പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തില്‍ പെട്ടന്ന് തന്നെ പണം കണ്ടെത്താന്‍ കടമെടുപ്പ് തന്നെയാണ് മുന്നിലുള്ള സാധ്യത. പലതരം വായ്പ സാധ്യതകളുണ്ടെങ്കിലും എളുപ്പത്തില്‍ കുറഞ്ഞ ചെലവിൽ പണം സംഘടിപ്പിക്കാന്‍ സാധിക്കുന്നത് സ്വര്‍ണ പണയ വായ്പകളിലൂടെയാണ്. സ്വര്‍ണം ഈടായി സ്വീകരിച്ച് വായ്പ നല്‍കാന്‍ ബാങ്കും മറ്റു ധനകാര്യ സ്ഥാപനങ്ങളുമുള്ളപ്പോള്‍ സ്വര്‍ണ പണയ വായ്പകള്‍ തന്നെയാണ് ഏറ്റവും അനുയോജ്യം.

 

വായ്പ ലഭിക്കുന്ന തുക സ്വര്‍ണത്തിന്റെ മൂല്യം അനുസരിച്ച് വ്യത്യാസപ്പെട്ടിപിക്കും. ഈടായി സ്വര്‍ണം ബാങ്കിന് കൈമാറുകയും വായ്പ തുക തിരിച്ചടയ്ക്കുന്ന സമയത്ത് തിരികെ ലഭിക്കുകയും ചെയ്യും. സെക്യൂര്‍ഡ് വായ്പയായതിനാല്‍ തന്നെ കുറഞ്ഞ പലിശ നിരക്കാണ് സ്വര്‍ണ പണയ വായ്പകളുടെ പ്രത്യേകത.

 

ചാർജുകൾ

ആരോഗ്യ ചെലവ്, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി സ്വര്‍ണ പണയ വായ്പകള്‍ ഉപയോഗിക്കാവുന്നതാണ്. വായ്പ നല്‍കുന്ന പണത്തിന് ഗ്യാരണ്ടിയായാണ് സ്വര്‍ണം ബാങ്ക് സൂക്ഷിക്കുന്നത്. 

Also Read: 9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്Also Read: 9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്

സ്വര്‍ണ പണയ വായ്പകളുടെ കാലാവധി ഓരോ ധനകാര്യ സ്ഥാപനം അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ 3 മാസം മുതല്‍ 48 മാസ കാലയളവിലേക്കാണ് സ്വര്‍ണ പണയ വായ്പകള്‍ നല്‍കുന്നത്. പ്രൊസസിംഗ് ഫീസ്, വാല്യുഷന്‍ ഫീസ്, ലേറ്റ് പെയ്‌മെന്റ് ചാര്‍ജ്, തിരിച്ചടവ് മുടങ്ങുന്നതിനുള്ള പിഴ എന്നീ ചാര്‍ജുകള്‍ പ്രതീക്ഷിക്കാം. വായ്പ സമയത്ത് തിരിച്ചെടുകര്കുന്ന കാലാവധിയോളം ഇഎംഐയായി വായ്പ തിരിച്ചടയക്കണം.

പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ

വായ്പ എടുക്കും മുൻപ് ശ്രദ്ധിക്കാൻ

മികച്ച ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും. ഇതോടൊപ്പം ആഘോഷ സമയങ്ങളിലും ധനകാര്യ സ്ഥാപനങ്ങളില്‍ പിലശ നിരക്കില്‍ ഇളവ് ലഭിക്കാറുണ്ട്. കൃത്യമായി തിരിച്ചടവ് സ്വർണ പണയ വായ്പയിൽ പ്രധാമാണ്. ഇഎംഐ മുടങ്ങുന്നതിന് പിഴ ഈടാക്കും. തിരിച്ചവ് തുടർച്ചയായി മുടങ്ങിയാല്‍ ലേലത്തിലൂടെ അടയ്ക്കാനുള്ള തുക തിരിച്ചെടുക്കും. 

Also Read: 60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾAlso Read: 60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വായ്പ ആരംഭിക്കുന്നതിന് മുന്‍പ് സ്ഥാപനങ്ങളുടെ സര്‍വീസും സുരക്ഷയും പ്രധാനമാണ്. സ്വര്‍ണം സ്ഥാപനത്തില്‍ സുരക്ഷിതമാണോയെന്നും തിരിച്ചടവിന് ശേഷം സ്വർണം ലഭിക്കുമെന്നുള്ള ഉറപ്പ് എന്നിവ പരിശോധിക്കണം. എളുപ്പത്തില്‍ വായ്പ ലഭിക്കാനുള്ള സാധ്യത, വായ്പ കാലയളവിലെ മറ്റു ഘടകങ്ങള്‍ എന്നിവ പരിഗണിച്ച് വേണം സ്വർണം പണയം വെയ്ക്കുന്ന സ്ഥാപനം തിരഞ്ഞെടുക്കാൻ. 

ലോൺ ടു വാല്യു

വായ്പയിലൂടെ ഉദ്യേശിച്ച തുക തന്നെ ലഭിക്കുക എന്നത് പലഘട്ടത്തിലും വെല്ലുവിളി നിറഞ്ഞതാണ്. ഇതിനായി പലര്‍ക്കും ഉയര്‍ന്ന പലിശയുള്ള വായ്പയിലേക്ക് പോകേണ്ടി വരും. ഇവിടെ സ്വര്‍ണ പണയ വായ്പയിലെ ഉയര്‍ന്ന ലോണ്‍ ടു വാല്യു അനുപാതം കാരണം വലിയ തുക വായ്പയായി ലഭിക്കും. 

Also Read: 7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല്‍ നികുതി 25,000 രൂപ!Also Read: 7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല്‍ നികുതി 25,000 രൂപ!

2021 ഏപ്രില്‍ 1 ന് റിസര്‍വ് ബാങ്ക് സ്വര്‍ണ പണയ വായ്പയില്‍ ലോണ്‍ ടു വാല്യു നിരക്ക് (എല്‍ടിവി നിരക്ക്) 90 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിനാല്‍ തന്നെ അത്യാവശ്യ സമയത്ത് പണയപ്പെടുത്തുമ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് ഉയര്‍ന്ന തുക വായ്പയായി ലഭിക്കും.

പലിശ നിരക്ക്

2 വര്‍ഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പയെടുക്കുന്നൊരാൾക്ക് ബാങ്കുകൾ എത്ര ശതമാനം പലിശ നൽകുന്നു എന്നും എത്ര രൂപയുടെ ഇഎംഐ വരുമെന്നും നോക്കാം. യൂണിയന്‍ ബാങ്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.40 ശതമാനം പലിശ നല്‍കുന്നു.

5 ലക്ഷത്തിന് 22,705 രൂപയാണ് ഇഎംഐ. സെന്‍ട്രല്‍ ബാങ്ക് 8.45 ശതമാനം പലിശ നല്‍കുന്നു. 22,716 രൂപയാണ് ഇഎംഐ. എസ്ബിഐയില്‍ 8.55 ശതമാനത്തിന് സ്വര്‍ണ വായ്പ ലഭിക്കും. 22,739 രൂപയാണ് ഇഎംഐ. ബാങ്ക്, പലിശ, ഇഎംഐ എന്ന ക്രമത്തിൽ.

* പഞ്ചാബ് സിന്‍ഡ് ബാങ്ക് - 8.60%- 22,751 രൂപ

* ഫെഡറല്‍ ബാങ്ക്- 8.64%- 22,760 രൂപ

* യൂക്കോ ബാങ്ക്- 8..65%- 22,762 രൂപ

* ബാങ്ക് ഓഫ് ബറോഡ- 8.85%, 22,808 രൂപ

* പിഎന്‍ബി- 9%, 22,842 രൂപ

* ബജാജ് ഫിൻസെര്‍വ്- 9.50%, 22,957 രൂപ

* മണപ്പുറം ഫിനാന്‍സ്- 9.90%, 23,049 രൂപ

* മുത്തൂറ്റ് ഫിനാന്‍സ്- 12%, 23,537 രൂപ

Read more about: gold loan gold
English summary

Gold Helps In Emergency Period Through Loan; Which Bank Gives Gold Loan With Less Interest Rate

Gold Helps In Emergency Period Through Loan; Which Bank Gives Gold Loan With Less Interest Rate, Read In Malayalam
Story first published: Sunday, February 5, 2023, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X