ഘു സമ്പാദ്യ പദ്ധതികളുടെ ഭാഗമായി പോസ്റ്റ് ഓഫീസ് വഴി നിരവധി സമ്പാദ്യ പദ്ധതികൾ ലഭിക്കുന്നുണ്ട്. ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും നിക്ഷേപകരുടെ ആവശ്യമനുസരിച്ചുള്ള പദ്ധതികള്‍ തിരഞ്ഞെടുക്കാനുള്ള അവസരം പോസ്റ്റ് ഓഫീസിലുണ്ട്. പൊതുവെ റിസ്കെടുക്കാന്‍ താല്പര്യമില്ലാത്തവരാണ് പോസ്റ്റ് ഓഫീസ് പദ്ധതികളെ ആശ്രയിക്കുന്നത്. മാന്യമായ പലിശയ്ക്കൊപ്പം പൂർണ സുരക്ഷിതത്വം പദ്ധതി ഉറപ്പു നൽകുന്നു. റിസ്കെടുക്കാൻ തയ്യാറില്ലാത്ത മുതിര്‍ന്നവരാണെങ്കില്‍ ഇതില്‍ തിരഞ്ഞെടുക്കേണ്ട പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
പേര് സൂചിപ്പിക്കുന്ന പോലെ 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്കുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. വോളണ്ടറി റിട്ടയർമെന്റ് സ്കമീ (വിആർഎസ്)ന്റെ ഭാഗമായവര്‍ക്ക് 60 വയസ് പൂർത്തിയാകുന്നതിന് മുൻപ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ചേരാം. വിരമിക്കലിന് ശേഷം മുതിര്‍ന്ന പൗരന്മാര്ക്ക് സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ 2004 ല്‍ പദ്ധതി ആരംഭിക്കുന്നത്.
അക്കൗണ്ട് ആരംഭിക്കാം
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. പങ്കാളിയുമെത്താണ് ജോയിന്റ് അക്കൗണ്ട് അനുവദിക്കുക. ബാങ്കുകളില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ പദ്ധതിയില്‍ ചേരാം. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപ പരിധി.
15 ലക്ഷം രൂപ എന്ന ഉയര്‍ന്ന പരിധി കൂടി നിക്ഷേപത്തിനുണ്ട്. നിക്ഷേപത്തിന് ത്രൈമാസത്തിലാണ് പലിശ ലഭിക്കുന്നത്. പിൻവലിക്കാത്ത പലിശ റിഇൻവെസ്റ്റ് ചെയ്യില്ല. 5 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. 3 വര്‍ഷം കൂടി കാലാവധി ഉയർത്തി വാങ്ങാം.
പലിശ നിരക്ക്
ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിക്കുന്നത് പോലെ പോസ്റ്റ് ഓഫീസ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കും ഉയരുന്നുണ്ട്. 2004ല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ 9 ശതമാനായിരുന്നു പലി നിരക്ക്. 2013 9.3 ശതമാനം പലിശ നൽകിയ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം പദ്ധതി ഒക്ടോബര്‍- ഡിസംബര്‍ പാദത്തിൽ 7.6 ശതമാനം പലിശ നല്‍കുന്നുണ്ട്.
നിലവില്‍ ബാങ്കുകള്‍ നല്കുന്ന പലിശ നിരക്കിനേക്കാള്‍ കൂടിയ നിരക്കാണിത്. കനറാ ബാങ്ക് 7.5 ശതമാനം വരെ പലിശയാണ് മുതിർന്ന പൗരന്മാർക്ക് അനുവദിക്കുന്നത്.
14 ലക്ഷം രൂപ നേടാം
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ 10 ലക്ഷം നിക്ഷേപിക്കുന്നൊരാള്‍ക്ക് 7.6 ശതമാനം പലിശ നിരക്കില്‍ ത്രൈമാസത്തില്‍ 19,000 രൂപയാണ് പലിശയായി ലഭിക്കുന്നത്. വര്‍ഷത്തില്‍ 76,000 രൂപ ലഭിക്കും. 5 വര്‍ഷ കാലാവധിയില്‍ ആകെ ലഭിക്കുന്ന പലിശ 3.80 ലക്ഷം രൂപയാണ്. 10 ലക്ഷം രൂപയില്‍ നിന്ന് 13.80 ലക്ഷത്തിന്റെ നേട്ടം ലഭിച്ചു.
15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് ത്രൈമാസത്തില്‍ 28,500 രൂപ ലഭിക്കും. വര്‍ഷത്തില്‍ 1,14,000 രൂപയാണ് പലിശയായി ലഭിക്കുന്നത്. 5.70 ലക്ഷം രൂപയുടെ പലിശ 5 വര്‍ഷം കൊണ്ട് നേടാനായി.
നികുതിയെ പറ്റി അറിയാം
1 ലക്ഷം രൂപ മാത്രമെ പദ്ധതിയിൽ പണമായി നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ കൂടുതലുള്ള തുക നിക്ഷേപിക്കാന്‍ ചെക്കോ മറ്റ് ഡിജിറ്റൽ പെയ്മെന്റ് രീതികളെ ഉപയോഗിക്കണം. നിക്ഷേപകര്‍ക്ക് 80സി പ്രകാരമുള്ള നികുതിയിളവം പദ്ധതിയിൽ നിന്ന് ലഭിക്കും എന്നാൽ പലിശ നികുതി ബാധകമാണ്. ഇതിനാൽ നിക്ഷേപകര്‍ 15ജി, 15എച്ച് ഫോമുകള്‍ സമര്‍പ്പിക്കണം.
ഇല്ലാത്ത പക്ഷം പലിശ വരുമാനം 40,000 രൂപ കടന്നാല്‍ 60 വയസിന് താഴെ പ്രായമുള്ള നിക്ഷേപകരില്‍ നിന്ന് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് സാമ്പത്തിക വര്‍ഷത്തില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് അക്കൗണ്ടിലെ പലിശ 50,000 രൂപ കടന്നാലാണ് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുക. പാന്‍ കാര്‍ഡ് വിവിരങ്ങള്‍ നൽകിരിയവര്ക്ക് 10 ശതമാവും ഇല്ലാത്തവരില്‍ നിന്ന് 20 ശതമാനവും ടിഡിഎസ് ഈടാക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications