60-ാം വയസിൽ 2 കോടിയുടെ സമ്പാദ്യവും 1 ലക്ഷത്തിന്റെ മാസ പെൻഷനും നേടാം; പ്രതിമാസ നിക്ഷേപം 8,500 രൂപ

വിരമിക്കുന്ന സമയമാകുമ്പോഴേക്കും ഉയർന്ന സാമ്പത്തിക സുരക്ഷ ആവശ്യമാണ്. തൊഴിലെടുക്കാത്ത കാലത്തേക്ക് ജീവിക്കാൻ ആവശ്യമായ വരുമാനം പെൻഷനായോ മറ്റു വഴികളിലൂടെയോ കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം. സർക്കാർ ജീവനക്കാരല്ലാത്തവർക്ക് ഉയർന്ന തുകയുടെ പെൻഷൻ ലഭിക്കാനായി മികച്ച നിക്ഷേപങ്ങൾ കണ്ടെത്തി നിക്ഷേപിക്കേണ്ടതുണ്ട്.

അതിലേക്ക് കേന്ദ്ര സർക്കാർ ആരംഭിച്ചൊരു നിക്ഷേപമാണ് നാഷണൽ പെൻഷൻ സ്കീം അഥവാ എൻപിഎസ്. ഇക്വിറ്റിയിലും ഡെബിറ്റിലും ഒരുപോലെ നിക്ഷേപിക്കാനുള്ള സൗകര്യം ലഭിക്കും. പൂർണമായും നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപം കൂടിയാണിത്. മാസത്തിൽ 1 ലക്ഷം രൂപ പെൻഷനും 2 കോടി രൂപ സമ്പാദ്യവും നേടാൻ എൻപുഎസിലൂടെ എങ്ങനെ സാധിക്കുമെന്ന് നോക്കാം.

അക്കൗണ്ട് തുറക്കാം

എൻപിഎസിൽ അക്കൗണ്ട് തുറക്കുന്നതിനായി പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ (PRAN) ലഭിക്കും. അത് നിക്ഷേപകന് ജീവിതകാലം മുഴുവൻ ഉപയോ​ഗിക്കാം. എൻപിഎസിൽ 2 അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും. ടെയർ-1, ടെയർ-2 അക്കൗണ്ടുകൾ. നിക്ഷേപകൻ സ്ഥിരമായി നൽകുന്ന സംഭാവനകൾ നടത്തേണ്ട അക്കൗണ്ടാണിത്. നിക്ഷേപം പിൻവലിക്കാനാകാത്ത റിട്ടയർമെന്റ് അക്കൗണ്ടാണ് ടെയർ-1. സ്വമേധയാ പിൻവലിക്കാവുന്ന അക്കൗണ്ടാണ് ടെയർ-2. 

60-ാം വയസിൽ 2 കോടിയുടെ സമ്പാദ്യവും 1 ലക്ഷത്തിന്റെ മാസ പെൻഷനും നേടാം; പ്രതിമാസ നിക്ഷേപം 8,500 രൂപ

ടെയർ-1 അക്കൗണ്ടിൽ സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഈ അക്കൗണ്ടിലെ തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുന്നത്. നിക്ഷേപകർക്ക് 2 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. 80സി, 80സിസിഡി(1ബി), 80സിസിഡി(2) എന്നീ വകുപ്പുകൾക്ക് കീഴിലുള്ള നികുതി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. 

ചെലവ് അനുപാതം

നിക്ഷേപ ചെലവ് ഏറ്റവും കുറഞ്ഞ നിക്ഷേപമായി എൻപിഎസിനെ കാണാം. 0.17 ശതമാനം മാത്രമാണ് എൻപിഎസിന്റെ ചെലവ് അനുപാതം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി അഥവാ പിഎഫിഡിആർഡിഎ എന്ന കേന്ദ്രസർക്കാർ സ്ഥാപിച്ച അതോറിറ്റിയാണ് എൻപിഎസ് നിയന്ത്രിക്കുന്നത്.

ശ്രദ്ധിക്കേണ്ടവ

18 വയസുള്ളൊരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 60-70 വയസിനിടെ പദ്ധതിയിൽ ചേർന്നവർക്ക് 75 വയസുവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.

60-ാം വയസില്‍ എന്‍പിഎസ് അക്കൗണ്ടിലുള്ള ആകെ തുകയുടെ 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റി പെന്‍ഷന്‍ ലഭിക്കുന്നതാണ് എന്‍പിഎസിന്റെ രീതി. കുറഞ്ഞത് 40 ശതമാനമെങ്കിലും ആന്യുറ്റിയിലേക്ക് മാറ്റണം. ഈ തുക ഉപയോ​ഗിച്ചാണ് പെൻഷൻ നൽകുന്നത്. നിക്ഷേപകന്റെ താൽപര്യാർഥം തുക പൂർണമായും ആന്യുറ്റിയിലേക്ക് മാറ്റാം.

എന്‍പിഎസില്‍ ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ സാധിക്കും. എന്‍പിഎസ് അക്കൗണ്ടിലെ 75 ശതമാനത്തിലധികം തുക ഇക്വിറ്റിയിൽ നിക്ഷേപിക്കാന്‍ അനുവദിക്കില്ല. പ്രായത്തിന് അനുസരിച്ച് ഇക്വിറ്റിയിൽ അനുവദിക്കുന്ന വിഹിതം കുറഞ്ഞു വരും. ഏതെങ്കിലും നിശ്ചിത നിരക്കു പ്രകാരമല്ല, ഈ നിക്ഷേപത്തിന്റെ വളര്‍ച്ച അനുസരിച്ചാണ് ആദായം കിട്ടുക. 

കാൽക്കുലേറ്റർ

20 വയസുകാരന്‍ പ്രതിമാസം 8,500 രൂപ വീതം എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ 2 കോടി രൂപ സമ്പാദിക്കാനും മാസത്തില്‍ 1 ലക്ഷം രൂപ സമ്പാദിക്കാനും സാധിക്കും. പ്രതിമാസത്തില്‍ നിക്ഷേപിക്കുന്ന 8,500 രൂപയ്ക്ക് 9 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ 40 വര്‍ഷ കാലയളവിന് ശേഷം 4 കോടി രൂപയായിരിക്കും നിക്ഷേപം.

ഇതില്‍ നിന്ന് 50 ശതമാനം ആന്യുറ്റിയിലേക്കും 50 ശതമാനം പിന്‍വലിക്കുകയും ചെയ്താല്‍ 2,00,44,828 രൂപ കയ്യില്‍ ലഭിക്കും. ബാക്കി 50 ശതമാനം തുക 6 ശതമാനം ആന്യുറ്റി നിരക്ക് ലഭിക്കുന്ന പദ്ധതിയിലേക്ക് മാറ്റിയാല്‍ 1,00,224 രൂപ മാസ പെന്‍ഷന്‍ ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X