പണത്തിന് അത്യാവശ്യം വരുന്ന സമയത്ത് സുഹൃത്തുകളില്‍ നിന്ന് പണം കണ്ടെത്തുന്നവരും വായ്പകളിലേക്ക് പോകുന്നവരും ഉണ്ടാകും. ചെറിയ തുകകളാണെങ്കില്‍ സുഹൃത്തുക്കളെ ആശ്രയിക്കുന്നതാണ് പലപ്പോഴും ഗുണകരമാകുന്നത്. അതേസമയം വലിയ തുക ആവശ്യം വരുമ്പോള്‍ വായ്പയാണ് സൗകര്യപ്രദം. വേഗത്തില്‍ വായ്പ ലഭിക്കുമെന്നതിനാല്‍ വ്യക്തിഗത വായ്പയിലേക്ക് പലരെയും ആകര്‍ഷിക്കുന്നുണ്ട്. ഇന്നത്തെ പലിശ നിരക്കുകള്‍ പരിഗണിക്കുമ്പോള്‍ വ്യക്തിഗത വായ്പ വലിയ ചെലവേറിയതാണ്. ഇതിന് പകരം സ്വര്‍ണ പണയ വായ്പകളാണ് ഏറ്റവും സൗകര്യപ്രദമാകുന്നത്.
പെട്ടന്നുള്ള ആവശ്യങ്ങളായ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യ ചെലവ്, അത്യാവശ്യ യാത്രകള്‍, ബിസിനസിന് പണം കണ്ടെത്തല്‍ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് സ്വര്‍ണ പണയ വായ്പകള്‍ മികച്ച ഓപ്ഷനാണ്. സെക്വേര്‍ഡ് വായ്പകളാണ്. ഇവ എല്ലാ ബാങ്കുകളിലും ധകാര്യ സ്ഥാപനങ്ങളിലും ലഭിക്കും. എന്തുകൊണ്ടാണ് സ്വര്‍ണ വായ്പ മറ്റുള്ള വായ്പകളില്‍ നിന്ന് വ്യത്യസ്തമാകുന്നതെന്ന് നോ്ക്കാം.
വേഗത
ഏറ്റവും വേഗത്തില്‍, ചുരുങ്ങിയ നടപടികളിലൂടെ ലഭിക്കുന്നു എന്നതാണ് സ്വര്‍ണ പണയ വായ്പകളുടെ ഗുണം. പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തെ അതേ രീതിയില്‍ പരിഗണിച്ച് വേഗത്തില്‍ പണം ലഭിക്കാന്‍ സ്വര്‍ണ പണയ വായ്പയിലൂടെ സാധിക്കും. ഡിജിറ്റല്‍ വായ്പകള്‍ വേഗം നന്നായി കുറച്ചു.
രേഖകൾ കുറവ്
വലിയ രേഖകളോ ക്രെഡിറ്റ് സ്കോറുകളോ പരിഗണിക്കാതെ തന്നെ വായ്പ ലഭിക്കുന്നു എന്നതാണ് സ്വര്‍ണ പണയ വായ്പയുടെ നേട്ടം. ഈടായി നല്കുന്ന സ്വര്‍ണമാണ് ഇവിടെ പ്രധാനമായും പരിഗണിക്കുന്നത്. വിദ്യാഭ്യസ ചെലവുകള്‍ പോലെ പെട്ടന്ന് കണ്ടത്തേണ്ട പണത്തിന് സ്വര്‍ണ പണയ വായ്പ ഉപകരിക്കും. വ്യക്തിഗത തിരിച്ചറിയൽ രേഖയും മേൽവിലാസം തെളിയിക്കുന്ന രേഖയുമാണ് പ്രധാനമായും ആവശ്യം.
ഉയര്‍ന്ന ലോണ്‍ ടു വാല്യു
വായ്പയിലൂടെ ഉദ്യേശിച്ച തുക തന്നെ ലഭിക്കുക എന്നത് പലഘട്ടത്തിലും വെല്ലുവിളി നിറഞ്ഞതാണ്. ഇതിനായി പലര്‍ക്കും ഉയര്‍ന്ന പലിശയുള്ള വായ്പയിലേക്ക് പോകേണ്ടി വരും. ഇവിടെ സ്വര്‍ണ പണയ വായ്പയിലെ ഉയര്‍ന്ന ലോണ്‍ ടു വാല്യു അനുപാതം കാരണം വലിയ തുക വായ്പയായി ലഭിക്കും.
2021 ഏപ്രില്‍ 1 ന് റിസര്‍വ് ബാങ്ക് സ്വര്‍ണ പണയ വായ്പയില്‍ ലോണ്‍ ടു വാല്യു നിരക്ക് (എല്‍ടിവി നിരക്ക്) 90 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിനാല്‍ തന്നെ അത്യാവശ്യ സമയത്ത് പണയപ്പെടുത്തുമ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് ഉയര്‍ന്ന തുക വായ്പയായി ലഭിക്കും.
പലിശ നിരക്ക്, തിരിച്ചടവ്
സെക്വേര്‍ഡ് വായ്പകളായതിനാല്‍ തന്നെ സ്വര്‍ണ പണയ വായ്പയില്‍ പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും. തിരിച്ചടവ് സംഖ്യ കുറയുന്നത് വായ്പയെടുത്തയാള്‍ക്ക് മികച്ച രീതിയില്‍ വായ്പ കൈകാര്യം ചെയ്യാൻ സൗകര്യം ഒരുക്കുന്നു. വ്യത്യസ്ത തിരിച്ചടവ് രീതികള്‍ സ്വര്‍ണ പണയ വായ്പയുടെ മറ്റൊരു ആകര്‍ഷണീയതയാണ്. വായ്പയെടുത്തയാളുടെ തിരിച്ചടവ് സൗകര്യം പോലെ പലിശയും വായ്പ തുകയും തിര്ച്ചടയ്ക്കാം.
ചില വായ്പ പ്ലാനുകള്‍ അനുസരിച്ച് തുടക്കത്തില്‍ പലിശ മാത്രം അടച്ച് മുന്നോട്ട് പോകാം. തുക പൂര്‍ണമായി ഒറ്റത്തവണയായി തിരിച്ചടയ്ക്കാനും സാധിക്കും.
ശ്രദ്ധിക്കേണ്ടവ
* 18 കാരറ്റിന് മുകളിലുള്ള സ്വർണമാണ് ഈട് നൽകിയ വായ്പയെടുക്കാൻ സാധിക്കുകയുള്ളൂ.
* ആഭരണങ്ങൾ എല്ലാ ബാങ്കുകളിലും വായ്പയ്ക്ക് സ്വീകരിക്കും. എന്നാൽ സ്വർണ നാണയം, സ്വർണ കട്ടി എന്നിവ സ്വീകരിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഓരോ ധനകാര്യ സ്ഥാപനത്തിലും വ്യത്യസ്തമായിരിക്കും.
* സ്വര്‍ണ വായ്പയ്ക്ക് പോകുമ്പോള്‍ ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളില്‍ അന്വേഷണം നടത്തണം. സ്ഥാപനങ്ങളുടെ സര്‍വീസും സുരക്ഷയും പ്രധാനമാണ്.
* സ്വര്‍ണം സ്ഥാപനത്തില്‍ സുരക്ഷിതമാണോയെന്നും തിരിച്ചടവിന് ശേഷം സ്വർണം ലഭിക്കുമെന്നുള്ള ഉറപ്പ് എന്നിവ പരിശോധിക്കണം.
* എളുപ്പത്തില്‍ വായ്പ ലഭിക്കാനുള്ള സാധ്യത, വായ്പ കാലയളവിലെ മറ്റു ഘടകങ്ങള്‍ എന്നിവ പരിഗണിച്ച് വേണം സ്വർണം പണയം വെയ്ക്കുന്ന സ്ഥാപനം തിരഞ്ഞെടുക്കാൻ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications