ചെലവാക്കുമ്പോൾ എന്തെങ്കിലും ലാഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ ക്രെഡിറ്റ് കാർഡുകളെയാണ് സ്വന്തമാക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ട മേഖല അനുസരിച്ച് സ്പെഷലൈസ്ഡായുള്ള ക്രെഡിറ്റ് കാർഡുകൾ വിപണിയിലുള്ളതിനാൽ ഓരോ ചെലവാക്കലിലും ഓഫർ ഗ്യാരണ്ടിയാണ്. വിവിധ ക്രെഡിറ്റ് കാർഡുകൾ ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റ് എന്നിങ്ങനെ വ്യത്യസ്ത ഓഫറുകളാണ് ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്നത്.
ഷോപ്പിംഗിനും മറ്റു വിനോദങ്ങൾക്കും പ്രധാന്യം നൽകുന്നവർ ഈ വിഭാഗത്തിൽ ഓഫറുകൾ നൽകുന്ന ചില ക്രെഡിറ്റ് കാർഡുകളാണ് കരുതേണ്ടത്. എന്റർടെയിൻമെന്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന മികച്ച ഓഫറുകളുള്ള ക്രെഡിറ്റ് കാർഡുകൾ ഏതെല്ലാമെന്ന് നോക്കാം.
ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ്
സിനിമ, ഷോപ്പിംഗ് പ്രേമികൾക്ക് 500 രൂപ വാർഷിക ഫീസുള്ള ആക്‌സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം. പേടിഎം മൂവീസ് വഴി ബുക്ക് ചെയ്യുന്ന രണ്ടാമത്തെ സിനിമ ടിക്കറ്റിന് 100 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. 200 രൂപയാണ് കലണ്ടര്‍ മാസത്തില്‍ ലഭിക്കുന്ന പരമാവധി ഓഫര്‍. കാര്‍ഡ് അനുവദിച്ച് 30 ദിവസത്തിനുള്ളില്‍ ചെലവാക്കുമ്പോള്‍ 999 രൂപ വില വരുന്ന സോണിലിവ് പ്രീമിയം വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.
സ്വിഗ്ഗിയില്‍ നടത്തുന്ന വാങ്ങലുകള്‍ക്ക് 120 രൂപയുടെ ഇളവ് ലഭിക്കും. ഒരു കലണ്ടര്‍ പാദത്തില്‍ ഒരു അന്താരാഷ്ട്ര ലോഞ്ച് ആക്സസും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. ആദ്യ വര്‍ഷത്തില്‍ വാര്‍ഷിക ഫീസ് ഈടാക്കില്ല. രണ്ടാം വര്‍ഷം മുതൽ 500 രൂപ ഫീസ് ഈടാക്കും.

ആക്സിസ് നിയോ ക്രെഡിറ്റ് കാർഡ്
ഫുഡ്, ഷോപ്പിംഗ് വിഭാഗത്തിൽ ചെലവാക്കുന്നവർക്ക് 250 രൂപ ജോയനിംഗ് ഫീസുള്ള ആക്സിസ് നിയോ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം. സൊമാര്റോ, ബ്ലിൻകിറ്റ്, ആമസോൺ പേ, മിന്ത്ര, ബുക്ക്മൈഷോ എന്നിവയിലെ ചെലവാക്കലുകൾക്ക് മികച്ച ഓഫറുള്ള കാർഡാണിത്. രാജ്യത്തുടനീളമുള്ള പങ്കാളിത്ത റസ്റ്റോറന്റുകളിൽ കുറഞ്ഞത് 15 ശതമാനം കിഴിവ് ലഭിക്കും. ആക്ടിവേഷന്‍ ആനുകൂല്യമായി 30 ദിവസത്തിനുള്ളില്‍ നടത്തുന്ന ആദ്യ യൂട്ടിലിറ്റി ബില്‍ പെയ്‌മെന്റിന് 300 രൂപ വരെ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
സോമാറ്റോയില്‍ ചെലവാക്കുന്ന തുകയ്ക്ക് 40 ശതമാനം ഇളവ് ലഭിക്കും. കാര്‍ഡ് ഉപയോഗിച്ച് ആമസോണ്‍ പേ വഴി നടത്തുന്ന മൊബൈല്‍/ ബ്രോഡ്ബാന്‍ഡ്, ഡിടിഎച്ച് റീചാര്‍ജുകള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മൂവി, ഗ്രോസറി, മറ്റ് ഓൺലൈൻ ചെലവാക്കലുകൾ എന്നിവയ്ക്ക് 10 ശതമാനം ഓഫർ ലഭിക്കും. 250 രൂപയാണ് വാര്‍ഷിക ഫീസ്. രണ്ടാമത്ത വര്‍ഷംമുതല്‍ ഈടാക്കി തുടങ്ങും.
എസ്ബിഐ എലൈറ്റ് കാർഡ്
ഷോപ്പിംഗ്, യാത്ര, വിനോദം എന്നിവയിലുടനീളമുള്ള ആനുകൂല്യങ്ങൾ നൽകുന്ന എസ്ബിഐ എലൈറ്റ് കാർഡിന് 4,999 രൂപ ജോയനിംഗ് ഫീസുണ്ട്. എസ്ബിഐ എലൈറ്റ് കാര്‍ഡ് ഉടമകള്‍ക്ക് വെല്‍ക്കം ബെനഫിറ്റായി 5,000 രൂപയുടെ ഇ-ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. വിവിധ ബ്രാന്‍ഡുകളില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാം.
വർഷത്തിൽ 6,000 രൂപ വില വരുന്ന സിനിമ ടിക്കറ്റുകള്‍ സൗജന്യമായി നല്കുന്ന ക്രെഡിറ്റ് കാര്‍ഡാണ് എസ്ബിഐ എലൈറ്റ് കാര്‍ഡ്. 250 രൂപ നിരക്കിലുള്ള 2 ടിക്കറ്റുകള്‍ കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യാം.
കൊട്ടക് പിവിആര്‍ ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡ്
എല്ലാ മാസത്തില്‍ 400 രൂപ വില വരുന്ന 2 സൗജന്യ സിനിമ ടിക്കറ്റുകള്‍ കൊട്ടക് പിവിആര്‍ ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ലഭിക്കും. ജോയിനിംഗ് ഫീസില്ലാത്ത തരത്തിലാണ് ഈ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. മാസത്തില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവാക്കലുകള്‍ 10,000 രൂപ കടന്നാല്‍ ഒരു സൗജന്യ പിവിആര്‍ സിനിമ ടിക്കറ്റും 15,000 രൂപ കടന്നാല്‍ 2 ടിക്കറ്റും ലഭിക്കും. ആഡ്ഓണ്‍ കാര്‍ഡാണിത്. വാര്‍ഷിക ഫീസ് 499 രൂപ.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications