സ്വർണ വില ഉയർന്ന് നിൽക്കുമ്പോൾ കൂടുതൽ ആഭരണമുള്ളവർക്കിടയിലെ ആശങ്ക ഇവയുടെ സുരക്ഷിതത്വമാണ്. നഷ്ട സാധ്യത ഭയന്ന് പലരും ആഭരണങ്ങൾ ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്. ഇതിന് ബാങ്കുകൾക്ക് ലോക്കർ ചാർജും നൽകേണ്ടതുണ്ട്. ഇതിന് ബദലായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഗോൾഡ് മോണിറ്റൈസേഷൻ സ്കീം തിരഞ്ഞെടുക്കുകയാണെങ്കിൽ സർക്കാർ സുരക്ഷിതത്വത്തിൽ ആഭരണങ്ങളിരിക്കുകയും നിക്ഷേപത്തിന് പലിശ ലഭിക്കുകയും ചെയ്യും. പദ്ധതിയെ പറ്റി കൂടുതലറിയാം.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം
വ്യക്തികളെയും സ്ഥാപനങ്ങളെയും കയ്യിലുള്ള ഉപയോഗമില്ലാത്ത സ്വർണം അംഗീകൃത ബാങ്കുകളിൽ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 2015 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഗോൾഡ് മോണിറ്റൈസേഷൻ സ്കീം. നിക്ഷേപിക്കുന്ന സ്വർണത്തിന് പലിശ ലഭിക്കും. ലോക്കറുകളിൽ സ്വർണം സൂക്ഷിക്കുന്നതിന് പകകരം വിൽക്കാതെ തന്നെ സ്വർണത്തിന്റെ നിക്ഷേപത്തിൽ നിന്ന് വരുമാനം നേടാൻ ഇതുവഴി സാധിക്കും. സ്വർണം ഉൽപ്പാദന ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നതായിരുന്നു.

നിക്ഷേപങ്ങൾ മൂന്ന് തരം
വ്യത്യസ്ത കാലയളവുകളിലായി മൂന്ന് തരത്തിൽ ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ നിക്ഷേപിക്കാം. ഒന്ന് മുതൽ മൂന്ന് വർഷം വരെ ഹ്രസ്വകാലത്തേക്ക് സ്വർണം നിക്ഷേപിക്കുന്ന ഷോർട്ട് ടേം ബാങ്ക് ഡെപ്പോസിറ്റാണ് ഇതിലൊന്ന്. അഞ്ച് മുതൽ ഏഴ് വർഷം വരെയുള്ള മീഡിയം ടേം ഗവൺമെന്റ് ഡെപ്പോസിറ്റ്, 12 മുതൽ 15 വർഷം വരെയുള്ള ലോങ്ടേം ഗവൺമെന്റ് ഡെപ്പോസിറ്റ് എന്നിങ്ങനെ നിക്ഷേപിക്കാം. നിക്ഷേപത്തിന്റെ പലിശ നിരക്ക് തിരഞ്ഞെടുത്ത കാലയളവിനെ ആശ്രയിച്ചിരിക്കും.
പലിശ നിരക്ക്
എസ്ബിഐയിലെ കണക്ക് പ്രകാരം ഷോര്‍ട്ട് ടേം ബാങ്ക് ഡെപ്പോസിറ്റിന് 1 വര്‍ഷത്തേക്ക് 0.50 ശതമാനമാണ് പലിശ നിരക്ക്. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്ക് 0.55 ശതമാനവും 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക് 0.60 ശതമാനവും പലിശ ലഭിക്കും. മീഡിയം ടേം ഡെപ്പോസിറ്റിന് 2.25 ശതമാനവും ലേങ് ടേം ഡെപ്പോസിറ്റിന് 2.50 ശതമാനവും പലിശ ലഭിക്കും. വാർഷിക പേയ്മെന്റായും കാലാവധിയിലും പലിശ സ്വീകരിക്കാം.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ വാർഷിക പേയ്‌മെന്റുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ സിംപിൾ ഇന്ററസ്റ്റ് പ്രകാരം എല്ലാ വർഷവും മാർച്ചിൽ പലിശ ലഭിക്കും. കാലാവധിയിൽ പലിശ സ്വീകരിക്കുമ്പോൾ പലിശ നിരക്ക് വാർഷിക ക്യുമുലേറ്റീവ് രീതിയിലായിരിക്കും.
പിൻവലിക്കൽ
ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ ഒന്ന് മുതൽ മൂന്ന് വർഷം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് നിലവിലുള്ള വിലയിൽ ഭൗതിക സ്വർണമോ തത്തുല്യമായ മൂല്യത്തിൽ രൂപയായോ പിൻവലിക്കാനുള്ള ഓപ്ഷൻ ഉണ്ട്. ഇടത്തരം, ദീർഘകാല നിക്ഷേപങ്ങൾക്ക് നിലവിലുള്ള വില അടിസ്ഥാനമാക്കി രൂപയിൽ മാത്രമേ പിൻവലിക്കലുകൾ അനുവദിക്കൂ. അതായത് ഭൗതിക സ്വർണ്ണം പിൻവലിക്കാൻ കഴിയില്ലെന്ന് ചുരുക്കം.
നിക്ഷേപം ആർക്കൊക്കെ
ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ എല്ലാ റസിഡൻഷ്യൽ ഇന്ത്യക്കാർക്കും നിക്ഷേപിക്കാം. ഹിന്ദു അവിഭക്ത കുടുംബം, കമ്പനികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ / എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ഉൾപ്പെടെയുള്ള ട്രസ്റ്റുകൾ, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിക്ഷേപിക്കാം. കുറഞ്ഞത് 10 ഗ്രാം സ്വർണം മുതൽ നിക്ഷേപിക്കാം.
എങ്ങനെ നിക്ഷേപിക്കാം
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം പ്രയോജനപ്പെടുത്തുന്നതിന് കെവൈസി നടപടികൾ പൂർത്തിയാക്കി കൊണ്ട് ബാങ്കിൽ 'ഗോൾഡ് ഡെപ്പോസിറ്റ് അക്കൗണ്ട്' ആരംഭിക്കാൻ കഴിയും. സ്വർണത്തിന്റെ പരിശുദ്ധി നിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകും. നിക്ഷേപകൻ ഡെപ്പോസിറ്റ് രസീത് സ്വീകരിക്കുന്ന അതേ ദിവസം തന്നെ ഡെപ്പോസിറ്റിന്റെ തരം അടിസ്ഥാനമാക്കി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഇവ ക്രെഡിറ്റ് ചെയ്യും.
നേട്ടം
ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ സ്വർണം നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്‌കീമിന് കീഴിലുള്ള സ്വർണ നിക്ഷേപങ്ങൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുണ്ട്. ഇഥ് നിക്ഷേപകരുടെ സ്വർണത്തിന് ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
