ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും.
ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ഡിവിഡന്റ് നല്കുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് താഴെ ചൂണ്ടിക്കാട്ടിയ 3 കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.
- ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം.
- ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം)
- ഡിവിഡന്റ് ചരിത്രം, ഡിവിഡന്റ് പോളിസി പരിശോധിക്കുക.
- കാമ ഹോള്‍ഡിംഗ്സ്- പ്രതിയോഹരി 111 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഏപ്രില്‍ 5-നും എക്സ്- ഡേറ്റ് 4-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- എസിസി- ഓഹരിയൊന്നിന് 58 രൂപ വീതം അന്തിമ ലാഭവിഹിതം കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിനായുള്ള റെക്കോഡ് ഡേറ്റ് ഈമാസം 5-നും എക്സ്- ഡിവിഡന്റ് ഡേറ്റ് 4-നുമായിരിക്കും.
- വിപ്രോ- പ്രതിയോഹരി 5 രൂപ വീതം ഇടക്കാല ലാഭവിഹിതമായി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഏപ്രില്‍ 6-നും എക്സ് ഡേറ്റ് 5-നുമായിരിക്കും.
- ഇകെഐ എനര്‍ജി- ഓഹരിയൊന്നിന് 20 രൂപ വീതം നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിനായുള്ള റെക്കോഡ് ഡേറ്റ് ഈമാസം 8-നും എക്സ് ഡിവിഡന്റ് ഡേറ്റ് 7-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
- ദിസ ഇന്ത്യ- ഓഹരിയൊന്നിന് 150 രൂപ വീതം ഇടക്കാല ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിനായുള്ള റെക്കോഡ് ഡേറ്റ് ഈമാസം 8-നും എക്സ് ഡിവിഡന്റ് ഡേറ്റ് 7-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
- എഡല്‍വീസ്- പ്രതിയോഹരി 0.25 രൂപ വീതം ഇടക്കാല ലാഭവിഹിതമായി നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഏപ്രില്‍ 9-നും എക്സ് ഡിവിഡന്റ് ഡേറ്റ് 7-നുമായിരിക്കും.
- ദ്വാരികേഷ് ഷുഗര്‍- പ്രതിയോഹരി 2.00 രൂപ വീതം ഇടക്കാല ലാഭവിഹിതമായി നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള റെക്കോഡ് ഡേറ്റ് ഏപ്രില്‍ 8-നും എക്സ് ഡിവിഡന്റ് ഡേറ്റ് 7-നുമായിരിക്കും.
- ഏഞ്ചല്‍ വണ്‍- ഓഹരിയൊന്നിന് 7.50 രൂപ വീതം ഇടക്കാല ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് കൈമാറും. ഇതിനായുള്ള റെക്കോഡ് ഡേറ്റ് ഈമാസം 11-നും എക്സ് ഡിവിഡന്റ് ഡേറ്റ് 8-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications