പെൻഷന് ജീവിതത്തിൽ വളരെ വലിയ പ്രധാന്യമുണ്ട്. ജീവിതത്തിൽ സ്ഥിര വരുമാന മാർഗമായ ശമ്പളം നിലയ്ക്കുന്ന ഘട്ടത്തിൽ അവശ്യ ചെലവുകളെ നേരിടാൻ മിക്കവർക്കും ആശ്രയമാകുന്നത് പെൻഷനുകളാണ്. ജോലിയുടെ ഭാഗമായി പെൻഷൻ പദ്ധതികളുള്ളവർക്ക് മാത്രമല്ല ജോലിക്ക് ശേഷം പെൻഷൻ ലഭിക്കുന്നത്. സാധാരണക്കാർക്കും പെൻഷൻ ലഭിക്കുന്നതിനായി നിരവധി പെൻഷൻ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. ഇത്തരത്തിലുള്ള പ്രധാന പദ്ധതികളിലൊന്നാണ് സരൾ പെൻഷൻ പ്ലാൻ. ജീവിത കാലം മുഴുവൻ പെൻഷൻ എന്നതാണ് പദ്ധതിയുടെ ഗുണം.
എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍
2022 ഓഗസ്റ്റിലാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍ പുതുക്കി അവതരിപ്പിച്ചത്. ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത പോളിസിയാണിത്. ഒറ്റത്തവണ പ്രീമിയം അടച്ചു കഴിഞ്ഞാല്‍ തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതിയുടെ നേട്ടം. രണ്ട് തരത്തിലുള്ള ആന്യുറ്റി പ്ലാന്‍ സരള്‍ പെന്‍ഷന്‍ പോളിസിയിലൂടെ തിരഞ്ഞെടുക്കാം. ലൈഫ് ആന്യുറ്റി, ജോയിന്റ് ആന്യുറ്റി എന്നിങ്ങനെയാണിവ.
ലൈഫ് ആന്യുറ്റി പ്രകാരം ഒരാൾക്കാണ് പെൻഷൻ ലഭിക്കുക. മരണം വരെ പെന്‍ഷന്‍ ലഭിക്കുകയും പോളിസി ഉടമയുടെ കാലശേഷം നോമിനിക്ക് പണം തിരികെ ലഭിക്കുകയും ചെയ്യും. ജോയിന്റ് ആന്യുറ്റി പ്രകാരം പോളിസി വാങ്ങിയാൽ ഉടമയ്ക്കും അദ്ദേഹത്തിന്റെ മരണ ശേഷം പങ്കാളിക്കും പെന്‍ഷന്‍ ലഭിക്കും. പങ്കാളിയുടെ മരണ ശേഷം പോളിസി തുക നോമിനിക്ക് തിരികെ ലഭിക്കും.
യോഗ്യത
40 വയസ് പൂര്‍ത്തിയായവര്‍ക്കാണ് സരള്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. എന്നാല്‍ 80 വയസ് കഴിഞ്ഞവര്‍ക്ക് പോളിസിയില്‍ ചേരാനും സാധിക്കില്ല. ഏറ്റവും ചുരുങ്ങിയ മാസ ആന്യുറ്റി (പെന്‍ഷന്‍) 1,000 രൂപയാണ്. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ആന്യുറ്റി വാങ്ങാന്‍ സാധിക്കും.
കുറഞ്ഞത് 2 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങണം. എന്നാല്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. മാസത്തിൽ ആന്യുറ്റി തിരഞ്ഞെടുക്കുന്നൊരാൾക്ക് പദ്ധതിയിൽ ചേർന്നയുടൻ തൊട്ടടുത്ത മാസം മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. വാങ്ങുന്ന പോളിസി തുകയ്ക്കും തിരഞ്ഞെടുക്കുന്ന ആന്യുറ്റി പ്ലാനിനും അടിസ്ഥാനമാക്കിയാണ് പെൻഷ തുക കണക്കാക്കുന്നത്.
പെൻഷൻ കാൽക്കുലേറ്റർ
നിക്ഷേപത്തിന് മുകളില്‍ 5 ശതമാനം ആദായമാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍ നല്‍കുന്നത്. 41-ാം വയസില്‍ 2.50 ലക്ഷം രൂപയ്ക്ക് ലൈഫ് അന്യുറ്റി പോളിസി വാങ്ങിയൊരാള്‍ക്ക് വര്‍ഷത്തില്‍ 12,300 രൂപയാണ് പെന്‍ഷന്‍ ലഭിക്കുന്നത്. മാസത്തില്‍ 1,025 രൂപ ലഭിക്കും. 3 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 14,760 രൂപയാണ് വര്‍ഷത്തില്‍ ലഭിക്കുന്ന ആദായം.
10 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 58,950 രൂപയാണ് ലഭിക്കുക. മാസത്തിൽ 4912 രൂപ ലഭിക്കും. 47 വയസുകാരൻ 15 ലക്ഷം രൂപയ്ക്ക് ലൈഫ് ആന്യുറ്റി രീതിയിൽ പോളിസി വാങ്ങിയാൽ 86,925 രൂപ വാർഷിക പെൻഷൻ ലഭിക്കും. മാസത്തിൽ 7,000 രൂപയാണ് ലഭിക്കുന്ന പെൻഷൻ.
സറണ്ടർ ചെയ്യാം
പോളിസി സറണ്ടര്‍ ചെയ്യണമെങ്കില്‍ ചില നിബന്ധനകളുണ്ട്. പോളിസി ചേര്‍ന്ന് ആറു മാസത്തിന് ശേഷം മാത്രമാണ് സറണ്ടര്‍ ചെയ്യാന്‍ സാധിക്കുക. പോളിസി ഉടമയുടെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് ഗുരുതര രോഗങ്ങളുണ്ടാകുമ്പോഴാണ് സറണ്ടര്‍ ചെയ്യാന്‍ സാധിക്കുക. ഇതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പോളിസി വിലയുടെ 95 ശതമാനം തിരികെ ലഭിക്കും. പോളിസി വാങ്ങി ആറു മാസത്തിന് ശേഷം പോളിസിക്ക് മുകളില്‍ വായ്പ ലഭിക്കും.
പദ്ധതിയില്‍ ചേര്‍ന്നൊരാൾക്ക് 15 ദിവസത്തിനുള്ളിൽ പോളിസിയിൽ നിന്ന് ഒഴിയാനാകും. ഓണ്‍ലൈനായി ചേര്‍ന്ന പോളിസിക്ക് 30 ദിവസത്തിനുള്ളിൽ പോളിസിയിൽ നിന്ന് ഒഴിയാം. സ്റ്റാമ്പ് ഡ്യൂട്ടി കഴിഞ്ഞുള്ള തുകയാണ് ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
