സാമ്പത്തികമായി ബുദ്ധിമുട്ടിലേക്ക് പോകുമ്പോഴാണ് പലരും സാധാരണയായി വായ്പകളെ ആശ്രയിക്കുന്നത്. പെട്ടന്നുള്ള പണത്തിന്റെ ആവശ്യം നേടിയെടുക്കാൻ പലർക്കും വിലങ്ങു തടിയാകുന്നത് ക്രെഡിറ്റ് സ്കോറാണ്. ആവശ്യത്തിന് ക്രെഡിറ്റ് സ്കോറില്ലാത്തതിനാൽ പലർക്കും വ്യക്തിഗത വായ്പകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇവിടെ ഏറ്റവും സഹായം സ്വർണ പണയ വായ്പകളാണ് ഉപകാരമാകുന്നത്. ക്രെഡിറ്റ് സ്‌കോറുകൾ പരിഗണിക്കാതെ വായ്പ ലഭിക്കുന്നതിനാൽ കയ്യിൽ ആവശ്യത്തിന് സ്വർണമുള്ളവരാണെങ്കിൽ അത്യാവശ്യ സമയത്ത് ഉപകാരപ്പെടും.
സ്വർണം ഈട് നൽകി വായ്പ എടുക്കുന്നത് ചുരുങ്ങിയ നടപടികളിലൂടെ വേഗത്തിൽ ലഭിക്കുന്ന പ്രക്രിയയണെങ്കിലും വായ്പയെടുക്കുന്നതിന് മുൻപ് വിവിധ വിഷയങ്ങളെ പറ്റി അറിയേണ്ടതുണ്ട്. ലോൺ പ്രൊസസിംഗ് ഫീസ്, വായ്പ പലിശ നിരക്ക്, ഈടായി സ്വീകരിക്കുന്ന സ്വർണം, മറ്റ് ചാർജുകൾ എന്നിവ. ഇവ വിശദമായി ലേഖനത്തിൽ പരിചയപ്പെടാം.

ഏതൊക്കെ സ്വർണം ഈട് വെയ്ക്കാം
ബാങ്കുകൾ സാധാരണയായി 18 മുതൽ 22 കാരറ്റ് വരെയുള്ള സ്വർണാഭരണങ്ങളും ബാങ്ക് അനുവദിക്കുന്ന സ്വർണ നാണയങ്ങളും (24 കാരറ്റ്) മാത്രമേ ഈടായി സ്വീകരിക്കുയുള്ളൂ. ഹെയർ പിന്ന്, കഫ്‌ലിങ്ക്സ്, സ്വർണ വാച്ച്, സ്വർണ സ്ട്രാപ്പ്, സ്വർണ വിഗ്രഹങ്ങൾ, സ്വർണ പാത്രങ്ങൾ, വൈറ്റ് ഗോൾഡ്, വജ്രാഭരണങ്ങൾ, സ്വർണ കട്ടികൾ എന്നിവ ഈടായി സ്വീകരിക്കില്ല.
ബാങ്കുകളില്‍ നിന്ന് നല്‍കുന്ന നാണയങ്ങൾ 50 ഗ്രാമിന് താഴെയുള്ളവ പണയം വെയ്ക്കാം. 24 കാരറ്റ് സ്വര്‍ണ ബാറുകളോ സ്വര്‍ണ ബിസ്‌ക്കറ്റുകളോ ഈടായി നല്‍കാന്‍ സാധിക്കുകയില്ല.
വായ്പ തുക എത്ര
സ്വര്‍ണം ഈട് നല്‍കി വായ്പയെടുക്കുമ്പോള്‍ വായ്പ തുക കണക്കാക്കുന്നത് സ്വര്‍ണത്തിന്റെ പരിശുദ്ധി, തൂക്കം എന്നിവ അടിസ്ഥാനമാക്കിയാണ്. 22 കാരറ്റ്, 20കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെ വിവിധ പരിശുദ്ധിയിലുള്ള സ്വര്‍ണങ്ങളാണ് ഈടായി സ്വീകരിക്കുന്നത്. ഇതിന്റെ തൂക്കം അനുസരിച്ച് ബാങ്ക് വാല്യുവേഷൻ നടത്തും.
ഇതിന് ശേഷം ലോണ്‍ ടു വാല്യു റേഷ്യോ അടിസ്ഥാനമാക്കിയാണ് സ്വര്‍ണത്തിന് വില കണക്കാക്കുന്നത്. മൂല്യത്തിന്റെ എത്ര ശതമാനം വായ്പ നൽകണം എന്നതാണ് ലോണ്‍ ടു വാല്യു റേഷ്യോ പറയുന്നത്. 90 ശതമാനാണ് നിലവിലുള്ള ലോണ്‍ ടു വാല്യു റേഷ്യോ. മൂല്യത്തിന്റെ 90 ശതമാനം വായ്പ ലഭിക്കാം.
പരമാവധി വായ്പ തുക
സ്വർണ പണയത്തിൽ ലഭിക്കുന്ന തുക ബാങ്കുകളെ അനുസരിച്ച് മാറികൊണ്ടിരിക്കും. എസ്ബിഐയില്‍ കുറഞ്ഞ വായ്പ തുക 20,000 രൂപയാണ്. പരമാവധി ഒരു വ്യക്തിക്ക് ലഭിക്കുന്ന തുക 50 ലക്ഷം രൂപയും. കൊട്ടക് മഹീന്ദ്ര ബാങ്കില്‍ 20,000 രൂപയാണ് കുറഞ്ഞ വായ്പ തുക. പരമാവധി 1.50 കോടി രൂപ വരെ ലഭിക്കും.
കുറഞ്ഞ പലിശ നല്‍കുന്ന ബാങ്കുകള്‍
എച്ച്ഡിഎഫ്‌സി ബാങ്ക് 8 ശതമാനം മുതല്‍ 16.50 ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്. പിന്‍വലിക്കുന്ന തുകയുടെ 1 ശതമാനം പ്രൊസ്സിംഗ് ഫീസ് ഈടാക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് 8 ശതമാനം മുതല്‍ 17 ശതമാനം വരെ പലിശനല്‍കും. 2 ശതമാനം വരെ ജിഎസ്ടി നൽകണം.
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.25 ശതമാനം മുതല്‍ 19 ശതമാനം പലിശ നല്‍കും. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 8.45 ശതമാനം മുതല്‍ 8.55 ശതമാനം പലിശ നല്‍കും. യൂക്കോ ബാങ്കിൽ 8.50 ശതമാനമാണ് പലിശ. 250 രൂപ മുതല്‍ 5,000 രൂപ വരെ പ്രൊസസിംഗ് ഫീസ് ഈടാക്കും.
ചാർജുകൾ
സ്വർണ വായ്പ എടുക്കുന്നയാൾ വായ്പ ലഭിക്കുമ്പോൾ ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. ലോൺ പ്രോസസ്സിംഗ് ചാർജ്, വാല്യുവേഷൻ ചാർജ്, നേരത്തെ വായ്പ അടച്ച് തീർത്താലുള്ള ചാർജുകൾ, മാസ അടവ് തെറ്റിയാലുള്ള നിരക്കുകൾ എന്നിവ ബാങ്ക് ഈടാക്കും. ഇവ ഓരോ ബാങ്ക് അനുസരിച്ചും വ്യത്യസ്തമായിരിക്കും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications