ത്ത് വർഷം മുൻപ് ഒരു പവൻ സ്വർണം നിക്ഷേപമായി കണ്ട് വാങ്ങിയൊരാൾക്ക് ഇന്നത്തെ വില തട്ടിച്ചു നോക്കുമ്പോൾ വലിയ നേട്ടം ലഭിച്ചിട്ടുണ്ട്. സമ്പദ്‍വ്യവസ്ഥ മോശം കാലാവസ്ഥയിലൂടെ പോകുമ്പോഴും ശക്തമായി പ്രതിരോധിച്ചു നിൽക്കാനുള്ള ശേഷി എന്നും സ്വർണത്തിനുണ്ട്.
അന്താരാഷ്ട്ര സംഘർഷങ്ങൾ, പണപ്പെരുപ്പം പോലുള്ള സാഹചര്യത്തിൽ സ്വർണമാണ് സുരക്ഷിത നിക്ഷേപം. ഇതിനാൽ പോർട്ട്ഫോളിയോയിൽ സ്വർണം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. നിക്ഷേപത്തിന് ഭൗതി സ്വർണത്തിന് പകരം പേപ്പർ സ്വർണത്തെ പരിഗണിക്കാവുന്നതാണ്. ഇതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ.
സോവറിൻ ഗോൾഡ് ബോണ്ടുകൾ
ഭൗതിക സ്വർണത്തിന്റെ നിക്ഷേപം കുറയ്ക്കാൻ 2015 ൽ കേന്ദ്രസർക്കാർ ആരംഭിച്ച നിക്ഷേപ മാർഗമാണിത്. സര്‍ട്ടിഫിക്കറ്റായോ ഡിജിറ്റലായി ഡീമാറ്റ് അക്കൗണ്ടിലോ ബോണ്ടുകൾ സൂക്ഷിക്കാനാകും. കേന്ദ്ര സർക്കാറിനു വേണ്ടി സ്വർണ ബോണ്ടുകളാണ് റിസർവ് ബാങ്ക് ആണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. 2022 ല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനുള്ള അവസാന അവസരമാണിത്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് മൂന്നാം സീരിയസിന്റെ ഇഷ്യൂ സമയമാണിത്.
രണ്ട് ഘട്ടങ്ങളിലായാണ് ഇഷ്യൂ നടക്കുന്നത്. ആദ്യ ഘട്ടമാണ് ഡിസംബര്‍ 19 മുതല്‍ 23 വരെയാണ് നടക്കുക. രണ്ടാം ഘട്ടം 2023 മാര്‍ച്ച് 6 മുതല്‍ മര്‍ച്ച് 10 വരെ നടക്കും.
സ്വർണത്തിന്റെ വില
ബോണ്ട് വിൽപന ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള 3 പ്രവൃത്തി ദിവസങ്ങളി 999 പരിശുദ്ധ സ്വർണത്തിന്റെ ശരാശരി ക്ലോസിങ് വില അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ നിരക്ക് നിശ്ചയിക്കുന്നത്. സോവറിൻ ഗോൾഡ് ബോണ്ടിന്റെ മൂന്നാം സീരിസിൽ ഒരു ഗ്രാമിന്റെ വിലയായി 5,409 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓണ്‍ലൈനായി സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 50 രൂപ ഇളവു നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം 5,359 രൂപയ്ക്ക് ഓണ്‍ലൈനായി സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം.
എവിടെ നിന്ന് വാങ്ങാം
എസ്ബിഐ, എച്ച്ഡിഎഫ്‌സി പോലുള്ള ഷെഡ്യൂള്‍ഡ് കോമേഷ്യല്‍ ബാങ്കുകള്‍ വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം. സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, പെയ്‌മെന്റ് ബാങ്ക്, റീജിയണല്‍ റൂറല്‍ ബാങ്ക് എന്നിവ വഴി ബോണ്ടുകൾ വാങ്ങാന്‍ സാധിക്കില്ല. പോസ്റ്റ് ഓഫീസ്, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സ്റ്റോക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റ് എന്നിവ വഴിയും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാം.
ആർക്കൊക്കെ എത്ര ഗ്രാം വാങ്ങാം
പാൻ കാർഡുള്ള ഇന്ത്യയിൽ താമസക്കാരായ പൗരന്മാർക്ക് മാത്രമാണ് സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്. 1 ഗ്രാമായാണ് സോവറിൻ ഗോൾഡ് ബോണ്ട് അനുവദിക്കുക. 1 ഗ്രാമിന്റെ ഗുണിതങ്ങളായി ബോണ്ടുകൾ വാങ്ങാം. ഹിന്ദു അഭിവക്ത കുടുംബം, ചാരിറ്റബിള്‍ ട്രസ്റ്റ്, യൂണിവേസിറ്റികൾ എന്നിവയ്ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കും.
ഇന്ത്യയിൽ താമസിക്കുന്ന സമയത്ത് വാങ്ങിയ സോവറിൻ ഗോൾഡ് ബോണ്ടുകൾ പ്രവാസി ഇന്ത്യക്കാർക്ക് കാലാവധി വരെ നിലനിർത്താം. വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം എന്നിവയ്ക്ക് പരമാവധി 4 കിലോയും ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് പരമാവധി 20 കിലോയും നിജപ്പെടുത്തിയിട്ടുണ്ട്.
കാലാവധി, വില്പന
8 വർഷമാണ് സോവറിൻ ഗോൾഡ് ബോണ്ടിൻെറ കാലാവധി. 5 വർഷം ലോക്ഇൻ പിരിയഡ് ഉണ്ട്. ഇതിന് ശേഷം എപ്പോൾ വേണമെങ്കിലും ബോണ്ടുകൾ വില്പന നടത്താം. തിരിച്ചെടുക്കല്‍ ദിവസത്തിന് മുൻപുള്ള മൂന്ന് പ്രവൃത്തി ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജുവല്ലേഴ്സ് അസോസിയേഷൻ കണക്കാക്കിയ വിലയുടെ ശരാശരി അടിസ്ഥാനപ്പെടുത്തിയാണ് വില കണക്കാക്കുക.
അന്നത്തെ വിപണി വിലയിൽ സ്വർണം വില്പന നടത്താം. നിക്ഷേപത്തിന് 2.50 ശതമാനം പലിശ ലഭിക്കും. പലിശ വരുമാനത്തിന് നികുതി നൽകണം. ബോണ്ടുകൾ ഈടായി ബാങ്കുകൾ വായ്പയും നൽകും.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications