'കെഎസ്എഫ്ഇ, എസ്ബിഐ, മുത്തൂറ്റ്', ഗ്രാമീൺ ബാങ്ക്', സ്വർണം എവിടെ പണയം വെക്കുന്നതാണ് ലാഭം?

സ്വർണം പണയം വെച്ച് തൽക്ഷണ വായ്പ നേടുക എന്നത് ഇന്ത്യയിലെ സാധാരണക്കാരിൽ നിന്ന് തുടങ്ങി ചെറുകിട വ്യവസായികളുടെ വരെ ശീലമാണ്. അത്യാവശ്യഘട്ടങ്ങളിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ പണം നൽകി സഹായിക്കുന്നത് സ്വർണത്തെ ഈടായി സ്വീകരിച്ചുകൊണ്ടാണ്. വിവിധ സ്ഥാപനങ്ങൾ വിവിധതരത്തിലുള്ള പലിശ രീതികളാണ് ഇതിന് ഉപയോഗിക്കുന്നത്. ഈട് നൽകേണ്ട സ്വർണ്ണത്തിന്റെ അളവ് പോലും എല്ലായിടത്തും വ്യത്യാസപ്പെട്ടിരിക്കുന്നു.

കൂടുതൽ തുക ലഭിക്കാനും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നേടാനും, സ്വർണ്ണത്തിന് കൃത്യമായ മൂല്യം നിർണയിക്കാനും വേണ്ടി ഏറ്റവും നല്ല സ്ഥാപനം എങ്ങനെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം വലിയ സംശയകരമായ കാര്യമാണ്.

ഈ ലേഖനത്തിൽ കേരളത്തിലെ ഒട്ടുമിക്ക എല്ലാവരും സ്വർണം പണയം വെക്കാൻ ആശ്രയിക്കുന്ന കേരള സ്റ്റേറ്റ് ഫിനാൻസ് കോർപ്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മുത്തൂറ്റ് ഫിനാൻസ്, കേരള ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിൽ ലഭ്യമായ സ്വർണ്ണ വായ്പകളെ താരതമ്യം ചെയ്യുകയാണ്. ഉപഭോക്താക്കൾക്ക് മികച്ച സേവനവും മികച്ച ലാഭവും നൽകാൻ കഴിവുള്ള ബാങ്ക് അല്ലെങ്കിൽ ധനകാര്യസ്ഥാപനം ഏതാണെന്നു വ്യക്തമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

1. കെ എസ് എഫ് ഇ സ്വർണ്ണ വായ്പ

സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സുരക്ഷിത സ്ഥാപനമാണ് കെഎസ്എഫ്ഇ. അതുകൊണ്ടുതന്നെ നിങ്ങൾ ഈടായി നൽകുന്ന സ്വർണം സമ്പൂർണ്ണമായും സുരക്ഷിതമായിരിക്കും എന്നതിൽ സംശയം വേണ്ട.

*കുറഞ്ഞ പലിശ നിരക്ക്:

സാധാരണ ബാങ്കുകളേക്കാൾ കുറവായ പലിശ നിരക്കിൽ വായ്പ ലഭിക്കും.

*മറ്റ് ബാങ്കുകളേക്കാൾ കൂടുതല്‍ സ്വർണത്തിനെതിരെ തുക ലഭിക്കാം.

*പ്രവർത്തനം സംസ്ഥാനത്ത് പരിമിതമാണ്, അതിനാൽ കേരളത്തിന് പുറത്തുള്ളവർക്ക് ഈ സേവനം ലഭ്യമല്ല.

*ഓരോ ശാഖയിലും വ്യത്യസ്ത വായ്പാ ഉൽപ്പന്നങ്ങൾ ലഭ്യമാകും.

പലിശ നിരക്ക്: ഏകദേശം 8-12% വരെ (ഓരോ സ്കീമിനും വ്യത്യാസപ്പെടാം).

2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്പ

എസ് ബി ഐ ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ്. ഒട്ടുമിക്ക എല്ലാ ആളുകളും വായ്പകൾ ഏറ്റവും അധികം ആശ്രയിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയാണ്.

*കുറഞ്ഞ സേവനചിലവ്

പ്രൈവറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രോസസ്സിംഗ് ഫീസ്.

*സാധാരണ കസ്റ്റമർക്കും കാർഷിക വായ്പ സ്വീകരിക്കുന്നവർക്കും പ്രത്യേക പദ്ധതികൾ.

*വലിയ തുക ലഭ്യമാക്കാൻ കഴിയുന്ന മികച്ച ഒരു ചോയ്സ്.

പലിശ നിരക്ക്: 8.5% - 12.5% (വായ്പയുടെ തുക, കാലാവധി എന്നിവയെ ആശ്രയിച്ചു വ്യത്യാസപ്പെടും).

'കെഎസ്എഫ്ഇ, എസ്ബിഐ, മുത്തൂറ്റ്', ഗ്രാമീൺ ബാങ്ക്', സ്വർണം എവിടെ പണയം വെക്കുന്നതാണ് ലാഭം?

3. മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണ വായ്പ

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് മുത്തൂറ്റ്. പെട്ടെന്ന് ഇടപാടുകൾ നടത്താനും അതുവഴി നിങ്ങളുടെ അത്യാവശ്യ കാര്യങ്ങൾ ചെയ്തുതീർക്കാനും മുത്തൂറ്റ് സഹായിക്കും.

*തൽക്ഷണം വായ്പ ലഭ്യമാകും, കുറഞ്ഞ ഡോക്യുമെന്റേഷൻ.

*വലിയ സംഖ്യയിൽ സ്വർണം പണയം വെക്കാവുന്ന സൗകര്യം.

*ഓൺലൈൻ ലോൺ അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.

*ബാങ്കുകളെ അപേക്ഷിച്ച് പലിശ നിരക്ക് കൂടുതലായിരിക്കാം.

പലിശ നിരക്ക്: 9.9% - 24% (സ്കീമിന് അനുസരിച്ച് വ്യത്യാസപ്പെടും).

4. കേരള ഗ്രാമീൺ ബാങ്ക് സ്വർണ്ണ വായ്പ

നാട്ടിൻപുറങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് മികച്ച ഓപ്ഷനാണു കേരള ഗ്രാമീൺ ബാങ്ക്.

*സഹകരണ ബാങ്ക് വിഭാഗത്തിൽ പെടുന്നതിനാൽ കൂടുതൽ വിശ്വാസ്യത.

*വ്യവസായികൾക്കും കർഷകരിക്കും പ്രത്യേക സ്കീമുകൾ.

*കൂടുതൽ കാലാവധി ലഭിക്കും.

*ചില ശാഖകളിൽ സേവനം കുറവായേക്കാം.

*പലിശ നിരക്ക്: 8.75% - 13.5% (വായ്പാ തുക, കാലാവധി എന്നിവ ആശ്രയിച്ച വ്യത്യാസപ്പെടും).

എന്ത് തിരഞ്ഞെടുക്കണം?

*കുറഞ്ഞ പലിശ നിരക്ക്, കൂടുതൽ സുരക്ഷിതത്വം ആഗ്രഹിക്കുന്നവർക്ക് - കെഎസ്എഫ്ഇ/എസ് ബി ഐ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.

*കുറഞ്ഞ സമയം കൊണ്ട് തൽക്ഷണം വായ്പയും, കുറച്ചു സ്വർണത്തിന് കൂടുതൽ തുകയും ആവശ്യമെങ്കിൽ മുത്തൂറ്റ് ആണ് അത്യുത്തമം.

*ഗ്രാമപ്രദേശങ്ങളിൽ ബാങ്കിംഗ് സൗകര്യം ലഭിക്കാൻ ആഗ്രഹമുള്ളവർ ആണെങ്കിൽ കേരള ഗ്രാമീൺ ബാങ്ക് തിരഞ്ഞെടുക്കാവുന്നതാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X