അധ്വാനിക്കാൻ ശേഷിയുള്ളിടത്തോളം കാലം ജോലി ചെയ്ത് പിന്നീട് വിശ്രമ ജീവിതം നയിക്കുക എന്നത് പഴയ രീതിയായി. നല്ല സമ്പാദ്യമുണ്ടാക്കി 40-50 വയസിനുള്ളിൽ വിരമിക്കുന്നവരെ ഇന്ന് സമൂഹത്തിൽ കാലം. വിരമിച്ച ശേഷം ഇഷ്ടമുള്ള കാര്യങ്ങൾക്ക് സമയം മാറ്റിവെയ്ക്കുമ്പോൾ മാസത്തിൽ വരുമാനം ആവശ്യമാണ്. ഇതിനായി ആന്യുറ്റി രീതിയിൽ പെൻഷൻ നൽകുന്ന പദ്ധതികൾ തിരഞ്ഞെടുക്കാം.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഇത്തരത്തിലുള്ള നിരവധി പെൻഷൻ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിൽ സിംഗിൾ പ്രീമിയത്തിലൂടെ പെൻഷൻ നേടാൻ സാധിക്കുന്നൊരു പദ്ധതിയാണ് ന്യൂ ജീവൻ ശാന്തി.
എൽഐസി ന്യൂ ജീവൻ ശാന്തി
വേഗത്തില്‍ വിരമിക്കല്‍ കാലത്തേക്ക് കടക്കുന്നൊരാള്ക്ക് മാസ, ത്രൈമാസ, അര്‍ധ വര്‍ഷ, വാര്‍ഷിക വരുമാനം നേടാന്‍ സാധിക്കുന്നൊരു പദ്ധതിയാണ് എല്‍ഐസി ന്യൂജീവന്‍ ശാന്തി. 2020തിലാണ് പോളിസി അവതരിപ്പിച്ചത്. ഇമ്മിഡിയേറ്റ് ആന്യുറ്റിയും ഡിഫേർഡ് ആന്യുറ്റിയും പോളിസിയിലുണ്ട്.
പോളിസി വാങ്ങിയ ശേഷം 1-12 വർഷത്തെ ഇടവേളകളിലുള്ള ഡിഫര്‍മെന്റ് കാലാവധിക്ക് ശേഷം പെന്ഷന് ലഭിച്ചു തുടങ്ങും. ഈയിടെയാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് ന്യൂ ജീവന് ശാന്തി പ്ലാനിന്റെ ആന്യുറ്റി നിരക്ക് വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് 50,000 രൂപ, 1 ലക്ഷം രൂപ പെന്ഷന് ലഭിക്കാന്‍ എത്ര രൂപയക്ക് പോളിസി വാങ്ങണമെന്ന് നോക്കാം.
സം അഷ്വേഡ്
1.50 ലക്ഷം രൂപയാണ് ന്യൂ ജീവൻ ശാന്തിയിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 1,000 രൂപ മാസത്തിൽ കുറഞ്ഞ പെൻഷനായി വാങ്ങാൻ സാധിക്കും. മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ 6 മാസം കൂടുമ്പോഴോ വര്‍ഷത്തിലോ പെന്ഷന് വാങ്ങാം.
ന്യൂ ജീവൻ ശാന്തി പോളിസിയിൽ ചേരുന്നത് മുതല്‍ കാലാവധിയോളം ആന്യുറ്റി നിരക്ക് മാറ്റമില്ലാതെ തുടരും. പരമാവധി പര്‍ച്ചേസ് വിലയ്ക്ക് പരിധിയില്ലാത്തതിനാല്‍ ഉയര്‍ന്ന പെന്ഷന് ആവശ്യമുള്ളവര്‍ക്ക് ഉയര്‍ന്ന തുകയ്ക്ക് പോളിസി വാങ്ങാം.
പ്രായ പരിധി
30 വയസ് പൂര്ത്തിയായൊരാള്ക്ക് ന്യൂ ജീവൻ ശാന്തി പോളിസിയില്‍ ചേരാന്‍ സാധിക്കും. ഉയര്‍ന്ന പ്രായ പരിധി 79 വയസാണ്. പദ്ധതിയില്‍ രണ്ട് തരത്തിലുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇമ്മിഡ്യേറ്റ് ആന്യുറ്റി പ്ലാനും ഡിഫേര്‍ഡ് ആന്യുറ്റി പ്ലാനും.
ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനില്‍ ചേരാനുള്ള ഉയർന്ന പ്രായ പരിധി 80 വയസും, ഡിഫേർഡ് അന്യുറ്റി പ്ലാനില്‍ 75 വയസുമാണ്. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് പോളിസിയില്‍ ചേര്‍ന്ന തൊട്ടടുത്ത മാസം മുതൽ പെന്ഷന് ലഭിച്ചു തുടങ്ങും.
പെൻഷൻ കാൽക്കുലേറ്റർ
ഡിഫേര്‍ഡ് ആന്യുറ്റി സിംഗില്‍ ലൈഫ് പ്രകാരം 35 വയസുള്ള വ്യക്തിക്ക് 12 വർഷത്തെ ഡിഫേര്മെന്റ് പിരിയഡിന് ശേഷം മാസത്തില്‍ 1 ലക്ഷം രൂപ പെന്ഷന് ലഭിക്കാന്‍ 1 കോടി രൂപയ്ക്ക് പോളിസി വാങ്ങേണ്ടതുണ്ട്. ഇതുപ്രകാരം 1.06 ലക്ഷം രൂപ പെന്‍ഷനായി വാങ്ങാം. ഡിഫേര്‍ഡ് പിരിയഡ് 10 വർഷമാക്കി കുറച്ചാല്‍ 94,840 രൂപയാണ് മാസത്തില്‍ ലഭിക്കുന്ന പെന്ഷന്.
35 വയസുള്ള വ്യക്തിക്ക് ഡിഫേര്‍ഡ് ആന്യുറ്റി ഫോര്‍ സിംഗില്‍ ലൈഫ് പ്രകാരം മാസത്തില്‍ 50,000 രൂപ പെന്ഷന് ലഭിക്കാനായി എല്‍ഐസി ജീവന് ശാന്തി പ്ലാനില്‍ നിക്ഷേപിക്കേണ്ടത് 50 ലക്ഷം രൂപയാണ്. 12 മാസത്തെ ഡിഫേര്‍ഡ് പിരിയഡിന് ശേഷം മാസത്തില്‍ 53,460 രൂപ ലഭിക്കും. ഡിഫേര്മെന്റ് പിരിയഡ് 10 വർഷമാക്കി ചുരുക്കിയാല്‍ 47,260രൂപ പെന്ഷന് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
