ജീവിതത്തില്‍ ഒരു തവണയെങ്കിലും സാമ്പത്തീക പ്രതിസന്ധി അഭിമുഖീകരിക്കാത്തവരായി ആരം ഉണ്ടാവില്ല. ഈ കോവിഡ് കാലത്ത് പ്രത്യേകിച്ചും.
ജീവിതത്തില്‍ ഒരു തവണയെങ്കിലും സാമ്പത്തീക പ്രതിസന്ധി അഭിമുഖീകരിക്കാത്തവരായി ആരം ഉണ്ടാവില്ല. ഈ കോവിഡ് കാലത്ത് പ്രത്യേകിച്ചും. വ്യക്തിഗത വായ്പകള്‍ക്കും സ്വര്‍ണ വായ്പകള്‍ക്കുമായി നിരവധി പേരാണ് ഇപ്പോള്‍ ബാങ്കുകളിലെത്തുന്നതെന്ന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വെളിപ്പെടുത്തുന്നു. സ്വര്‍ണ വില മുകളിലേക്ക് കുതിക്കുന്നതിനാല്‍ സ്വര്‍ണ വായ്പയ്ക്കയ്ക്ക് തന്നെയാണ് ആവശ്യക്കാരേറെയുള്ളത്. വിപണി മൂല്യത്തിന്റെ 70 മുതല്‍ 75 ശതമാനം വരെ തുക സ്വര്‍ണ വായ്പയായി ലഭിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഇല്ലാത്ത വ്യക്തികള്‍ക്ക് പോലും ഉയര്‍ന്ന തുക വായ്പയായി ലഭിക്കുമെന്നത് സ്വര്‍ണ വായ്പയെ ആകര്‍ഷകമാക്കുന്നു. അതേ സമയം ഉയര്‍ന്ന തുകയുടെ ലഭ്യതയും തിരിച്ചടവിനായി ലഭിക്കുന്ന നീണ്ട കാലാവധിയും വ്യക്തിഗത വായ്പയുടെ നേട്ടങ്ങളാണ്.
വായ്പ അനുവദിച്ചു നല്കുന്ന സമയവും വായ്പാ തുകയും
അഞ്ച് മിനിട്ടിനുള്ളില്‍ സ്വര്‍ണ വായ്പ അനുവദിച്ചു നല്കുന്ന സ്ഥാപനങ്ങളുണ്ട്. എന്നാല്‍ വ്യക്തിഗത വായ്പ ലഭിക്കുവാന്‍ സമയം ആവശ്യമാണ്. ഐടിആര്‍ ഫോമുകളും പേയിംഗ് സ്ലിപ്പുമെല്ലാം പരിശോധിച്ചതിനു ശേഷം മാത്രമാണ് വ്യക്തിഗത വായ്പകള്‍ അനുവദിക്കുക. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ ഇതിനായി സമയമെടുത്തേക്കാം. അപേക്ഷകന്റെ ആസ്തി, തിരിച്ചടവു ശേഷി തുടങ്ങിയവയെല്ലാം പരിഗണിച്ച് 50,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയായി ലഭിക്കും.
പലിശ നിരക്ക്
വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 8.45% മുതല്‍ 26% ശതമാനം വരെയാണ്. സ്വര്‍ണ വായ്പയുടെ പലിശ നിരക്ക് 7.25% മുതല്‍ 29% വരെയാണ്. ബാങ്കുകള്‍ക്കനുസരിച്ച് പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകും. ചില ബാങ്കുകള്‍ വ്യക്തിഗത വായ്പകളില്‍ ഏഴ് വര്‍ഷം വരെ തിരിച്ചടവ് കാലാവധി നല്‍കാറുണ്ട്. എന്നാല്‍ ഏഴ് ദിവസം മുതല്‍ പരമാവധി മൂന്നു വര്‍ഷം വരെ മാത്രമാണ് സ്വര്‍ണ വായ്പകള്‍ക്ക് തിരിച്ചടവ് കാലാവധി കിട്ടുകയുള്ളൂ. സ്വര്‍ണ വായ്പയില്‍ വായ്പാ തുക പൂര്‍ണമായി അടയ്ക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പലിശയും മുതലിന്റെ നിശ്ചിത തുകയും മാത്രം അടച്ച് വായ്പ പുതുക്കാവുന്നതാണ്.
മറ്റ് പ്രത്യേകതകള്‍
പേഴ്സണല്‍ ലോണ്‍ അഥവാ വ്യക്തിഗത വായ്പകള്‍ ഇഎംഐ അടിസ്ഥാനത്തില്‍ അടച്ചു തീര്‍ക്കുന്നവയാണ്. ഉപഭോക്താവ് അടയ്ക്കുന്ന ഇഎംഐ തുക എന്നാല്‍ പലിശ നിരക്ക്, മുതലിന്റെ ആകെ തുക എന്നിവയുടെ വിഭജിച്ച ഒരു ഭാഗം എന്നിവ ചേര്‍ത്തായിരിക്കും. എന്നാല്‍ ഗോള്‍ഡ് ലോണുകള്‍ നല്കുന്ന ചില ബാങ്കുകള്‍ തിരിച്ചടവിനുള്ള അവസാന ദിവസം വരെ പലിശ മാത്രം അടയ്ക്കുകയും പൂര്‍ണമായ തുക അവസാനം അടച്ച് സ്വര്‍ണം തിരിച്ചെടുക്കാനുമുള്ള അവസരം നല്‍കുന്നുണ്ട്.
പ്രോസസിംഗ് ചാര്‍ജ്
ലോണ്‍ തുകയുടെ മൂന്നു ശതമാനം വരെയായാണ് വ്യക്തിഗത വായ്പകളുടെ പ്രോസസിംഗ് ചാര്‍ജായി ബാങ്കുകള്‍ ഈടാക്കുന്നത്. എന്നാല്‍ ചില ബാങ്കുകള്‍ 10 രൂപ മുതല്‍ വളരെ തുച്ഛമായ പ്രോസസിംഗ് ഫീസ് ഈടാക്കി ഗോള്‍ഡ് ലോണ്‍ നല്‍കും. ലോണ്‍ തുകയുടെ 0.10 ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഫീസ് ഈടാക്കുന്നവരുമുണ്ട്.
ഏത് തെരഞ്ഞെടുക്കണം?
കൃത്യസമയത്ത് വായ്പ തിരിച്ചടച്ചില്ലയെങ്കില് ബാങ്കുകള്‍ക്ക് നിങ്ങളുടെ സ്വര്‍ണം ലേലം ചെയ്യാം. പെട്ടെന്നുണ്ടാകുന്ന സാമ്പത്തികാവശ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ സ്വര്‍ണ്ണ വായ്പയിലൂടെ സാധിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തിയ്ക്ക് തിരിച്ചടവ് ശേഷി ഉണ്ടെങ്കില്‍ വലിയ തുക വായ്പ ലഭിക്കാന്‍ വ്യക്തിഗത വായ്പയിലൂടെ സാധിക്കും. ഏതാ തരം വായ്പയാണെങ്കിലും നിങ്ങളുടെ തിരിച്ചടവ് ശേഷി വിലയിരുത്തിയാണ് തെരഞ്ഞെടുക്കേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
