കഴിഞ്ഞ 11 മാസങ്ങളിലായി വിവിധ തവണകളായി ഉണ്ടായ റിപ്പോ നിരക്ക് വര്‍ധനവില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് പരമ്പരാഗത സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവരാണ്. പുതിയ നിക്ഷേപം നടത്തുന്നവര്‍ക്ക് 11 മാസത്തിനിടെ 2 ശതമാനത്തോളം വര്‍ധനവാണ് സ്ഥിര നിക്ഷേപത്തിലുണ്ടായത്. റിപ്പോ നിരക്ക് വര്‍ധനവിന് അനുസരിച്ച് പലിശ നിരക്കിലും വര്‍ധനവ് ഉണ്ടായി.
ഡെബ്റ്റ് നിക്ഷേപമായ സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നിരക്ക് മാന്യമായ റിട്ടേണാണ്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 7 ശതമാനം പലിശ നല്കുന്നവയുടെ കൂട്ടത്തിലാണ്.
ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയിലേക്ക് ചെന്നാല്‍ പലിശ 8 ശതമാനത്തിലേക്ക് എത്തും. സ്ഥിര നിക്ഷേപമിടാന്‍ പോകുന്നൊരാള്‍ക്ക് മികച്ച പലിശ നല്കുന്ന മുന്‍നിര ബാങ്കുകള്‍ ഏതെല്ലാമെന്ന് നോക്കാം.

എസ്ബിഐ സ്ഥിര നിക്ഷേപം
എസ്ബിഐയില്‍ 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത് 400 ദിവസത്തേക്കാണ്. അമൃത് കലാശ് പദ്ധതിക്ക് കീഴില്‍ സാധാരണ നിക്ഷേപകന് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനവും പലിശ ലഭിക്കും.
15 ലക്ഷം രൂപയ്ക്ക് മുകളില്‍ 2 കോടി വരെയുള്ള നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ ഉയര്‍ന്ന പലിശ നല്‍കും. സര്‍വോത്തം സ്കീം എന്ന പേരില്‍ 2 വര്‍ഷത്തേക്ക് 7.40 ശതമാനും 7.90 ശതമാനവുമാണ് പലിശ നിരക്ക്.
എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപം
എച്ച്ഡിഎഫ്സി ബാങ്കില്‍ ലഭിക്കുന്ന ഉയര്‍ന്ന പലിശ നിരക്ക് 15 മാസത്തിനും 18 മാസത്തിനും ഇടയിലുള്ള കാലാവധിയിലാണ്. സാധാരണ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശയും ലഭിക്കും. 18 മാസം മുതല്‍ 10 വര്‍ഷത്തേക്ക് 7 ശതമാനം പലിശ സാധാരണ നിക്ഷേപകന് നേടാം. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനവുമാണ് പലിശ. 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കാണിത്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് സാധാരണ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനം വരെയാണ് സ്ഥിര നിക്ഷേപത്തിന് നല്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 3.50 ശതമാനം മുതല്‍ 7.60 ശതമാനം വരെ പലിശ നേടാം. 15 മാസം മുതല്‍ 2 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിനാണ് ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത്.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിൽ നിന്ന് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന ഉയർന്ന നിരക്ക് 7.20 ശതമാനമാണ്. 2 വർഷം മുതൽ 30 മാസത്തിൽ താഴെ കാലാവധിയിലാണ് ഈ പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 7.95 ശതമാനം പലിശ ലഭിക്കും. 13 മാസം മുതൽ 2 വർഷത്തിൽ താഴെ കാലാവധിയിൽ 7.10 ശതമാനവും 7.90 ശതമാനം പലിശയുമാണ് യഥാക്രമം ലഭിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപം
390 ദിവസത്തേക്കും 2 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് കൊട്ടക് മഹീന്ദ്ര ബാങ്ക് 7.2 ശതമാനം പലിശ നല്കുന്നു. 365 ദിവസത്തിനും 389 ദിവസത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപത്തിനും 2 വര്‍ഷത്തിനും 3 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപത്തിനും 7 ശതമാനം പലിശ നേടാം. മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 0.50 ശതമാനം പലിശ നേടാം.
യെസ് ബാങ്ക്
സാധാരണ നിക്ഷേപകര്‍ക്ക് 15 മാസത്തിനും 35 മാസത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഈക്കാലയളവില്‍ 8 ശതമാനം പലിശ ലഭിക്കും. 1 വര്‍ഷം മുതല്‍ 15 മാസത്തേക്ക് 7.25 ശതമാനം പലിശനേടാം. ഇവുടെയും മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്ക് നേടാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications