ശമ്പളത്തിനോടൊപ്പം അധിക വരുമാനം നേടുന്നത് ചെലവുകൾ ഉയരുന്ന കാലത്ത് മികച്ചൊരു മാർഗമാണ്. കയ്യിൽ നിക്ഷേപിക്കാൻ പണമുണ്ടെങ്കിൽ മാസ വരുമാനമുണ്ടാക്കാൻ നിക്ഷേപങ്ങളായിരിക്കും ഉചിതം. റിസ്കെടുക്കാതെ നിക്ഷേപിച്ച് മാസ വരുമാനം നേടാനാണെങ്കിൽ പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം തിരഞ്ഞെടുക്കാം. 5 വർഷത്തേക്ക് മാസം 9,250 രൂപ വരെ പലിശയാണ് പദ്ധതി നൽകുന്നത്.
പോസ്റ്റ് ഓഫീസ് പ്രതിമാസ പദ്ധതി
പോസ്റ്റ് ഓഫീസുകളിൽ നിന്ന് മാത്രമായി ലഭിക്കുന്നൊരു എക്സ്ക്ലൂസീവ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ പദ്ധതി. 5 വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നികുതി ഇളവുകളൊന്നും ഇല്ലാത്ത പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശ മൊത്ത വരുമാനത്തിനൊപ്പം ചേർത്ത് നികുതി ഈടാക്കും.

ആർക്കൊക്കെ മാസ വരുമാനം
പ്രായ പരിധിയൊന്നുമില്ലാതെ എല്ലാവർക്കും മാസ വരുമാനം എന്നതാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ പ്രത്യേകത. പ്രായപൂർത്തിയാവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂർത്തിയായവർക്ക് സ്വന്തം പേരിൽ അക്കൗണ്ടെടുക്കാം. പോസ്റ്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ച് ഫോട്ടോ, ആധാർ, പാൻ കാർഡ് എന്നിവ ഹാജരാക്കിയാൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. പ്രായ പൂർത്തിയായവർക്ക് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.
നിക്ഷേപ പരിധി
2023 ഏപ്രിൽ ഒന്ന് മുതൽ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി കേന്ദ്ര ധനമന്ത്രാലയം ഉയർത്തിയിരുന്നു. വ്യക്തിഗത അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില് 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ നിക്ഷേപ പരിധി 4.50 ലക്ഷം, 9 ലക്ഷം എന്നിങ്ങനെയായിരുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.
നിക്ഷേപ പരിധിയേക്കാൾ തുക പോസ്റ്റ് ഓഫീസ് മാസവരുമാന പദ്ധതിയിലേക്ക് നിക്ഷേപിച്ചാൽ അധിക പലിശ നേടാൻ വകുപ്പില്ല. തുക തിരികെ നൽകും. തിരികെ ലിഭിക്കുന്നത് വരെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ ലഭിക്കും. ജോയിന്റ് അക്കൗണ്ടിലെ നിക്ഷേപത്തിന് അക്കൗണ്ട് ഉടമകൾക്ക് തുല്യ പങ്കാളിത്തമായിരിക്കും.
പലിശ നിരക്ക്
ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്ര സർക്കാർ അവലോകനം ചെയ്യാറുണ്ട്. അവസാനമായി പലിശ നിരക്ക് പുതുക്കിയത് 2023 ഏപ്രിൽ-ജൂൺ പാദത്തിലാണ്. പലിശ നിരക്ക് പ്രതിവർഷം 7.4 ശതമാനമായാണ് ഉയർത്തിയത്. നേരത്തെ 7.10 ശതമാനമായിരുന്നു പലിശ നിരക്ക്.
പലിശ മാസത്തിൽ വിതരണം ചെയ്യും. അക്കൗണ്ട് ആരംഭിച്ച് ഒരു മാസം പൂർത്തിയായാൽ മാസ പലിശ വിതരണം ചെയ്യും. മാസത്തിൽ പിൻവലിക്കാത്ത പലിശ നിരക്കിന് അധിക പലിശയൊന്നും ലഭിക്കില്ല.
9,250 രൂപ നേടാം
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്ന പരമാവധി മാസ വരുമാനം 5,500 രൂപയാണ്. ജോയിന്റ് അക്കൗണ്ടിലാണ് 9,250 രൂപ ലഭിക്കുക. വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് 7.4 ശതമാനം പലിശ നിരക്കിൽ 5 വർഷത്തേക്ക് മാസത്തിൽ 5,500 രൂപ ലഭിക്കും. 15 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 9,250 രൂപ പ്രതിമാസം നേടാം.
നേരത്തെ പിൻവലിക്കാം
നിക്ഷേപം ആരംഭിച്ച് 1 വർഷം പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല.1 വർഷം പൂർത്തിയായ അക്കൗണ്ട് മൂന്ന് വർഷത്തിന് മുൻപ് ക്ലോസ് ചെയതാൽ നിക്ഷേപിച്ച തുകയിൽ നിന്ന് 2 ശതമാനം കുറച്ചാണ് അനുവദിക്കുക. 5 വർഷത്തിന് മുൻപ നിക്ഷേപം പിൻവലിച്ചാൽ 1 ശതമാനം തുക കുറയ്ക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications