ഒന്നോ രണ്ടോ വർഷങ്ങൾക്കപ്പുറം മുൻകൂട്ടി കാണാൻ സാധിക്കുന്ന ചെലവുകൾക്കായി പണം കണ്ടെത്താൻ എളുപ്പ വഴിയാണ് ചിട്ടികൾ. ചെലവുകൾ കണക്കാക്കി ഇതിന് അനുസരിച്ചുള്ള ചിട്ടി ചേരുന്നവർക്ക് വായ്പ ഭാരമില്ലാതെ കാര്യം നടത്താനും സാമ്പത്തിക ബുദ്ധിമുട്ടിലാതെ മുന്നോട്ട് പോകാനും സാധിക്കും. വാഹനം വാങ്ങൽ, വീട് അറ്റകുറ്റപണി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങി വ്യത്യസ്ത ചെലവുകൾക്ക് ചിട്ടി ഉപകാരപ്പെടും. ഇത്തരത്തിൽ 2 വർഷത്തിന് ശേഷം 4 ലക്ഷം രൂപ നേടാൻ സാധിക്കുന്നൊരു ചിട്ടി പരിചയപ്പെടാം.
ചിട്ടി വിശദാംശം
50 മാസ ചിട്ടി കാലയളവുള്ള 10,000 രൂപ പരമാവധി മാസ അടവുള്ള 5 ലക്ഷത്തിന്റെ ഹ്രസ്വകാല ചിട്ടിയാണ് ഇത്. ആദ്യ മാസത്തിൽ 10,000 രൂപയും ചിട്ടി പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 7,500 രൂപയുമാണ് ചിട്ടിയിലേക്ക് മാസത്തിൽ അടയ്ക്കേണ്ടി വരുന്നത്. കാലാവധി 50 മാസമായതിനാല്‍ കൂടുതല്‍ ലാഭ വിഹിതം ലഭിക്കുമെന്നതും ആവശ്യ സമയത്ത് വിളിച്ചെടുക്കാനുള്ള സാവകാശം ലഭിക്കുന്ന ചിട്ടിയാണിത്.
ലാഭ വിഹിതം
ഹ്രസ്വകാല റെഗുലർ ചിട്ടിയായതിനാൽ മാസത്തിൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കുന്നവർക്ക് 1.50 ലക്ഷം രൂപ കിഴിവിലാണ് ചിട്ടി ലഭിക്കുക. ഇതിൽ നിന്ന് 25,000 രൂപ ഫോർമാൻസ് കമ്മീഷൻ കുറച്ച് ബാക്കി വരുന്ന 1.25 ലക്ഷം രൂപ 50 ചിട്ടി വരിക്കാർക്കും വീതിക്കുന്ന സമയത്താണ് ഒരാൾക്ക് 2,500 രൂപ ലാഭ വിഹിതം ലഭിക്കുന്നത്.
ഇതുപ്രകാരമാണ് മാസത്തിൽ 7,500 രൂപ അടയ്ക്കാൻ സാധിക്കുന്നത്. മാസത്തിൽ 7,500 രൂപയും 10,000 രൂപയ്ക്കും ഇടയിലാണ് മാസ അടവ് വരുന്നത്.
ലേലം
കാലവധിക്ക് മുന്‍പ് ചിട്ടിതുക ആവശ്യമായി വരുന്നവർക്കുള്ള സഹായമാണ് ചിട്ടി ലേലം. ഓരോ ചിട്ടിയുടെ ലേലത്തിനും ഓരോ തീയതിയും സമയവും ഉണ്ടാകും. അവധി ദിവസമാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസമാണ് ലേലം നടക്കുക. ഫോർമാൻസ് കമ്മീഷൻ കണക്കാക്കി ആ തുക മുതലാണ് ലേലം വിളി ആരംഭിക്കുക. ഇവിടെ 5 ലക്ഷത്തിന്റെ ചിട്ടിയിൽ 25,000 രൂപയില്‍ ലേലം തുടങ്ങും.
മാസത്തിൽ ഒരാൾക്കാണ് ചിട്ടി ലേലത്തിൽ ലഭിക്കുക. ചിട്ടിയിലെ പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ചിട്ടി വിളിക്കുന്നൊരാൾക്ക് ലഭിക്കുന്ന തുക 3.50 ലക്ഷം രൂപയാണ്. ഇതിൽ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറയും.
4 ലക്ഷം ലഭിക്കുന്നത് എങ്ങനെ
50 മാസത്തേക്ക് 50 അംഗങ്ങളുള്ള ചിട്ടിയാണിത്. ചിട്ടി കാലാവധിയോളം കാത്തിരിക്കുന്ന വ്യക്തിക്ക്, 4 വര്‍ഷവും 2 മാസത്തിനും ശേഷം 4.75 ലക്ഷം രൂപയാണ് ലഭിക്കുക. ഇവിടെ ഫോർമാൻസ് കമ്മീഷൻ 25,000 രൂപ മാത്രമാണ് കുറവ് വരുന്നത്. ഹ്രസ്വകാല ചിട്ടിയായതിനാൽ വേഗത്തിൽ ലേലം വിളി ആരംഭിക്കും.
ഇതുപ്രകാരം ഏകദേശം 15 മാസത്തിനുള്ളിൽ 4 ലക്ഷം രൂപ ലേലം വിളിച്ചെടുക്കാൻ ചിട്ടിയിലൂടെ സാധിക്കും. ചിട്ടി ലഭിക്കുന്നവർ 4,500 രൂപ ജിഎസ്ടിയും ഡോക്യുമെന്റേഷന്‍ ചാര്‍ജായി 236 രൂപയും അടയ്ക്കണം.
ജാമ്യം
ചിട്ടി ലഭിച്ചവർ ഭാവി ബാധ്യതയ്ക്ക് അനുയോജ്യമായ ജാമ്യത്തുക നൽകി വേണം ചിട്ടി പണം പിൻവലിക്കാൻ. ചിട്ടിത്തുക കൈപറ്റുമ്പോൾ ബാക്കിയുള്ള മാസത്തവണയും പ്രതിമാസ അടവും ഗുണിച്ച് കിട്ടുന്ന തുകയാണ് ഭാവി ബാധ്യത. സാലറി സർട്ടിഫിക്കറ്റ്, ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവ ഹാജരാക്കിയ ശേഷം കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി പിടിച്ച തുക പിൻവലിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications