സ്വർണം, സ്ഥിര നിക്ഷേപം, ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപമുണ്ടോ? ഈടാക്കുന്ന നികുതി‌യും അറിഞ്ഞിരിക്കാം

സുന്ദരമായ, സന്തോഷത്തോടെയുള്ളൊരു ജീവിതം നയിക്കാനായാണ് എല്ലാവരും അധ്വാനിക്കുന്നത്. അധ്വാനിച്ചുണ്ടാക്കുന്നതിനൊപ്പം സമ്പാദ്യം വര്‍ധിപ്പിക്കാന്‍ നിക്ഷേപങ്ങളും ആവശ്യമാണ്. പണം നിങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുന്നൊരു നിക്ഷേപമാണ് എപ്പോഴും ആവശ്യം. ഇന്ന് വിപണിയില്‍ പല തരത്തിലുള്ള നിക്ഷേപങ്ങളുണ്ട്. ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് സ്ഥിര നിക്ഷേപം, സ്വര്‍ണം, പിപിഎഫ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി ചെറുതും വലുതുമായ നിരവധി നിക്ഷേപ സാധ്യതകള്‍ ഓരോരുത്തരുടെയും മുന്നിലുണ്ട്.

നിക്ഷേപകന്റെ റിസ്‌ക് പ്രൊഫൈല്‍ അനുസരിച്ചുള്ള നിക്ഷേപങ്ങളാകും ഓരോരുത്തരും തിരഞ്ഞെടുത്തിട്ടുണ്ടാവുക. എന്നാല്‍ നിക്ഷേപകര്‍ ശ്രദ്ധിക്കാത്തൊരു കാര്യമാണ് നികുതി. ഓരോ നിക്ഷേപത്തില്‍ നിന്നുമുള്ള വരുമാനത്തിന് എത്രത്തോളം നികുതി ഈടാക്കുമെന്ന കാര്യം നിക്ഷേപം ആരംഭിക്കും മുന്‍പ് അറിയേണ്ടതാണ്. ഓരോ നിക്ഷേപത്തില്‍ നിന്നും എത്ര നികുതി നല്‍കണമെന്ന് നോക്കാം.

സ്വർണം, സ്ഥിര നിക്ഷേപം, ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപമുണ്ടോ? ഈടാക്കുന്ന നികുതി‌യും അറിഞ്ഞിരിക്കാം

ഓഹരികള്‍

സമ്പാദിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് കമ്പനികളുടെ ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുക എന്നത്. റിസ്‌കുണ്ടെങ്കിലും മികച്ച ആദായം ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണിത്. ഓഹരികള്‍ വില്പന നടത്തിയാലുണ്ടാകുന്ന ലാഭത്തിന് മുകളില്‍ മൂലധന നേട്ട നികുതി നല്‍കണം. ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികളിലും ലിസ്റ്റ് ചെയ്യാത്ത കമ്പനികളിലും വിദേശ ഇക്വിറ്റികളിലും നിക്ഷേപിക്കാനാകും. ഓരോന്നിനും ഓരോ നികുതി ഘടനയാണ്.

സ്വർണം, സ്ഥിര നിക്ഷേപം, ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപമുണ്ടോ? ഈടാക്കുന്ന നികുതി‌യും അറിഞ്ഞിരിക്കാം

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരി 12 മാസത്തില്‍ കുറവ് കാലം കയ്യില്‍ സൂക്ഷിച്ച ശേഷം വില്പന നടത്തി ലാഭമുണ്ടായല്‍ ഹ്രസ്വകാല മൂലധവ നേട്ടത്തിന് 15 ശതമാനം നികുതി നല്‍കണം. 12 മാസത്തില്‍ കൂടുതല്‍ കാലം നിക്ഷേപിച്ച ഓഹരികളാണ് വില്പന നടത്തുന്നതെങ്കില്‍ 1 ലക്ഷം രൂപയില്‍ കൂടുതലുള്ള ലാഭത്തിന് മുകളില്‍ഡ 10 സതമാനം ദീര്‍ഘകാല മൂലധന നേട്ട നികുതി ഈടാക്കും.

ലിസ്റ്റ് ചെയ്യാത്ത കമ്പനികളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ 24 മാസത്തില്‍ കുറവാണ് ഓഹരി കയ്യില്‍ വെയ്ക്കുന്നതെങ്കില്‍ നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കണം. 24 വര്‍ഷത്തില്‍ കൂടുതല്‍ കാലം ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരി കയ്യില്‍ വെച്ചാല്‍ ഓഹരികള്‍ വില്്ക്കുമ്പോഴുള്ള ലാഭത്തിന് മുകളില്‍ ഇന്‍ഡക്‌സേഷന്‍ സൗകര്യത്തോടെ 20 ശതമാനം നികുതി നല്‍കണം.

മ്യൂച്വല്‍ ഫണ്ട്

റീട്ടെയില്‍ നിക്ഷേപകരില്‍ കൂടുതല്‍ പേര്‍ മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കുന്ന കാലമാണിത്. ഇതിനാല്‍ തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നികുതി ചുമത്തുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം. വിവിധ തരം മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വ്യത്യസ്ത രീതിയിലാണ് നികുതി ഈടാക്കുന്നത്.

സ്വർണം, സ്ഥിര നിക്ഷേപം, ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപമുണ്ടോ? ഈടാക്കുന്ന നികുതി‌യും അറിഞ്ഞിരിക്കാം

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തിയ വ്യക്തി 1 വര്‍ഷത്തിനുള്ളില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്പന നടത്തിയാല്‍ ലാഭത്തിന് മുകളില്‍ 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതി ചുമത്തും. 1 വര്‍ഷത്തിന് ശേഷം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്പന നടത്തിയാലുണ്ടാകുന്ന ലാഭത്തിന് 1 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല. അധികമായാല്‍ 10 ശതമാനം നികുതി ഈടാക്കും.

ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ട്

ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളിലെ 3 വര്‍ഷത്തിനുള്ളില്‍ വില്പന നടത്തിയുണ്ടാകുന്ന ലാഭത്തെയാണ് ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കുന്നത്. നിക്ഷേപകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി ചുമത്തും. 3 വര്‍ഷത്തിന് ശേഷം വില്പന നടത്തിയാല്‍ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കി 20 ശതമാനം നികുതി ഈടാക്കും. ഇന്‍ഡക്‌സേഷന്‍ സൗകര്യം ലഭിക്കും.

ഫിക്‌സഡ് ഇന്‍കം ഇന്‍വെസ്റ്റ്‌മെന്റ്

സ്ഥിര വരുമാന നിക്ഷേപങ്ങളില്‍ ലിസ്റ്റഡ് നിക്ഷേപങ്ങളും അണ്‍ ലിസ്റ്റഡ് നിക്ഷേപങ്ങളുമുണ്ട്. കോര്‍പ്പറേറ്റ് ബോണ്ട്, കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവ ലിസ്റ്റഡ് നിക്ഷേപങ്ങളാണ്. ഇവ 12 മാസത്തില്‍ കുറവ് കാലം കൈവശം വെച്ച് വില്പന നടത്തിയാല്‍ ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കി നിക്ഷേപകന്റെ ടാക്‌സ് സ്ലാബിന് അനുസരിച്ച് നികുതി നല്‍കണം.

12 മാസത്തില്‍ കൂടുതല്‍ കാലം കൈവശം വെച്ച നിക്ഷേപങ്ങളാണ് വില്പന നടത്തിയതെങ്കില്‍ ഇന്‍സക്‌സേഷന്‍ ലഭിക്കുന്നവയ്ക്ക് 20 ശതമാനവും മറ്റുള്ളവയ്ക്ക് 10 ശതമാനവും നികുതി നല്‍കണം. റിസര്‍വ് ബാങ്ക് അനുവദിക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ക്യാപിറ്റല്‍ ഇന്‍ഡെക്‌സ്ഡ് ബോണ്ടുള്‍ക്കുമാണ് ഇന്‍ഡക്‌സേഷന്‍ സൗകര്യമുള്ളത്.

ബാങ്ക് സ്ഥിര നിക്ഷേപം

ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തില്‍ പലിശ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന ഘട്ടങ്ങളില്‍ തന്നെ സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) കുറയ്ക്കും. നിക്ഷേപകന്റെ പലിശ വരുമാനം 40,000 രൂപയില്‍ കൂടുതലായാലാണ് ടിഡിഎസ് ഈടാക്കുക. മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ ഇത് 50,000 രൂപയാണ്. നിക്ഷേപം പിന്‍വലിക്കുമ്പോഴല്ല, മറിച്ച് പലിശ ക്രെഡിറ്റ് ചെയ്യുമ്പോഴാണ് ടിഡിഎസ് ഈടാക്കുന്നത്.

സ്വര്‍ണം

ഭൗതിക സ്വര്‍ണമായും ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് തുടങ്ങിയ വിവിധ തരത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം. സോവറിന്‍ ഗോള്‍ഡ് ബോണ്ട് 8 വര്‍ഷ കാലാവധി വരെ വില്‍പ്പന നടത്താതിരുന്നാല്‍ ലാഭത്തിന് നികുതി നല്‍കേണ്ടതില്ല.
36 മാസത്തിലധികം കൈവശം വെച്ച സ്വര്‍ണമാണ് വില്പന നടത്തുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടമായി പരിഗണിക്കും.

മറ്റുള്ളവ ഹ്രസ്വകാല മൂലധന നേട്ടമാണ്. ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയും നികുതിയുടെ 4 ശതമാനം സെസും ഈടാക്കും. ആകെ 20.08 ശതമാനം നികുതി അടയ്ക്കേണ്ടി വരും. 36 മാസത്തിന് മുന്‍പ് വില്പന നടത്തിയപ്പോഴുണ്ടാകുന്ന ലാഭം വരുമാനത്തിനൊപ്പം ചേര്‍ത്ത് ബാധകമായ നികുതി അടയ്ക്കണം. ഗോള്‍ഡ് ഇടിഎഫിലും മ്യൂച്വല്‍ ഫണ്ടിലും ഇതേ രീതിയിലാണ് നികുതി നല്‍കേണ്ടത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X