വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കാനുള്ള മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നുണ്ട്. ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷങ്ങളും റിസ്കെടുക്കാനുള്ള ശേഷിയും അനുസരിച്ച് വിവിധ സ്കീമുകള്‍ ലഭിക്കും. വിരമിക്കൽ കാല സമ്പാദ്യമായും വീട് വെയ്ക്കൽ, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ നിരവധി ആവശ്യങ്ങൾ നിക്ഷേപിക്കാനാകും.
എന്നാൽ നിരവധി അവസരങ്ങളുള്ളതിനാല്‍ ഏത് തിരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് പലര്‍ക്കും ആശയകുഴപ്പമുണ്ടാകാറുണ്ട്. മാസ വരുമാനം ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരു പ്ലാനാണ് വിശദമാക്കുന്നത്.
പ്രതിമാസ വരുമാന പദ്ധതി
ഇന്നത്തെ കാലത്ത് ശമ്പളം കൂടാതെ സ്ഥിരമായൊരു വരുമാനം ലഭിക്കുന്നത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയത്ത് സഹായകരമാകും. ഇത്തരകാര്‍ക്ക് മന്ത്ലി ഇന്‍കം പ്ലാനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
വിപണിയിൽ ലഭ്യമായ വിവിധ തരത്തിലുള്ള ഡെബ്റ്റ് ഫണ്ടുകളിൽ ജനപ്രിയമായ ഒന്നാണ് പ്രതിമാസ വരുമാന പദ്ധതി അല്ലെങ്കിൽ എംഐപി. ഇവ പരമ്പരാഗത ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയർന്ന റിട്ടേൺ നൽകുന്നവയാണ്. നിക്ഷേപത്തില്‍ നിന്ന് സ്ഥിരമായൊരു വരുമാനം നേടാന്‍ ഇത് സഹായിക്കും. ഇതോടൊപ്പം നിക്ഷേപത്തിന് വളര്‍ച്ചയും നേടാം.

പ്രതിമാസ വരുമാന പദ്ധതി- നിക്ഷേപം
ഇക്വിറ്റിയിലും ഡെബ്റ്റ് ഇന്സ്ട്രുമെന്റ്സിലും നിക്ഷേപിക്കുന്ന മ്യൂച്വല്‍ഫണ്ട് സ്കീമുകളാണ് പ്രതിമാസ വരുമാന പദ്ധതി. 15-25 ശതമാനം ഇക്വിറ്റിയും 75-85 ശതമാനം ഡെബ്റ്റ് ഫണ്ടിലുമാണ് നിക്ഷേപം. ഇക്വിറ്റി നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വരുമാനം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നു. അതേസമയം ഡെബ്റ്റ് നിക്ഷേപങ്ങള്‍ സ്ഥിരത നല്കുന്നു.
രണ്ട് തരം പ്ലാനുകള്‍
പ്രതിമാസ വരുമാന പദ്ധതി രണ്ട് തരം നിക്ഷേപം അനുവദിക്കുന്നുണ്ട്. ഗ്രോത്ത് ഓപ്ഷനില്‍ ഇക്വിറ്റി ഫണ്ടുകള്‍ക്ക് സമാനമായി സ്ഥിരമായ വരുമാനം നല്കാത്തവയാണ്. ഇന്‍കം ഓപ്ഷനില്‍ സ്ഥിരമായ ഡിവിഡന്റ് പേഔട്ട് ലഭിക്കും. പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപകര്‍ക്ക് ഇക്വിറ്റി വിഹിതം തിരഞ്ഞെടുക്കാം. 30 ശതമാനം വരെ ഇക്വിറ്റിയുള്ള ഫണ്ടുകളഴും 15 ശതമാനം മാത്രം ഇക്വിറ്റിയുള്ള ഫണ്ടുകളും തിരഞ്ഞെടുക്കണം.
റിട്ടേണ്‍
പ്രതിമാസ വരുമാന പ്ലാനുകളില്‍ നിക്ഷേപിക്കുന്നതിലുള്ള നേട്ടങ്ങള്‍ നോക്കുമ്പോള്‍ സാധാരണ സ്ഥിര നിക്ഷേപങ്ങളെക്കാളും ഉയര്‍ന്ന റിട്ടേണ്‍ ഇതുവഴി ലഭിക്കും. ഇക്വിറ്റി വിഹിതംതന്നെയാണ് ഇതിന് കാരണം. ഇക്വിറ്റി വിഹിതമുള്ളതിനാല്‍ വിപണിയുടെ ഉയര്‍ച്ചയുടെ ഭാഗമായൊരു നേട്ടം ഇവിടെയും ലഭിക്കും. ചില പ്രതിമാസ വരുമാന പദ്ധതികളുടെ റിട്ടേൺ പരിശോധിക്കാം.
9.1 ശതമാനം റിട്ടേണാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മന്ത്ലി ഇന്‍കം പ്ലാന്‍ കഴിഞ്ഞ 5 വർഷത്തിനിടെ നൽകിയത്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഐപി 25 7.7 ശതമാനം റിട്ടേണും ഇന്‍വെസ്കോ ഇന്ത്യ റെഗുലര്‍ സേവിംഗ്സ് ഫണ്ട് 6.9 ശതമാനം റിട്ടേണും നല്കി. നിക്ഷേപകര്‍ക്ക് പ്രതിമാസ വരുമാന പ്ലാനിൽ സ്വന്തം റിസ്കിന്റെയും റിട്ടേണിന്റെയും ലെവല്‍ തിരഞ്ഞെടുക്കാം, അതുപോലെ നിക്ഷേപത്തിന്റെ കാലാവധിയും സ്വയം തീരുമാനിക്കാവുന്നതാണ്.

സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ
നിക്ഷേപകര്‍ക്ക് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ (എസ്ഡബ്ലുപി) വഴിയും മാസ വരുമാനം കണ്ടെത്താം. ഇത് കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക പിന്‍വലിക്കാന്‍ അനുവദിക്കും. കയ്യിലുള്ള യൂണിറ്റുകൾ സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ വഴി പിൻവലിച്ച് വരുമാനം കണ്ടെത്താം. ഈ വഴി തിരഞ്ഞെടുക്കുമ്പോഴും നിക്ഷേപത്തിന് വളർച്ച നേടാൻ സാധിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications