐപി തുകയിൽ 10 ശതമാനം വീതം 25 വർഷം വർധനവ് നടത്തുകയാണ് വേണ്ടത്. 15 ശതമാനം എസ്ഐപി സെറ്റ്അപ്പ് ചെയ്യാൻ തീരുമാനിച്ചാൽ 4,134 രൂപയ്ക്ക് നിക്ഷേപം തുടങ്ങാം.
മാസം 2 ലക്ഷം രൂപ നേടാം
വിരമിക്കൽ കാലത്ത് ഈ തുക ഒരു സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാനിലേക്ക് മാറ്റണം. 8 ശതമാനം ആദായം പ്രതീക്ഷിക്കുന്ന ഫണ്ടിൽ നിക്ഷേപിച്ചാൽ 30 വർഷത്തേക്ക് 2 ലക്ഷം രൂപ മാസം പിൻവലിക്കാൻ സാധിക്കും. നിക്ഷേപം പിൻവലിക്കുന്നതിനൊപ്പം ബാക്കിയുള്ള തുകയ്ക്ക് മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള വളർച്ച ലഭിക്കുമെന്നതിനാൽ 85 വയസിന് ശേഷവും ഫണ്ടിൽ 2 കോടിയോളം രൂപ ബാക്കിയുണ്ടാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications