സംസ്ഥാനത്തെ സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ 3800 രൂപയ്ക്ക് മുകളിലാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. വരും മാസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ പവന്‍റെ വില 70,000 രൂപ കടക്കാൻ സാധ്യതയുണ്ട്.
സ്വർണവില മുകളിലേക്ക് ഉയരുന്നത് സ്വർണപണയത്തിലൂടെ അത്യാവശ്യത്തിന് പണം കണ്ടെത്തുന്നവർക്ക് ഗുണമാണ്. കാരണം വേഗത്തിൽ കൂടുതൽ പണം കണ്ടെത്താൻ സാധിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങൾ സ്വർണ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ നമുക്ക് വിശദമായി നോക്കാം.
എന്താണ് ഗോൾഡ് ലോൺ..?
സ്വർണാഭരണങ്ങൾ ഈടായി സ്വീകരിച്ച് ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും നൽകുന്ന ഒരു തരം സുരക്ഷിതമായ വായ്പയാണ് ഗോൾഡ് ലോൺ. ഈടായി നൽകുന്ന സ്വർണത്തിന്റെ മൂല്യം അനുസരിച്ചാണ് ധനകാര്യ സ്ഥാപനങ്ങൾ സ്വർണ വായ്പ നൽകുന്നത്. അതുകൊണ്ടു തന്നെ ഈ വായ്പകൾക്ക് താരതമ്യേന പലിശ നിരക്ക് കുറവാണ്. കൂടാതെ, മറ്റു വായ്പകളെപ്പോലെ ഫണ്ട് എങ്ങനെ ഉപയോഗിക്കാമെന്നതിൽ പരിമിതികളുമില്ല.
ഗോൾഡ് ലോൺ - നേട്ടങ്ങൾ
1. കൈയിലുള്ള സ്വർണം പണയമായി നൽകി എളുപ്പത്തിൽ ഈ വായ്പയെടുക്കാം. മാത്രമല്ല, ചുരുക്കം ചില രേഖകളേ ഇതിന് ആവശ്യമുള്ളൂ.
2. പണയമായി നൽകുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 75% വരെ വായ്പയെടുക്കാം. ചില വായ്പാദാതാക്കൾ പരമാവധി തുക വായ്പയായി നൽകാറുണ്ട്.
3. സ്വർണം വിൽക്കാതെ തന്നെ പണം കണ്ടെത്താൻ ഇത് സഹായിക്കുന്നു. മാത്രമല്ല, തിരിച്ചടച്ചു കഴിഞ്ഞാൽ പണയം വെച്ച സ്വർണം തിരികെ ലഭിക്കുകയും ചെയ്യുന്നു.

4. തിരഞ്ഞെടുത്ത കാലാവധി പൂർത്തിയാകുമ്പോൾ വായ്പ പുതുക്കുകയോ, അതേ സ്വർണം ഉപയോഗിച്ച് പുതിയ വായ്പയെടുക്കുകയോ ചെയ്യാം.
5. പണയം വെയ്ക്കുന്ന സ്വർണം വായ്പാദാതാക്കൾ സുരക്ഷിതമായി ലോക്കറിൽ സൂക്ഷിക്കുന്നതിനാൽ, ഈട് നൽകിയ സ്വർണ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കഴിയും.
വായ്പ പലിശ
സ്വർണ്ണ വായ്പ പലിശ നിരക്കുകൾ ഓരോ ബാങ്കിനും വ്യത്യസ്തമാണ്. സ്വർണ്ണ വായ്പകൾ നൽകുന്നതിന് പല ബാങ്കുകളും ഒരു പ്രോസസ്സിംഗ് ഫീ ഈടാക്കുന്നു എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. സ്വർണ്ണ വായ്പകൾക്കായി വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശനിരക്കുകൾ പരിശോധിക്കാം.
1. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 8.40% മുതൽ 9.25% വരെ
2. ഫെഡറൽ ബാങ്ക് - 8.99% മുതൽ
3. ഐസിഐസിഐ ബാങ്ക് - 9.00% മുതൽ 18.00% വരെ
4. കൊട്ടക് മഹീന്ദ്ര ബാങ്ക് - 9.00% മുതൽ 24.00% വരെ
5. എസ്.ബി.ഐ - 9.05% മുതൽ
6. ബാങ്ക് ഓഫ് ബറോഡ - 9.15% മുതൽ
7. സൗത്ത് ഇന്ത്യൻ ബാങ്ക് - 9.20% മുതൽ 22.00% വരെ
8. പഞ്ചാബ് നാഷണൽ ബാങ്ക് - 9.25%

9. പഞ്ചാബ് & സിന്ദ് ബാങ്ക് - 9.35%
10. ഇൻഡസിൻഡ് ബാങ്ക് - 10.35% മുതൽ 17.05% വരെ
11. കരൂർ വൈശ്യ ബാങ്ക് - 10.65%
12. ആക്സിസ് ബാങ്ക് - 17.00%
13. എച്ച്ഡിഎഫ്സി ബാങ്ക് - 9.10% മുതൽ 17.90% വരെ
14. പഞ്ചാബ് & സിന്ദ് ബാങ്ക് - 9.35%
ഗോൾഡ് ലോണിന് ആവശ്യമായ അടിസ്ഥാന രേഖകൾ
ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കുക:
1.പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്
2. വോട്ടർമാരുടെ ഐഡി കാർഡ്
3. ആധാർ കാർഡ്
4. പാൻ കാർഡ്
5. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ
കാലാവധി
ബാങ്കിനെ ആശ്രയിച്ച് സ്വർണ്ണ വായ്പയുടെ കാലാവധി വ്യത്യാസപ്പെടുന്നു. 6 മാസം മുതൽ 42 മാസം വരെയുള്ള കാലയളവിലേക്കാണ് ബാങ്കുകൾ സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുന്നത്
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
