പെട്ടന്നുള്ള ആവശ്യത്തിന് ഉപയോഗിക്കേണ്ട പണം, എമർജൻസി ഫണ്ടുകൾ സൂക്ഷിക്കാൻ പലരും ഉപയോഗിക്കുന്നത് സേവിംഗ്സ് അക്കൗണ്ടുകളാണ്. ലിക്വിഡിറ്റി ആവശ്യം മാത്ര പരിഗണിച്ച് നിക്ഷേപിക്കുന്നതിനാൽ പലരും സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് പരിഗണിക്കാറില്ല.
സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് അക്കൗണ്ടിലെ ബാലൻസിനെ ആശ്രയിച്ചാണ് നൽകുന്നത്. ചില ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ട് ബാലൻസിന് ഇൻക്രിമെന്റൽ അടിസ്ഥാനത്തിലും പലിശ നൽകുന്നു.
പൊതുമേഖലാ ബാങ്കായ എസ്ബിഐ 2.70 ശതമാനം പലിശയാണ് സേവിംഗ്സ് അക്കൗണ്ടിന് നൽകുന്നത്. 10 കോടി രൂപയ്ക്ക് കൂടുതൽ ബാലൻസുള്ള അക്കൗണ്ടിൽ 3 ശതമാനം പലിശ നൽകും.
സ്മോൾ ഫിനാൻസ് ബാങ്കുകളിൽ 7 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകളുണ്ട്. ഇവയെ പരിചയപ്പെടാം.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
സേവിംഗ്സ് അക്കൗണ്ടിന് 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ടില്‍ 1 ലക്ഷം രൂപ വെരയുള്ള ബാലന്‍സിന് 3.50 ശതമാനം പലിശ ലഭിക്കും.
1 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ അക്കൗണ്ടിലുള്ളവര്‍ക്ക് 6 ശതമാനം പലിശ ലഭിക്കും. 5 ലക്ഷം രൂപ മുതല്‍ 25 കോടി രൂപ വരെ 7 ശതമാനവും 25 കോടിക്ക് മുകളില്‍ 7.50 ശതമാനം പലിശയും ലഭിക്കും.
ദിവസത്തിലെ ബാലന്‍സ് അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്. ത്രൈമാസത്തിലാണ് പലിശ അനുവദിക്കുക. 1.20 ലക്ഷം രൂപ അക്കൗണ്ടിലുള്ള വ്യക്തിക്ക് 1 ലക്ഷത്തിന് 3.50 ശതമാനം പലിശയും 20,000 രൂപയ്ക്ക് 6 ശതമാനം പലിശയും ലഭിക്കും.
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് 3.50 ശതമാനം പലിശയാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. 1 ലക്ഷം രൂപയ്ക്ക് മുകളിൽ 5 ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലന്‍സിന് 7 ശതമാനം പലിശ ലഭിക്കും.
ദിവസത്തിലെ ക്ലോസിംഗ് ബാലന്‍സ് അനുസരിച്ചാണ് പലിശ നിരക്ക് കണക്കാക്കുന്നത്. ത്രൈമാസത്തില്‍ പലിശ നിരക്ക് സേവിംഗ്സ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.
ജനസ്മോള്‍ ഫിനാന്‍സ് ബാങ്ക്
1 ലക്ഷം വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലന്‍സിന് ജനസ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്ന് 3.50 ശതമാനം പലിശ ലഭിക്കും. ബാലന്‍സ് 1 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലാണെങ്കില്‍ 7 ശതമാനം പലിശ ലഭിക്കും.
10 ലക്ഷത്തിന് മുകളില്‍ 10 കോടി വരെ 7.25 ശതമാനം പലിശ നേടാം. 50 കോടിക്ക് മുകളിലാണെങ്കില്‍ 6.50 ശതമാനം പലിശയും ലഭിക്കും.
യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്
യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് ലഭിക്കുന്ന പലിശ നിരക്ക് 6 ശതമാനമാണ്. 1 ലക്ഷത്തിന് മുകളിലാണ് ബാലന്‍സെങ്കില്‍ 7 ശതമാനം പലിശ ലഭിക്കും.
ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് 3.50 ശതമാനം മുതല്‍ 6 ശതമാന വരെയാണ്. 10 ലക്ഷം രൂപ വരെ 3.50 ശതമാനം പലിശ ലഭിക്കും.
10 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലുള്ള സേവിംഗ്സ് അക്കൗണ്ട് ബാലന്‍സിന് 4.50 ശതമാനം പലിശ ലഭിക്കും. 1 കോടിക്ക് മുകളിലാണ് ബാലൻസെങ്കിൽ 6 ശതമാനം പലിശ നേടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
