കരിയറിലെ തന്നെ പെന്‍ഷന്‍ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്). ഒറ്റ നിക്ഷേപം വഴി ഇക്വിറ്റിയിലും ഡെബ്റ്റിലും നിക്ഷേപിക്കാന്‍ സാധിക്കും എന്നൊരു പ്രത്യേകത എന്‍പിഎസില്‍ കാണാം. ഇതുവവഴി അധികം റിസ്‌കെടുക്കാതെ തന്നെ 10 ശതമാനം വാര്‍ഷിക ആദായം എന്‍പിഎസില്‍ നിന്ന് ലഭിക്കും. വിരമിക്കുന്ന സമയത്ത് മാസ പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നതിനൊപ്പം ഒറ്റത്തവണയായി നല്ലൊരു തുക നികുതി നല്‍കാതെ പിന്‍വലിക്കാനവും സാധിക്കും.
എൻപിഎസ് അക്കൗണ്ട്
പ്രായപൂർത്തിയായവർക്ക് എൻപിഎസിൽ അക്കൗണ്ടെടുക്കാം. 18 വയസ് മുതൽ 70 വയസ് വരെയാണ് എൻപിഎസിൽ ചേരാനുള്ള പ്രായ പരിധി. പരമാവധി 75 വയസുവരെ നിക്ഷേപിക്കാം. ടെയർ-1, ടെയർ-2 അക്കൗണ്ടുകൾ എൻപിഎസിൽ ആരംഭിക്കാനാകും. ടെയർ-1 അക്കൗണ്ടാണ് പെൻഷൻ പദ്ധതിക്കായി ആരംഭിക്കേണത്. ടെയർ-1 അക്കൗണ്ടിലേക്ക് 60 വയസ് വരെ നിക്ഷേപിക്കണം. 60-ാം വയസിൽ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.

എൻപിഎസ് നിക്ഷേപം
എൻപിഎസ് അക്കൗണ്ട് ആരംഭിക്കുമ്പോൾ കുറഞ്ഞത് 500 രൂപയുടെ നിക്ഷേപം നടത്തണം. വർഷത്തിൽ ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കണം. നിക്ഷേപത്തിന് പരിധിയില്ല. ദേശസാത്കൃത ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ പോയിന്റ് ഓഫ് പ്രസൻസ് സേവന കേന്ദ്രങ്ങൾ എൻപിഎസിൽ ചേരാൻ സാഹായിക്കും. ഓൺലൈനായും എൻപിഎസിൽ ചേരാം.
നികുതി ഇളവ്
എൻപിഎസിലെ നിക്ഷേപത്തിനും കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്കും നികുതി ഇളവുണ്ട്. നിക്ഷേപത്തിന് 2 സെക്ഷനുകൾ പ്രകാരം 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇളവും ആദായ നികുതി നിയമം സെക്ഷൻ 80CCD (1B) പ്രകാരം 50,000 രൂപയുടെ നികുതി ഇളവും നിക്ഷേപത്തിന് ലഭിക്കും. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ട. പെൻഷൻ തുകയ്ക്ക് വരുമാനം അനുസരിച്ചുള്ള നികുതി നൽകണം.

എൻപിഎസ് റിട്ടേൺ
എന്‍പിഎസ് അക്കൗണ്ടുടമകള്‍ക്ക് 75 ശതമാനം വരെ ഇക്വിറ്റിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. എന്നാല്‍ 60 ശതമാനം ഇക്വിറ്റിയിലും 40 ശതമാനം ഡെബ്റ്റിലും നിക്ഷേപിച്ചാല്‍ ദീര്‍ഘകാലത്ത് 12 ശതമാനം ആദായം ഇക്വിറ്റിയിലും 8 ശതമാനം ഡെബ്റ്റില്‍ നിന്നും പ്രതീക്ഷിക്കാംയ 60:40 അനുപാതത്തില്‍ നിക്ഷേപിച്ചാല്‍ 10 ശതമാനത്തിലധികം ആദായം ലഭിക്കും.
എൻപിഎസ് കാൽക്കുലേറ്റർ
എന്‍പിഎസ് അക്കൗണ്ടില്‍ വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ നിക്ഷേപിക്കാന്‍ പ്രതിമാസം മാറ്റിവെയ്‌ക്കേണ്ടത് 12500 രൂപയാണ്. 25 വയസില്‍ 12500 രൂപ വീതം മാസത്തില്‍ നിക്ഷേപിക്കുന്ന വ്യക്തി 60 വയസിലേക്ക് എത്തുമ്പോള്‍ 2.94 ലക്ഷം രൂപ പെന്‍ഷന്‍ നേടാനാകും. ഇവിടെ 35 വര്‍ഷമാണ് നിക്ഷേപ കാലാവധിയുള്ളത്.
നിക്ഷേപത്തിലൂടെ 24.78 കോടി രൂപ ആകെ സമ്പാദിക്കാനാകും. ഇതില്‍ 40 ശതമാനം ആന്യൂറ്റിയിലേക്ക് മാറ്റിയാല്‍ 95,707 രൂപ പ്രതിമാസ പെന്‍ഷന്‍ നേടാം. 2.87 കോടി രൂപ ഒറ്റത്തവണയായി പിന്‍വലിക്കാന്‍ സാധിക്കും.

അധിക പെൻഷൻ നേടാം
എന്‍പിഎസ് വഴി ലഭിക്കുന്ന 2.87 കോടി രൂപ പെന്‍ഷന് വേണ്ടി ഉപയോഗിക്കാന്‍ തയ്യാറായാല്‍ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ ഉപയോഗിക്കാം. 2.87 കോടി രൂപ എസ്ഡബ്ലുപി പ്ലാനിലേക്ക് മാറ്റിയാല്‍ 25 വര്‍ഷത്തേക്ക് 1,98,926 രൂപ മാസ പെന്‍ഷന്‍ ലഭിക്കും. എന്‍പിഎസിലെ 95,707 രൂപ പെന്‍ഷനൊപ്പം 1.99 ലക്ഷം കൂടി ചേരുമ്പോള്‍ മാസത്തില്‍ 2.94 ലക്ഷം രൂപ പെന്‍ഷന്‍ നേടാം.
ഇവിടെ എസ്ഡബ്ലുപി പ്ലാനിൽ നിക്ഷേപിക്കാൻ ഐസിഐസിഐ പ്രുഡൻഷ്യൽ ബാലൻസ്ഡ് അഡ്വാൻഡേജ് ഫണ്ട്, ആദിത്യ ബിർള സൺലൈഫ് ബാലൻസ്ഡ് അഡ്വാൻഡേജ് ഫണ്ട്, കാനറ റൊബേക്കോ ഹൈബ്രിഡ് ഫണ്ട് എന്നിവ തിരഞ്ഞെടുക്കാമെന്ന് ഓപ്ടിമാ മണി മാനേജർസ് എംഡി പങ്കജ് ഗുപ്ത നിർദ്ദേശിക്കുന്നു.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications