ഹ്രസ്വകാലത്തേക്കുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗം സ്വര്‍ണ പണയമാണ്. പെട്ടന്നുള്ള മൂല്യനിര്‍ണയത്തിനും പരിശോധനകള്‍ക്കും ശേഷം എളുപ്പത്തില്‍ പണം ലഭിക്കും എന്നതാണ് സ്വര്‍ണ പണയങ്ങളുടെ പ്രധാന പ്രത്യേകത. സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സ്വര്‍ണം പണയം വെയ്ക്കുന്നതിലൂടെ വലിയ തുക വായ്പ നേടാൻ സാധിക്കും. വായ്പയായതിനാൽ സാമ്പത്തിക ലാഭമുണ്ടാക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകുന്ന ബാങ്കുകളെ കൂടി അറിയേണ്ടതുണ്ട്. സ്വർണ പണയ വായ്പയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി നോക്കാം.
വലിയ തുക വായ്പ നേടാം
സ്വര്‍ണം ഈട് നല്‍കി വായ്പയെടുക്കുമ്പോള്‍ വായ്പ തുക കണക്കാക്കുന്നത് സ്വര്‍ണത്തിന്റെ പരിശുദ്ധി, തൂക്കം എന്നിവ അടിസ്ഥാനമാക്കിയാണ്. 22 കാരറ്റ്, 20കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെ വിവിധ പരിശുദ്ധിയിലുള്ള സ്വര്‍ണങ്ങളാണ് ഈടായി സ്വീകരിക്കുന്നത്. ഇതിന്റെ തൂക്കം അനുസരിച്ച് ബാങ്ക് വാല്യുവേഷന്‍ നടത്തും. ഇതിന് ശേഷം ലോണ്‍ ടു വാല്യു റേഷ്യോ അടിസ്ഥാനമാക്കിയാണ് സ്വര്‍ണത്തിന് വില കണക്കാക്കുന്നത്.
മൂല്യത്തിന്റെ എത്ര ശതമാനം വായ്പ നല്‍കണം എന്നതാണ് ലോണ്‍ ടു വാല്യു റേഷ്യോ പറയുന്നത്. 90 ശതമാനാണ് നിലവിലുള്ള ലോണ്‍ ടു വാല്യു റേഷ്യോ. അതായത് സ്വർണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും.

പലിശ നിരക്ക്
8 ശതമാനം മുതല്‍ സ്വര്‍ണ പണയ വായ്പകള്‍ ലഭിക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് 8 ശതമാനം മുതല്‍ 24ശതമാനം നിരക്കിലാണ് സ്വര്‍ണ പണയ വായ്പ അനുവദിക്കന്നത്. 2 ശതമാനം വരെ പ്രൊസസിംഗ് ഫീസും ജിഎസ്ടിയും ബാങ്ക് ഈടാക്കും. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 8.50 ശതമാനം മുതല്‍ 17.30 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണ പണയ വായ്പ ലഭിക്കും. വായ്പ തുകയുടെ 1 ശതമാനം പ്രൊസസിംഗ് ഫീസ് ഈടാക്കും.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 8.45 ശതമാനം മുതല്‍ 8.55 ശതമാനമാണ് പലിശ നിരക്ക്. വായ്പ തുകയുടെ 0.50 ശതമാനം പ്രൊസസിംഗ് ഫീസായി ഈടാക്കും.
യൂക്കോ ബാങ്കില്‍ 8.50 ശതമാനമാണ് സ്വര്‍ണ പണയ വായ്പ്ക്കുള്ള പലിശ നിരക്ക്. 250 രൂപ മുതല്‍ 5,000 രൂപ വരെ പരമാവധി പ്രൊസസിംഗ് ഫീസ് ഈടാക്കും. എസ്‌ഐപിഐയില്‍ 8.70 ശതമാനമാണ് പലിശ നിരക്ക്. 0.50 ശതമാനവും ജിഎസ്ടിയും ഈടാക്കും. പഞ്ചാബ് സിന്‍ഡ് ബാങ്കില്‍ 8.85 ശതമാനവും ഫെഡറല്‍ ബാങ്കില്‍ 8.99 ശതമാനവും പലിശ ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പല ബാങ്കുകളും പ്രതിമാസ പലിശ പേയ്‌മെന്റുകൾ, കാലാവധിയിൽ പ്രിൻസിപ്പൽ തുക അടയ്ക്കുക എന്നിങ്ങനെയുള്ള ലളിതമായ തിരിച്ചടവ് ഓപ്ഷനുകൾ നൽകുന്നുണ്ട്. ബാങ്കുകളെ ആശ്രയിച്ച് 6 മുതൽ 12 മാസം വരെയുള്ള കാലയളവിൽ സ്വർണ പണയ വായ്പകൾ ലഭിക്കും. കുറഞ്ഞ/ പരമാവധി വായ്പ തുക ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെടും. ആക്‌സിസ് ബാങ്കിൽ നിന്ന് സ്വർണ പണയ വായ്പയായി 25,000 മുതൽ 25 ലക്ഷം രൂപ വരെ ലഭിക്കും.
എസ്ബിഐയിൽ സ്വർണവായ്പയായി ഏറ്റവും കുറഞ്ഞത് 20,000 മുതൽ ലഭിക്കും. പരമാവധി വായ്പ തുക 50 ലക്ഷം രൂപയാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽ ഏറ്റവും കുറഞ്ഞ വായ്പ തുക 25000 രൂപയും പരമാവധി 25 ലക്ഷം രൂപയുമാണ്.
ഏതൊക്കെ രേഖകൾ ആവശ്യം
ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും പാൻ കാർഡും സ്വർണ പണയ വായ്പയ്ക്ക് ആവശ്യമാണ്. പാൻ കാർഡിനൊപ്പം ചുവടെയുള്ള രേഖകളിൽ ഏതെങ്കിലും രേഖകൾ സമർപ്പിക്കണം. ഇതിനായി ഫോം 60, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടേഴ്സ് ഐഡി കാർഡ്, ആധാർ കാർഡ് എന്നിവ സമർപ്പിക്കാം.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

വാട്സാപ്പിൽ 'ബോസ്' വരുന്നുണ്ടോ? പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ സെബിയുടെ മുന്നറിയിപ്പ്

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?

കെഎസ്ആർ ബെംഗളൂരു യാർഡ് നവീകരണം: ട്രെയിൻ യാത്രക്കാർ ഇന്ന് ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ



Click it and Unblock the Notifications