ഇന്ത്യക്കാര്‍ക്ക് സ്വര്‍ണമെന്നാല്‍ നിക്ഷേപം മാത്രമല്ല. ആഭരണമായും അത്യാവശ്യ സമയത്തുള്ള ധനസമാഹരണ മാര്‍ഗമായും ഇന്ത്യക്കാര്‍ സ്വര്‍ണത്തെ ഉപയോഗിക്കുന്നുണ്ട്. ആഭരണമായോ നാണയമായോ സ്വര്‍ണ കട്ടികളായോ സൂക്ഷിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി പേപ്പര്‍ ഗോള്‍ഡിലേക്ക് ഇന്ത്യയിലെ നിക്ഷേപവും മാറി.
ഡിജിറ്റല്‍ സ്വര്‍ണവും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലേക്കും നിക്ഷേപം മാറ്റാന്‍ തുടങ്ങി. ഇതിനോടൊപ്പം തന്നെ സ്വര്‍ണത്തില്‍ നിന്ന് വരുമാനമുണ്ടാക്കനുള്ള മറ്റൊരു മാര്‍ഗമാണ് സ്വര്‍ണ ലീസിംഗ്. കയ്യിലുള്ള സ്വർണം പാട്ടത്തിന് ന.ൽകുന്ന രീതി. നിലവിലുള്ള സ്വര്‍ണ സമ്പാദ്യത്തെ വില്പന നടത്താതെ തന്നെ വരുമാനമാക്കി മാറ്റാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഗോള്‍ഡ് ലീസിംഗ്
സ്വര്‍ണത്തില്‍ ഡിജിറ്റലായി നിക്ഷേപിക്കുന്നവര്‍ക്ക് അധിക വരുമാന മാര്‍ഗമാണ് ഗോള്‍ഡ് ലീസിംഗ്. സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടാകുന്ന വാര്‍ഷിക വളര്‍ച്ചയ്ക്കൊപ്പം പലിശ വരുമാനവും കൂടി ലീസിംഗ് വഴി ലഭിക്കുന്നു. സ്വര്‍ണം ആവശ്യമുള്ള വ്യാപാരികള്‍ക്ക് ലീസിന് നല്‍കുകയാണ് ഇതുവഴി ചെയ്യേണ്ടത്. സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തി കൊണ്ടുതന്നെ ദിവസടിസ്ഥാനത്തില് പലിശ ലഭിക്കുകയും ചെയ്യും. 4-5 ശതമാനം വരെ ഇതിന് പലിശ ലഭിക്കും.
വരുമാനം
ഈ നേട്ടം ലഭിക്കുന്നതിനായി ഗോള്‍ഡ് ലീസിംഗ് സൗകര്യം നല്കുന്ന ഡിജിറ്റല്‍ ഗോള്‍ഡ് ആപ്പുകളില്‍ നിക്ഷേപിക്കണം. ഇതുവഴി ലഭിക്കുന്ന സ്വര്‍ണം ആപ്പുകളില്‍ നല്‍കിയിട്ടുള്ള വെരിഫൈഡ് ജുവലൈഴ്സിന് പാട്ടത്തിന് നല്‍കാം. ജുവലൈഴ്സാണ് മാസത്തില്‍ പലിശ നല്‍കുന്നത്. ഗ്രാം അടിസ്ഥാനത്തിലാണ് വരുമാനം ലഭിക്കുക. വീട് വാടകയ്ക്ക് നല്കി മാസ വരുമാനം നേടുന്ന രീതിക്ക് സമാനമാണ് ഗോൾഡ് ലീസിംഗിൽ നിന്ന് ലഭിക്കുന്ന വരുമാനം.
സ്വര്‍ണം ലീസ് നല്കിയതിനുള്ള രേഖ നിക്ഷേപകന് ലഭിക്കും. ഒപ്പം ദിവസ അടിസ്ഥാനത്തില്‍ പലിശ കണക്കാക്കി മാസത്തില്‍ അക്കൗണ്ടില്‍ ഗ്രാം അടിസ്ഥാനമാക്കി സ്വര്‍ണം ലഭിക്കും. മാസത്തില്‍ 10 രൂപ മുതല്‍ ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനും ലീസിന് നല്‍കാനും സാധിക്കും.
ഗോള്‍ഡ് ലീസിംഗ് നേട്ടങ്ങള്‍
സ്വര്‍ണം നിക്ഷേപമെന്ന നിലയില്‍ പണപ്പെരുപ്പത്തിനെതിരായി മുന്നേറ്റം നടത്താനും പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരണത്തിനും സഹായിക്കുന്നുണ്ട്. കലുഷിത സാഹചര്യങ്ങളില്‍ പോലും സുരക്ഷിതമായി നിക്ഷേപിക്കാവുന്നൊരിടം കൂടിയാണി സ്വര്‍ണം. വേഗത്തില്‍ പണമാക്കി മാറ്റാനുള്ള കഴിവും സ്വര്‍ണത്തിനുണ്ട്. ഈ നേട്ടങ്ങളെല്ലാം സ്വര്‍ണ ലീസിംഗിലൂടെയും ലഭിക്കും. ഇതോടൊപ്പം 5 ശതമാനം ആദായം ലഭിക്കുന്നൊരു നിക്ഷേപം കൂടിയാണിത്.
സാധാരണ ഗതിയില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം വഴി വര്‍ഷത്തില്‍ 10 ശതമാനം മുതല്‍ 11 ശതമാനം വരെ ആദായം സ്വര്‍ണത്തില്‍ നിന്ന് ലഭിക്കാറുണ്ട്. സ്വര്‍ണം ലീസിന് നല്‍കുന്നത് വഴി അധിക ആദായം ലഭിക്കാന്‍ സഹായിക്കുന്നു.
ലീസിംഗിലൂടെ അധിക സ്വര്‍ണം വരുമാനമായി ലഭിക്കുന്നതിനാല്‍ കോമ്പൗണ്ടിംഗിലൂടെ വലിയ നേട്ടം സ്വന്തമാക്കാം. 2010 ല്‍ 10 ഗ്രാമിന് 18,500 രൂപ ഉണ്ടായിടത്ത് നിന്നാണ് 2022 ല്‍ 57,000 രൂപയിലേക്ക് എത്തിയത്. 12 വര്‍ഷത്തിനിടെ 208 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.
സുരക്ഷിതത്വം
പുതിയൊരു നിക്ഷേപ മാര്‍ഗമാണ് ഗോള്‍ഡ് ലീസിംഗ്. ഇതിനാല്‍ തന്നെ നിക്ഷേപകര്‍ക്ക് ഈ രീതിയുടെ സുരക്ഷിതത്വത്തെ പറ്റി ആശങ്ക സ്വാഭാവികമാണ്. 100 ശതമാനം ബാങ്ക് ഗ്യാരണ്ടി വാങ്ങിയാണ് വ്യാപാരികള്‍ക്ക് സ്വര്‍ണം ലീസിന് നല്‍കുന്നത്. പല ആപ്പുകളും നിക്ഷേപകരുടെ താല്പര്യ പ്രകാരം ലീസില്‍ നിന്ന് പിന്മാറാന് അവസരം നല്‍കുന്നുണ്ട്. 20,000 കോടിയിലധികം വിറ്റുവരവുള്ള വ്യാപാരികളാണ് ആപ്പുകളില്‍ നിന്ന് സ്വര്‍ണം ലീസിനെടുക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
