2023ലെ കേന്ദ്ര ബജറ്റില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലെയും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെയും നിക്ഷേപ പരിധി ഇരട്ടിയാക്കിയിരുന്നു. മാസ വരുമാനം ആഗ്രഹിച്ച് നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് സന്തോഷിപ്പിക്കുന്ന തീരുമാനമായിരുന്നു ഇത്. സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപങ്ങളില്‍ നിന്ന് കൂടുതല്‍ മാസ വരുമാനം ഇനി ലഭിക്കും.
ഇതോടൊപ്പം മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ പുതിയ നിക്ഷേപ പദ്ധതി വനിതകള്‍ക്കായി ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പ്രധാനമന്ത്രി വയ വന്ദന്‍ യോജനയും ഉപയോഗപ്പെടുത്താം. ഇത്തരം സര്‍ക്കാര്‍ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തിയാല്‍ മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്ക് മാസത്തില്‍ 705,00 രൂപ നേടാന്‍ സാധിക്കും. ഇത് എങ്ങനെ എന്ന് നോക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി നിക്ഷേപ പരിധി ഉയര്‍ത്തിയിട്ടുണ്ട്. ഇതുപ്രകാരം 60 കഴിഞ്ഞ ദമ്പതികള്‍ക്ക് 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 5 വര്‍ഷത്തേക്കുള്ള ഈ പദ്ധതി പൊതുമേഖലാ ബാങ്കിലും പോസ്റ്റ് ഓഫീസിലും ലഭിക്കും. 3 വര്‍ഷം വരെ കാലാവധി ഉയര്‍ത്താനും സാധിക്കും. നിലവില്‍ 8 ശതമാനം പലിശയാണ് നല്‍കുന്നത്. പാദങ്ങളില്‍ പലിശ വരുമാനം ലഭിക്കും.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി
വ്യക്തിഗത അക്കൗണ്ടുടമകള്‍ക്ക് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരിധി 9 ലക്ഷമായി വര്‍ധിപ്പിച്ചു. ഇതുവഴി ദമ്പതിമാര്‍ക്ക് 18 ലക്ഷം നിക്ഷപിക്കാം. 5 വര്‍ഷ കാലാവധിയുള്ള ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം 7.1 ശതമാനം പലിശ നല്‍കുന്നുണ്ട്. മാസത്തില്‍ പലിശ സേവിംഗ്സ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.
മഹിളാ സേവിംഗ് സമ്മാന്‍ സ്കീം
ബജറ്റില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രഖ്യാപിച്ച പദ്ധതിയാണ് മഹിളാ സേവിംഗ് സമ്മാന്‍ സ്കീം. 2 വര്‍ഷ കാലാവധിയില്‍ 2 ലക്ഷം രൂപ നിക്ഷേപിക്കാവുന്ന പദ്ധതിയില്‍ നിന്ന് 7.50 ശതമാനം പലിശയാണ് നല്‍കുന്നത്. മറ്റു വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മുതിർന്ന സ്ത്രീകൾക്ക് ഈ പദ്ധതിയിൽ 2 ലക്ഷം രൂപ നിക്ഷേപിക്കാൻ സാധിക്കും.
പ്രധാനമന്ത്രി വയവന്ദന്‍ യോജന
മുതിര്‍ന്ന പൗരന്മാര്ക്കായി എല്‍ഐസി വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി വയവന്ദന്‍ യോജന. 15 ലക്ഷം രൂപയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് നിക്ഷേപിക്കാന്‍ സാധിക്കുക. ദമ്പതികള്‍ക്ക് 30 ലക്ഷം നിക്ഷേപിക്കാം. 10 വര്‍ഷം കാലാവധിയുള്ള നിക്ഷേപത്തില്‍ നിന്ന് 7.40 ശതമാനം പലിശ ലഭിക്കും.
മാസ വരുമാനം
എല്ലാ നിക്ഷേപവും ചേര്‍ത്ത് 1.1 കോടി രൂപയാകും. മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്ക് ഇതുവഴി പ്രതിമാസം 70,400 രൂപ സമ്പാദിക്കാൻ സാധിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ സ്കീമില്‍ നിന്ന് ലഭിക്കുന്ന ത്രൈമാസ വരുമാനം 1.20 ലക്ഷം രൂപയാണ്. മാസത്തില്‍ 40,000 രൂപ ലഭിക്കും. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിന്ന് മാസം 10650 രൂപ ലഭിക്കും. പ്രധാനമന്ത്രി വയ വന്ദന്‍ യോജന വഴി 18,500 രൂപ മാസത്തില്‍ അക്കൗണ്ടിലെത്തും.
മഹിളാ സമ്മാന്‍ സ്കീമില്‍ മാസ പലിശ കണക്കാക്കിയാല്‍ 1,250 രൂപ മാസം ലഭിക്കും. ആകെ 70,400 രൂപ മാസത്തില്‍ നേടാനാകും. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം പലിശ ഓരോ പാദത്തിലുമാണ് നല്‍കുന്നത്. മഹിളാ സമ്മാൻ സേവിംഗ്സ് സ്കീമിന്റെ പലിശ കണക്കാക്കുന്ന രീതി പ്രഖ്യാപിച്ചിട്ടില്ല. ഇത് പ്രതിമാസമോ, ത്രൈമാസമോ, വാര്‍ഷിക പലിശയായോ നൽകിയേക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
