വിരമിക്കൽ കാലം സുവർണ കാലമാകണമെങ്കിൽ ആവശ്യത്തിനുള്ള വരുമാനം ഉറപ്പാക്കണം. കരിയറിൽ മികച്ച നിക്ഷേപങ്ങൾ നടത്തി വിരമിക്കുന്ന സമയത്തേക്ക് മികച്ച സമ്പാദ്യമുണ്ടാക്കിയവരാണെങ്കിൽ ഈ തുക നല്ലൊരു മാസ വരുമാന പദ്ധതിയിൽ നിക്ഷേപിച്ചാൽ മതിയാകും. ഇത്തരത്തിൽ കയ്യിൽ ഒറ്റത്തവണയായി നിക്ഷേപിക്കാൻ നല്ലൊരു തുകയുണ്ടെങ്കിൽ പറ്റിയൊരു നിക്ഷേപമാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം. പദ്ധതിയിൽ ഏപ്രിൽ മുതൽ നിക്ഷേപിക്കുന്നവർക്ക് മാസത്തിൽ 20,000 രൂപ വരെ നേടാൻ സാധിക്കും. വിശദാംശങ്ങൾ നോക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം
മുതിർന്ന പൗരന്മാർക്ക് സ്ഥിര വരുമാനം നേടാൻ കേന്ദ്ര സർക്കാർ ആരംഭിച്ചൊരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം. 2004 ലാണ് പദ്ധതി ആരംഭിക്കുന്നത. പോസ്റ്റ് ഓഫീസിലോ ദേശസാത്കൃത ബാങ്കിലോ തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. ത്രൈമാസത്തിലാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ നിന്ന് പലിശ നൽകുന്നത്.
ആർക്കൊക്കെ അക്കൗണ്ടെടുക്കാം
60 വസയസ് കഴിഞ്ഞ പൗരന്മാർക്ക് മാത്രമാണ് സീനിയർ സിറ്റസൺ സേവിംഗ്‌സ് സ്‌കീമിൽ ചേരാൻ അവസരമുള്ളത്. സൈന്യത്തിൽ നിന്ന് വിരമിച്ചവരാണെങ്കിൽ 50-ാം വയസിലും പദ്ധതിയിൽ ചേരാൻ അനുവദിക്കും. വ്യക്തിഗത അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ ആരംഭിക്കാം. ഭാര്യ ഭർത്താക്കന്മാർക്കാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക.
നിക്ഷേപം
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ബജറ്റിൽ നിക്ഷേപ പരിധി 30 ലക്ഷമായി ഉയർത്തിയതിനാൽ 2023 ഏപ്രിൽ 1 മുതൽ അക്കൗണ്ടെടുക്കുന്നവർക്ക് 30 ലക്ഷം രൂപ നിക്ഷേപിക്കാം.
പലിശ നിരക്ക്
സീനിയർ സിറ്റസൺ സേവിംഗ്‌സ് സ്‌കീം ലഘു സമ്പാദ്യ പദ്ധതിയിൽ വരുന്നതിനാൽ പാദങ്ങളിൽ പലിശ നിരക്ക് അവലോകനം ചെയ്യും. ജനുവരി- മാർച്ച് പാദത്തിൽ 8 ശതമാനം പലിശയാണ് നൽകുന്നത്. നിക്ഷേപിക്കുന്ന സമയം തൊട്ട് കാലാവധിയോളം പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. നിക്ഷേപകർക്ക് മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 തീയിതകളിലാണ് പലിശ ലഭിക്കുക. പലിശ സേവിംഗ്‌സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.
കാലാവധി
5 വർഷമാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിന്റെ കാലാവധി. ആവശ്യമെങ്കിൽ 3 വർഷം കൂടി കാലാവധി ഉയർത്തി നൽകും. കാലാവധിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും. പലിശ വരുമാനത്തിന് നികുതി നൽകണം.
നിക്ഷേപത്തിൽ നിന്നുള്ള പലിശ വർഷത്തിൽ 50,000 രൂപയക്ക് മുകളിലായാൽ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കും. ഇതിൽ ഇളവ് നേടാൻ ഫോം15എച്ച് സമർപ്പിച്ചാൽ മതിയാകും. സിറ്റിസൺ സേവിംഗ്‌സ് സ്കീമിലെ നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
കാൽക്കുലേറ്റർ
ഏപ്രിൽ മുതൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ ചേരുന്നൊരാൾക്ക് 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിലവിലെ 8 ശതമാനം പലിശ തുടർന്നും ലഭിച്ചാൽ വർഷത്തിൽ ലഭിക്കുന്ന പലിശ 2.40 ലക്ഷം രൂപയാണ്. ഇത് ത്രൈമാസത്തിൽ വിതരണം ചെയ്താൽ 60,000 രൂപ വീതം ലഭിക്കും. മാസത്തിൽ 20,000 രൂപയുടെ നേട്ടം ഇതുവഴി ഉണ്ടാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
