ശമ്പളത്തിനൊപ്പം അധിക വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണോ? ഏറ്റവും റിസ്ക് കുറഞ്ഞ വഴിയായി തിരഞ്ഞെടുക്കാവുന്നത് നിക്ഷേപങ്ങളാണ്. ഇക്വിറ്റിയിൽ നിന്ന് സ്ഥിര വരുമാനം നേടുക എന്നത് ഉയർന്ന റിസ്കുള്ള ശ്രമമാണ്. അതേസമയം ഡെബ്റ്റ് നിക്ഷേപങ്ങളാണ് സ്ഥിര വരുമാനത്തിന് അനുയോജ്യം.
ഇക്കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ മാസ വരുമാന പദ്ധതി. പോസ്റ്റ് ഓഫീസ് വിവിധ തരം സമ്പാദ്യ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇവയില്‍ ഒന്നാണിത്. ഒറ്റ തവണ നിക്ഷേപത്തിലൂടെ മാസ വരുമാനമാണ് പദ്ധതി വഴി ലഭിക്കുന്നത്.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം
പ്രായ പരിധിയൊന്നുമില്ലാതെ എല്ലാവർക്കും മാസ വരുമാനം എന്നതാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ പ്രത്യേകത. പ്രായപൂർത്തിയാവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂർത്തിയായവർക്ക് സ്വന്തം പേരിൽ അക്കൗണ്ടെടുക്കാം. പോസ്റ്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ച് ഫോട്ടോ, ആധാർ, പാൻ കാർഡ് എന്നിവ ഹാജരാക്കിയാൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. പ്രായ പൂർത്തിയായവർക്ക് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.

നിക്ഷേപ പരിധി
കുറഞ്ഞത് 1,000 രൂപയും പരമാവധി 9 ലക്ഷം രൂപയും വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ട് ഉടമകളാണെങ്കില്‍ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നിക്ഷേപ പരിധിയേക്കാൾ തുക പോസ്റ്റ് ഓഫീസ് മാസവരുമാന പദ്ധതിയിലേക്ക് നിക്ഷേപിച്ചാൽ അധിക പലിശ നേടാൻ വകുപ്പില്ല. തുക തിരികെ നൽകും. തിരികെ ലിഭിക്കുന്നത് വരെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ ലഭിക്കും. ജോയിന്റ് അക്കൗണ്ടിലെ നിക്ഷേപത്തിന് അക്കൗണ്ട് ഉടമകൾക്ക് തുല്യ പങ്കാളിത്തമായിരിക്കും.
ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്ര സർക്കാർ അവലോകനം ചെയ്യാറുണ്ട്. അവസാനമായി പലിശ നിരക്ക് പുതുക്കിയത് 2023 ഏപ്രിൽ-ജൂൺ പാദത്തിലാണ്. നിക്ഷേപത്തിന് നിലവില്‍ 7.40 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിലൂടെ തുടര്‍ച്ചയായ 60 മാസങ്ങളില്‍ വരുമാനം നേടാന്‍ സാധിക്കും. അഞ്ച് വര്‍ഷ കാലാവധിക്ക് ശേഷം നിക്ഷേപിച്ച തുക തിരികെ ലഭിക്കും.
നേരത്തെ പിൻവലിക്കാം
നിക്ഷേപം ആരംഭിച്ച ശേഷം കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷം പൂര്‍ത്തിയാകണം. ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം. അതേസമയം നിക്ഷേപത്തില്‍ നിന്ന് പിഴ കുറച്ച ശേഷം മാത്രമെ തുക അനുവദിക്കുകയുള്ളൂ. ഒരു വര്‍ഷത്തിന് ശേഷം 3 വര്‍ഷത്തിനിടെ പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തിന്റെ 2 ശതമാനം കുറയ്ക്കും.
അക്കൗണ്ട് ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയായ ശേഷം പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തില്‍ നിന്ന് 1 ശതമാനം പിഴയായി ഈടാക്കിയ ശേഷമാണ് തുക അനുവദിക്കുക. പിഎഫ്, സ്ഥിര നിക്ഷേപം എന്നിവ കാലാവധിയെത്തുമ്പോള്‍ നിക്ഷേപം നീട്ടുന്നതിന് അവസരമുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് ഈയൊരു സൗകര്യം ലഭിക്കില്ല. പദ്ധതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ കാലാവധിക്ക് ശേഷം പുതിയ അക്കൗണ്ട് ആരംഭിക്കണം.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി കാല്‍ക്കുലേറ്റര്‍
വ്യക്തിഗത അക്കൗണ്ടില്‍ പരമാവധി നിക്ഷേപമായ 9ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 7.40 ശതമാനം പലിശ നിരക്കില്‍ പ്രതിമാസം ലഭിക്കുന്ന വരുമാനം 5,500 രൂപയാണ്. അതേസമയം ജോയിന്റ് അക്കൗണ്ടാണ് ആരംഭിക്കുന്നതെങ്കില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ മാസത്തില്‍ 9,250 രൂപ നേടാനാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
