കേന്ദ്ര ബജറ്റില്‍ സാധരാണക്കാര്ക്കായുള്ള പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടത് ആദായ നികുതിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതുകൂടാതെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രഖ്യാപനം നടത്തിയത് ലഘു സമ്പാദ്യ പദ്ധതികളെ സംബന്ധിച്ചായിരുന്നു. പുതിയ പദ്ധതി പ്രഖ്യാപിച്ചും നിലവിലുള്ള പദ്ധതികളില്‍ വ്യത്യാസം വരുത്തിയും സാധാരണക്കാരെ ആകര്‍ഷിക്കാന്‍ പോന്ന തരത്തില്‍ ബജറ്റില്‍ ലഘു സമ്പാദ്യ പദ്ധതികളെ ഉള്കൊള്ളിച്ചത്. പുതിയ പ്രഖ്യാപനത്തോടെ നേട്ടം ലഭിച്ച പോസ്റ്റ് ഓഫീസ് പദ്ധതികളെയാണ് ചുവടെ വിശദമാക്കുന്നത്.
പ്രഖ്യാപനങ്ങൾ
മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര വരുമാന പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍ സേവിഗംസ് സ്കീമില്‍ നിക്ഷേപ പരിധി ഇരട്ടിയാക്കിയതാണ് പ്രധാന പ്രഖ്യാപനം. 15 ലക്ഷമുണ്ടായിരുന്നത് 30 ലക്ഷമാക്കി. മഹിള സമ്മാന്‍ സേവിഗംസ് സ്കീം എന്ന പേരില്‍ സ്ത്രീകള്‍ക്കായി 2 വര്‍ഷ കാലാവധിയുള്ള പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. 7.50 ശതമാനം പലിശയാണ് ഈ പദ്ധതിക്ക് നൽകുക. കാലാവധിക്ക് മുൻപ് പിൻവലിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ടാകും.
ഇതോടൊപ്പം പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരിധിയും ഉയര്‍ത്തി. വ്യക്തിഗത അക്കൗണ്ടില്‍ 9 ലക്ഷവും സംയുക്ത അക്കൗണ്ടില്‍ 15 ലക്ഷവുമാക്കി ഉയര്‍ത്തി. ഈ മാറ്റങ്ങള്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നിലവില്‍ വരും.
എങ്ങനെ 8,800 രൂപ നേടാം
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയില്‍ 7.1 ശതമാനം പലിശ നിരക്കാണ് നിലവില്‍ ലഭിക്കുന്നത്. നേരത്തെ 4 ലക്ഷമായിരുന്നു നിക്ഷേപ പരിധിയെങ്കില് ഇത് 9 ലക്ഷമായാണ് വ്യക്തിഗത അക്കൗണ്ടുകളില്‍ ഉയര്‍ത്തിയത്. സംയുക്ത അക്കൗണ്ടില്‍ നേരത്തെയുണ്ടായിരുന്ന 9 ലക്ഷം പരിധിയാണ് 15 ലക്ഷമാക്കിയത്.
9 ലക്ഷം നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തേക്ക് മാസന്തോറും 5,325 രൂപ പലിശ വരുമാനമായി ലഭിക്കും. വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പരമാവധി വരുമാനമാണിത്. സംയുക്ത അക്കൗണ്ടില്‍ ചേര്‍ന്നൊരാള്‍ക്ക് 15 ലക്ഷം നിക്ഷേപിക്കാം. ഇതുവഴി മാസത്തില്‍ 8,875 രൂപ പലിശയായി ലഭിക്കും.
ആർക്കൊക്കെ അക്കൗണ്ടെടുക്കാം
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ അക്കൗണ്ടെടുക്കുന്നതിന് പ്രായ പരിധിയില്ല. പ്രായപൂര്‍ത്തിയായവര്‍ക്കും പത്ത് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാൻ സാധിക്കും. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സൗകര്യം. മൂന്ന് പേര്‍ക്കാണ് ജോയിന്റ് അക്കൗണ്ടില്‍ അംഗമാകാന്‍ സാധിക്കുക.
പലിശ നിരക്ക്
7.1 ശതമനമാണ് ജനുവരി- മാര്‍ച്ച് പാദത്തില്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് ലഭിക്കുന്ന പലിശ നിരക്ക്. അക്കൗണ്ട് ആരംഭിച്ച തീയതി കണക്കാക്കി തൊട്ടടുത്ത മാസത്തിലെ അതേദിവസം പലിശ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഉപയോഗിക്കാത്ത പലിശയ്ക്ക് അധിക പലിശ ലഭിക്കില്ല. സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ സേവിംഗ്സ് അക്കൗണ്ടിലെ പലിശ ലഭിക്കും.
കാലാവധി
ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി 5 വര്‍ഷമാണ. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കില്ല. 1 വര്‍ഷം പൂര്‍ത്തിയാക്കി 3 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ നിക്ഷപിച്ച തുകയില്‍ നിന്ന് 2 ശതമാനം പിഴയായി ഈടാക്കും. 3-5 വര്‍ഷത്തിനിടെ പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ 1 ശതമാനം പിഴ ഈടാക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications