വായ്പ ലഭിക്കൽ ഇനി അത്ര എളുപ്പമല്ല, ബാങ്കുകൾ വായ്പ മാനദണ്ഡങ്ങൾ കർശനമാക്കു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡാനന്തര കാലഘട്ടത്തിൽ ബാങ്കുകളിൽ നിന്ന് വ്യക്തിഗത വായ്പ ലഭിക്കുന്നത് ഇനി അൽപ്പം ബുദ്ധിമുട്ടാണ്. കാരണം ബാങ്കുകൾ ക്രെഡിറ്റ് നയവും ഉപഭോക്തൃ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും കർശനമാക്കുകയാണത്രേ. വ്യക്തികളുടെ ക്രെഡിറ്റ് സ്കോറുകൾ പരിപാലിക്കുന്ന ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസ് യൂണിയൻ സിബിൽ റിപ്പോർട്ട് അനുസരിച്ച്, റീട്ടെയിൽ വായ്പ നൽകുന്ന മിക്ക ഉൽപ്പന്നങ്ങൾക്കും വായ്പ അംഗീകാര നിരക്ക് കുറയാൻ സാധ്യതയുണ്ടെന്നാണ് വിവരം.

 

വായ്പ അംഗീകാരം കുറയും

വായ്പ അംഗീകാരം കുറയും

എല്ലാ റീട്ടെയിൽ വായ്പാ ഉൽ‌പന്ന വിഭാഗങ്ങളുടെയും അംഗീകാര നിരക്കിൽ കുറവുണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയും നേരത്തെ ചില റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്നു. മറ്റ് വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ പേയ്‌മെന്റ് ബാധ്യതകളുടെ കാര്യത്തിൽ മുൻഗണന നൽകേണ്ട അവസാന ഉൽപ്പന്നമാണ് വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളും.

വായ്പ മൊറട്ടോറിയം തിങ്കളാഴ്ച അവസാനിക്കും; ഇനി എന്ത്?

മൊറട്ടോറിയം എടുത്തവർക്ക്

മൊറട്ടോറിയം എടുത്തവർക്ക്

2008-09 ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് വ്യത്യസ്തമായി ടി.യു സിബിൽ, അംഗീകാര നിരക്കിന്റെ ഇടിവ് വ്യക്തിഗത വായ്പകൾക്കും (-30%) വസ്തു പണയ വായ്പകൾക്കും (-28%) ഏറ്റവും രൂക്ഷമാണെന്നാണ് വിവരം. ഓഗസ്റ്റ് 31 വരെ റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം ഇതിനകം തിരഞ്ഞെടുത്തവർക്ക് വ്യക്തിഗത വായ്പ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് വ്യവസായ വിദഗ്ധർ പറയുന്നു. ഇത് വായ്പക്കാരുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. മൊറട്ടോറിയം തിരഞ്ഞെടുത്ത വായ്പക്കാരുടെ വായ്പാ അപേക്ഷകൾ ബാങ്കുകൾ നിരസിക്കുന്നതായാണ് വിവരം.

സാമ്പത്തിക  പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

ഒരു വായ്പ അനുവദിക്കുമ്പോൾ, ഒരു അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ, അയാളുടെ വരുമാന മാർഗ്ഗം, ജോലിയുടെ തുടർച്ച, ബാങ്ക് അക്കൌണ്ടിലെ ശരാശരി ബാലൻസ്, വായ്പ തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിനുള്ള മറ്റ് വിശദാംശങ്ങൾ എന്നിവ ബാങ്കുകൾ പരിശോധിക്കുന്നു. വായ്പയുടെ മൊറട്ടോറിയം തിരഞ്ഞെടുക്കുന്നതിലൂടെ, കടം വാങ്ങുന്നയാൾ അറിയാതെ സമ്മതിക്കുന്നു, അവർ ഒരു താൽക്കാലിക പണ പ്രതിസന്ധി നേരിടുന്നുവെന്ന്. അത്തരമൊരു സാഹചര്യത്തിൽ ഒരു ബാങ്ക് അതേ വായ്പക്കാരന് അധിക വായ്പ അനുവദിക്കുമെന്ന് തോന്നുന്നില്ല.

വായ്പ മൊറട്ടോറിയം: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

റിസ്ക്

റിസ്ക്

മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് വായ്പ തിരിച്ചടയ്ക്കാനുള്ള വായ്പക്കാരന്റെ കഴിവിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. അതിനാൽ, നിലവിലുള്ള വായ്പകൾ നിറവേറ്റാൻ കഴിയാത്ത ഒരാൾക്ക് അധിക വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകൾ അനാവശ്യ റിസ്ക് എടുക്കുന്നത് ഒഴിവാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

അറിഞ്ഞോ..ഇപ്പോൾ ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

Read more about: loan വായ്പ
English summary

Getting a loan is no longer easy, Banks are tightening credit standards | വായ്പ ലഭിക്കൽ ഇനി അത്ര എളുപ്പമല്ല, ബാങ്കുകൾ വായ്പ മാനദണ്ഡങ്ങൾ കർശനമാക്കു

In the post-Covida era, getting personal loans from banks is a little more difficult. Read in malayalam.
Story first published: Sunday, September 6, 2020, 15:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X