വിവിധ ആവശ്യങ്ങൾക്കായുള്ള പണം സേവിംഗ്‌സ് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നതാണ് സാധാരണയുള്ള രീതി. ഉയർന്ന പലിശ നിരക്കുള്ള ഈ കാലത്തും സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കിന് വലിയ പുരോഗതിയൊന്നും വന്നിട്ടില്ല. 2-4 ശതമാനം വരെയാണ് ബാങ്കുകൾ സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് നൽകുന്ന പലിശ. ഒരു പ്രത്യേക ലക്ഷ്യത്തിനായി ഉപയോഗിക്കേണ്ട പണം സേവിംഗ്‌സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നതിന് പകരം ബാങ്കിന്റെ തന്നെ മറ്റൊരു അക്കൗണ്ടായ ആർഡി (ആവർത്തന നിക്ഷേപം) അക്കൗണ്ടിലേക്ക് മാറ്റിയാൽ മതിയാകും. എങ്ങനെ ഉപകാരപ്പെടുമെന്ന് നോക്കാം.
ആവർത്തന നിക്ഷേപം
ആവർത്തന നിക്ഷേപത്തിൽ എല്ലാ മാസവും ഒരു തവണ അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തണം. പലിശ ത്രൈമാസികമായി അക്കൗണ്ടിലേക്ക് വരവ് വെയ്ക്കും. നിലവിൽ സേവിംഗ്‌സ് അക്കൗണ്ട് ഉള്ള ബാങ്കുകളിൽ എളുപ്പത്തിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് പൂർണമായ സംരക്ഷണം നിലനിർത്തിക്കൊണ്ട് ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് പണം സമാഹരിക്കാൻ കാര്യക്ഷമമായ മാർഗമാണ് ഇത്.
ഏത് ബാങ്കിലും സേവിംഗ്‌സ് അക്കൗണ്ട് നിരക്കിനേക്കാൾ മികച്ച പലിശ ആവർത്തന നിക്ഷേപങ്ങൾക്ക് ലഭിക്കും. ചില ബാങ്കുകൾ സ്ഥിര നിക്ഷേപ നിരക്കുകളേക്കാൾ പലിശ ആവർത്തന നിക്ഷേപത്തിന് നൽകുന്നുണ്ട്. സേവിംഗ്‌സ് അക്കൗണ്ടിലുള്ള പണം ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റാൻ അക്കൗണ്ടിൽ നീക്കുന്നതിനുള്ള ഒരു ബാങ്ക് നിർദ്ദേശം ഉപയോഗിച്ച് നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കാലയളവ് തിരഞ്ഞെടുക്കാനും നിങ്ങളുടെ നിക്ഷേപം ഓട്ടോമേറ്റ് ചെയ്യാനും കഴിയും.

ലാഭകരമാക്കാം ഈ വിധം
ഒരു വർഷത്തിന് ശേഷം ആവശ്യമുള്ള 1.20 ലക്ഷം രൂപ ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ടിൽ സൂക്ഷിച്ചാൽ നിസ്സാര പലിശയാണ് ലഭിക്കുക. സ്വകാര്യ ബാങ്കുകൾ 12 മാസത്തെ ആവർത്തന നിക്ഷേപത്തിന് 7.75 ശതമാനം വരെ പലിശ നൽകുന്നുണ്ട്.
12 മാസത്തേക്ക് 10,000 രൂപ പ്രതിമാസം ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റിയാൽ കാലാവധി പൂർത്തിയാകുമ്പോൾ ഏകദേശം 1,26,000 രൂപ ലഭിക്കും. വെറുതെ സേവിംഗ്‌സ് അക്കൗണ്ടിൽ പണം സൂക്ഷിക്കാതെ ഈ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ മികച്ച നേട്ടം ഉണ്ടാക്കാം.
പലിശ നിരക്ക്
12 മാസത്തെ ആവര്‍ത്തന നിക്ഷേപത്തിന് എച്ച്ഡിഎഫ്‌സി ബാങ്ക് 6.60 ശതമാനം പലിശ നല്‍കുന്നു. മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 7.10 ശതമാനം പലിശ ലഭിക്കും. ഐസിഐസിഐ ബാങ്കില്‍ റെഗുലര്‍ നിക്ഷേപകര്‍ക്ക് 6.70 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.30 ശതമാനവുമാണ് പലിശ നിരക്ക്. കൊട്ടക് മഹീന്ദ്ര ബാങ്ക് യഥാക്രമം 7.10%, 7.60 ശതമാനം പലിശ നല്‍കുന്നു.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 1 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനവും പലിശ നല്‍കും. 1 വര്‍ഷത്തേക്ക് മികച്ച പലിശ നല്‍കുന്നത് ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനവും പലിശ ലഭിക്കും.
നികുതി
ആവർത്തന നിക്ഷേപത്തിന് സാമ്പത്തിക വർഷത്തിൽ 10 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ബാധകമാണ്. റെഗുലർ നിക്ഷേപകരുടെ പലിശ വരുമാനം 40,000 രൂപയിൽ കൂടിയാലും മുതിർന്ന പൗരന്മാർക്ക് 50,000 രൂപ കവിഞ്ഞാലുമാണ് സ്രോതസിൽ നിന്നും നികുതി ഈടാക്കുക. 30 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള വ്യക്തിയാണെങ്കിൽ ആദായനികുതി സ്ലാബ് അനുസരിച്ച് പലിശ വരുമാനത്തിന് നികുതി നൽകേണ്ടി വരും.
വലിയ തുകയുടെ നിക്ഷേപങ്ങൾ നടത്താൻ സാമ്പത്തികമില്ലാത്ത സാഹചര്യത്തിൽ ചെറിയ പ്രതിമാസ സമ്പാദ്യം വഴി അവർത്ത നിക്ഷേപം ആരംഭിക്കാം. ബാങ്കിലുള്ള പണത്തിൽ നിന്ന് നിശ്ചിത തുക മാസത്തിൽ ആർഡി അക്കൗണ്ടിലേക്ക് മാറ്റാൻ ബാങ്കിന് നിർദ്ദേശം നൽകാം. ഇതുവഴി അച്ചടക്കമുള്ള നിക്ഷേപ ശീലം ഉണ്ടാക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
