പണപ്പെരുപ്പത്തെ മറികടക്കാൻ സാധിക്കുന്ന പ്രകടനം നടത്തുന്ന അസറ്റ് ക്ലാസാണ് സ്വർണം. ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ സുരക്ഷിത നിക്ഷേപമായും സ്വർണത്തെ പരിഗണിക്കുന്നു. ഇതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ പോർട്ട്ഫോളിയോയിൽ സ്വർണം നിക്ഷേപം അത്യാവശ്യമാണ്. സ്വർണം ആഭരണങ്ങളായി സൂക്ഷിക്കുന്നതിന് പകരം ഇടിഎഫ്, മ്യൂച്വൽ ഫണ്ടുകൾ, സോവറിൻ ഗോൾഡ് ബോണ്ട്, ഡിജിറ്റൽ ഗോൾഡ് പോലുള്ള നിക്ഷേപ സാധ്യതകൾ പരിഗണിക്കണം. പുതിയ സാമ്പത്തിക വർഷത്തിൽ സ്വർണത്തിൽ നിക്ഷേപിച്ചാൽ 15 ശതമാനത്തോളം റിട്ടേണാണ് പ്രതീക്ഷിക്കുന്നത്.
8 ശതമാനം നേട്ടം
മാർച്ചിൽ യുഎസിലെയും യൂറോപ്പിലെയും ബാങ്കിംഗ് രംഗത്തെ തകർച്ച സംബന്ധിച്ച വാർത്തകൾ സ്വർണവിലയിൽ ശ്രദ്ധേയമായ മുന്നേറ്റത്തിന് കാരണമായി. 2023 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 8 ശതമാനം നേട്ടമുണ്ടാക്കിയ പ്രകടനമാണ് സ്വർണം കാഴ്ചവെച്ചത്. ജനുവരിയിൽ 10 ഗ്രാമിന് 54,975 രൂപയായിരുന്ന സ്വർണ വില മാർച്ചിൽ 59,371 രൂപയായിലെത്തി.
ഇത്തരത്തിൽ മികച്ച പ്രകടനം നടത്തിയ ആസ്തികളിലൊന്നായി സ്വർണം മാറി. തുടർച്ചയായ രണ്ടാം പാദത്തിലാണ് സ്വർണം നേട്ടമുണ്ടാക്കുന്നത്. പണപ്പെരുപ്പ ആശങ്കകൾ, ആഗോള വളർച്ചാ വേഗതയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ, സെൻട്രൽ ബാങ്കുകളുടെ ശക്തമായ വാങ്ങൽ എന്നിവ സ്വർണത്തിന്റെ വില ഉയർത്തി.

8,000 രൂപയുടെ വർധനവ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിപണിയിലെ സ്വർണവില 8,000 രൂപയാണ് വർധിച്ചത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 52,000 രൂപയിൽ നിന്ന് 60,000 രൂപയിലേക്ക് കുതിച്ചത്. മറ്റു അസറ്റ് ക്ലാസുകളെ അപേക്ഷിച്ച് 15 ശതമാനം റിട്ടേണാണ് സ്വർണം നൽകിയത്. റഷ്യയിലെയും ഉക്രെയ്‌നിലെയും ഭൗമരാഷ്ട്രീയ പിരിമുറുക്കം ആഗോളതലത്തിൽ പണപ്പെരുപ്പം വളരെ ഉയർന്നതിലേക്ക് നയിച്ചതിനാൽ ഈ സാമ്പത്തിക വർഷത്തിൽ നിഫ്റ്റി നെഗറ്റീവ് റിട്ടേൺ നൽകി. ഈ സമയത്താണ് സ്വർണം മികച്ച റിട്ടേൺ നൽകിയത്.
സ്വര്‍ണ വില ഏപ്രിലില്‍
പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ ഏപ്രില്‍ 1ന് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായില്ല. മാര്‍ച്ച് 31 ന് കുറിച്ച 60,000 രൂപയിലായിരുന്നു 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില. 22 കാരറ്റ് 10ഗ്രാമിന് 50000 രൂപയയിരുന്നു വില.ഏപ്രില്‍ 2 ന് മാറ്റമില്ലാതെ തുടര്‍ന്ന വില തിങ്കളാഴ്ച വില കുറഞ്ഞു. 24 കാരറ്റിന് 330 രൂപ കുറഞ്ഞ് 59670 രൂപയും 22 കാരറ്റിന് 54700 രൂപയുമായി. ചൊവ്വാഴ്ച് 660 രൂപ ഉയര്‍ന്ന് 24 കാരറ്റിന് 60330 രൂപയും 22 കാരറ്റിന് 55300 രൂപയുമാണ് വില.
ഇനി എങ്ങോട്ട്
ആഗോളതലത്തിൽ പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിലയിൽ തുടരുകയും പലിശ വർധനവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണ വില 2024 സാമ്പത്തിക വർഷത്തിലും മുന്നോട്ട് കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.
2024 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് സ്വർണ വില 10 ഗ്രാമിന് 66,000-68,000 രൂപ നിലവാരത്തിലേക്ക് ഉയരാമെന്നാണ് എൽകെപി സെക്യൂരിറ്റീസിലെ റിസർച്ച് അനലിസ്റ്റ് ജതീൻ ത്രിവേദിയുടെ നിരീക്ഷണം. 10-15 ശതമാനം വരെ റിട്ടേൺ സ്വർണത്തിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുപ്പെടുന്നത്.
സ്വർണ വില ഉയരുന്നു
ആഗോള തലത്തിലെ സാഹചര്യങ്ങൾക്കൊപ്പം ഇന്ത്യയിൽ സ്വർണ വില ഉയരാനുള്ള കാരണങ്ങൾ നിരവധിയാണ്. കറൻസിയിലെ ഏറ്റക്കുറച്ചിൽ പ്രധാനമായും പറയണം. ഡോളറിനെതിരെ രൂപ തുടർച്ചയായി ദുർബലമാകുമ്പോൾ സ്വർണ വില ഉയരുന്നു. ഡിമാൻഡ്, വിതരണത്തിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നു. ആഘോഷ സമയത്തും മതപരമായ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും സ്വർണം വാങ്ങുന്ന ശീലം ഇന്ത്യക്കാർക്കുണ്ട്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications