വരുമാനം നിലയ്ക്കില്ല; മാസ വരുമാനം നേടിത്തരുന്ന ഇൻഷൂറൻസിനെ പറ്റി അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്നിലുള്ള ചെലവുകളെ നേരിടാൻ മാസ വരുമാനം അത്യാവശ്യമാണ്. ശമ്പളമായും നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനമായും മാസത്തിലുള്ള ചെലവുകളെ നേരിടാനുള്ള പണം പലരും കണ്ടെത്തുന്നവരുണ്ട്. രണ്ട് വഴിയും മാസ വരുമാനം ലഭിക്കുന്നവരുണ്ടാകും. വിവിധങ്ങളായ നിക്ഷേപങ്ങൾ മാസ വരുമാനം നേടി തരുന്നവയായിട്ടുണ്ട്. ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും മന്ത്ലി ഇൻകം സ്കീമുകൾ ഇത്തരത്തിലുള്ളവയാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസ വരുമാനം നേടിതരുന്നവയാണ് ഇവയുടെ രീതി. കയ്യിലുള്ള തുക നിക്ഷേപിച്ചാൽ പലിശ വരുമാനത്തിലൂടെയാണ് ഇവയിൽ നിന്ന് മാസ വരുമാനം ലഭിക്കുക.

 

സാലറി പ്രൊട്ടക്ഷന്‍ ഇന്‍ഷൂറന്‍സ്

സാമാന രീതിയിൽ ഒറ്റത്തവണ നിക്ഷേപം വഴി മാസ വരുമാനം ലഭിക്കുന്ന ഇൻഷൂറൻസ് പദ്ധതികളും ഇന്നുണ്ട്. പല ഇൻഷൂറൻസ് കമ്പനികളും മാസ വരുമാനം നേടാവുന്ന പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇൻഷൂറൻസ് പോളിസികൾ ഇല്ലാത്തവർ ചുരുക്കമായതിനാൽ ഇതിന്റെ സാധ്യത പലർക്കും പ്രയോജനമാകും. ലൈഫ് ഇന്‍ഷൂറന്‍സുകള്‍ ഈയിടെ അവതരിപ്പിച്ച പുതിയ ഇന്‍ഷൂറന്‍സ് പദ്ധതിയാണ് സാലറി പ്രൊട്ടക്ഷന്‍ ഇന്‍ഷൂറന്‍സ്.

ഒറ്റത്തവണ പ്രീമിയം അടവിലൂടെ സ്ഥിരമായ വരുമാനം ഉറപ്പു വരുത്തുന്ന ടേം ഇന്‍ഷൂറന്‍സ് പോളിസിയാണ് ഇത്. ഇന്‍കം പ്രൊട്ടക്ഷന്‍ ഇന്‍ഷൂറന്‍സ് എന്നും ഇവ അറിയപ്പെടുന്നുണ്ട്. മാസ വരുമാനം ആ​ഗ്രഹിക്കുന്നവർ അക്കാര്യം പോളിസി വാങ്ങുന്ന സമയത്ത് രേഖപ്പെടുത്തിയാൽ ഇൻഷൂറൻസിലൂടെയും മാസ വരുമാനം ലഭിക്കും. പദ്ധതി വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

പോളിസിയുടെ പ്രത്യേകതകൾ

പോളിസിയുടെ പ്രത്യേകതകൾ

* ഇന്‍ഷൂറന്‍സ് വാങ്ങുന്നൊരാൾക്ക് സ്ഥിര വരുമാനമായി നിക്ഷേപം പിന്‍വലിക്കണമോ ഒറ്റത്തവണയായി വാങ്ങണമോയെന്ന് തീരുമാനിക്കാം.

* നിക്ഷേപത്തില്‍ അവബോധമില്ലാത്തവര്‍, ഉറച്ച സ്ഥിര വരുമാനം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവർക്ക് റെഗുലര്‍ ഇന്‍കം പേഔട്ട് ഓപ്ഷന്‍ ഉപയോഗിച്ച് ഈ ടേം പോളിസി തിരഞ്ഞെടുക്കാം.

* മെച്യൂരിറ്റി ബെനഫിറ്റ് ഇല്ലാത്ത പോളിസിയാണിതെന്ന് നിക്ഷേപകര്‍ അറിഞ്ഞിരിക്കണം.

* പോളിസി ഹോള്‍ഡറുടെ മരണ ശേഷം മരണാനുകൂല്യയമാണ് തുക ലഭിക്കുക. പോളിസി ഉടമയുടെ മരണ ശേഷം നിശ്ചിത കാലത്തേക്ക് മരണാനുകൂല്യം മാസത്തവണകളായി നോമിനികള്‍ക്ക് ലഭിക്കും. 

പോളിസിയുടെ പ്രവർത്തനം

പോളിസിയുടെ പ്രവർത്തനം

മരണ ശേഷം കുടുംബത്തിന് മാസ വരുമാനം എത്ര ലഭിക്കണമെന്ന് പോളിസി വാങ്ങുന്ന സമയത്ത് പോളിസി ഉടമയ്ക്ക് തിരഞ്ഞെടുക്കണം. മാസ ശമ്പളമോ ശമ്പളത്തേക്കാൾ ഉയർന്ന തുകയോ ആയിരിക്കും ഇത്. ശേഷം പോളിസി തിരഞ്ഞെടുക്കണം. കാലാവധി തിരഞ്ഞെടുത്ത് പ്രീമിയം തുക അടയ്ക്കാം. 30 വയസുള്ളൊരാള്‍ക്ക് 15 വര്‍ഷത്തേക്ക് പോളിസി തിരഞ്ഞെടുക്കാം. മാസ വരുമാനത്തിലുള്ള വര്‍ധനവ് പോളിസി കമ്പനികളാണ് തീരുമാനിക്കുന്നത്.

ഉദാഹരണത്തിന് 6 ശതമാനം വാര്‍ഷിക വര്‍ധനവ് തീരുമാനിച്ചാല്‍ ഓരോ പോളിസി വര്‍ഷവും, പ്രതിമാസ തുക മുന്‍വര്‍ഷത്തെ പ്രതിമാസ വരുമാനത്തിന്റെ 106% ആയിരിക്കും. ഇത്തരം പ്ലാനുകൾ മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങൾക്ക് സ്ഥിരമായ വരുമാനം നൽകും. ഇത് കുടുംബാംഗങ്ങൾക്ക് അവരുടെ നിലവിലുള്ള ജീവിതശൈലി തുടരാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ പണം ചെലവഴിക്കാനും ഉപയോഗിക്കാവുന്ന പ്രതിമാസ വരുമാനം ഉറപ്പാക്കും.

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

മാസ വരുമാനം 50,000 രൂപയായി തീരുമാനിച്ച് പോളിസി വാങ്ങിയാല്‍ രണ്ടാം വര്‍ഷം മുതല്‍ മാസ വരുമാനം 53,000 രൂപയായി ഉയരും. തൊട്ടടുത്ത വര്‍ഷം 56,180 രൂപ ലഭിക്കും. പോളിസി കാലയളവില്‍ അഞ്ചാം വര്‍ഷം പോളിസി ഉടമ മരണപ്പെട്ടാല്‍ പോളിസി ഉടമയ്ക്ക് അഷ്വേഡ് മരണ ആനുകൂല്യമായി 7.6 ലക്ഷം രൂപയും മാസത്തില്‍ 63,124 രൂപയും ലഭിക്കും.

Read more about: investment insurance
English summary

Get Monthly Income Through Insurance Policy; Here's The Details Of Salary Protection Plan

Get Monthly Income Through Insurance Policy; Here's The Details Of Salary Protection Plan
Story first published: Saturday, August 27, 2022, 10:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X