സ്വർണത്തിന്റെ വില റെക്കോർഡ് ഉയരങ്ങൾ താണ്ടുമ്പോൾ ആശങ്കപ്പെടുന്നത് സ്വർണത്തിൽ നിക്ഷേപമില്ലാത്തവരാണ്. പോർട്ട്ഫോളിയോയിൽ സ്വർണമുള്ളവരാണെങ്കിൽ ഇക്കാലത്തിനിടെ ഏറ്റവും മികച്ച റിട്ടേൺ നൽകിയൊരു നിക്ഷേപം സ്വർണമായിരിക്കും. സ്വർണത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ആഗോള രംഗത്തുണ്ടാകുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും സുരക്ഷിത സങ്കേതം എന്ന പരിഗണനയുള്ളതിനാൽ സ്വർണത്തിന് വളരാൻ പറ്റിയ സമയം തന്നെയാണ് കടന്നു പോയത്. ബാങ്കിംഗ് പ്രതിസന്ധികൾക്കിടയിലാണ് സ്വർണ വില പുതിയ റെക്കോർഡിട്ടത്.
ഏത് പ്രതിസന്ധിഘട്ടത്തിലും മികച്ച പ്രകടനം നടത്തുന്നതിനാൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. സ്വർണത്തിന്റെ കഴിഞ്ഞ 6 മാസത്തെ പ്രകടനം എടുത്താൽ 19-20 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. ഏത് രീതിയിൽ സ്വർണത്തിൽ നിക്ഷേപിച്ചവർക്കും ഈ ഗുണം ലഭിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ മികച്ച പ്രകടനം നടത്തിയ ഗോൾഡ് ഇടിഎഫുകളെ പറ്റിയും ഇതേ സമയം സ്വർണം വാങ്ങിയവർക്ക് ലഭിച്ച ലാഭവും എത്രയെന്ന് നോക്കാം.
ഗോൾഡ് ഇടിഎഫ്
സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും മികച്ച മാർഗമാണ് ഗോൾഡ് ഇടിഎഫ്. രാജ്യത്ത് സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ കൂടുതലും ഭൗതിക സ്വർണം ആഭരണങ്ങളായോ നാണയങ്ങളായോ വാങ്ങി വെയ്ക്കുകയാണ് ചെയ്യുന്നത്. സ്വർണ വില ട്രാക്ക് ചെയ്യുന്ന നിക്ഷേപങ്ങളാണ് ഗോൾഡ് ഇടിഎഫ് അഥവാ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ. ഭൗതിക സ്വർണത്തിന് അനുസൃതമായ ഡീമെറ്റീരിയലൈസ്ഡ് രൂപമാണ് ഗോൾഡ് ഇടിഎഫുകൾ.
ഓഹരികളെ പോലെ വാങ്ങാനും വില്ക്കാനും സാധിക്കും. സ്വർണത്തിന്റെ അതേ മൂല്യം ലഭിക്കുന്ന ഇടിഎഫുകളിൽ നിക്ഷേപിക്കുന്നത് വഴി ഭൗതിക സ്വർണത്തിലുണ്ടാകുന്ന മോഷണ ആശങ്കൾ, പണിക്കൂലി, സൂക്ഷിക്കാനുള്ള ചെലവ് എന്നിവ വേണ്ടിവരുന്നില്ല. ആഭരണങ്ങൾ നിക്ഷേപത്തിനായി വാങ്ങുമ്പോഴും രണ്ടക്ക പണിക്കൂലി നൽകേണ്ടി വന്നേക്കാം. എന്നാൽ 0.50 ശതമാനം മാത്രമാണ് ഗോൾഡ് ഇടിഎഫുകളുടെ ചെലവ് അനുപാതം.

ഗോൾഡ് ഇടിഎഫ് പ്രകടനം
മികച്ച പ്രകടനം നടത്തിയൊരു ഇടിഎഫാണ് ഐഡിബിഐ ഗോള്‍ഡ് ഇടിഎഫ്. 2023 മാർച്ച് 24 ന് അടിസ്ഥാനമാക്കിയുള്ള പ്രകടനം വിലയിരുത്താം. 6 മാസത്തിനിടെ 21.13 ശതമാനം റിട്ടേണാണ് നല്‍കിയത്. 1 വര്‍ഷത്തിനിടെ 13.79 ശതമാനം റിട്ടേണ്‍ നല്‍കി. 2022 സെപ്റ്റബറില്‍ ഐഡിബിഐ ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 1,21,125 രൂപയാണ്.
ഇന്‍വെസ്‌കോ ഗോള്‍ഡ് ഇടിഎഫിന്റെ കഴിഞ്ഞ 6 മാസത്തെ പ്രകടനം 20.64 ശതമാനമാണ്. 1 വര്‍ഷത്തിനിടെ 13.27 ശതമാനം റിട്ടേണ്‍ നല്‍കി. ആറു മാസം മുന്‍പ് 1 ലക്ഷം രൂപ ഇന്‍വെസ്‌കോ ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിച്ചൊരാള്‍ക്ക് ഇന്നത്തെ മൂല്യം 1,20,636 രൂപയായി. 5,382 രൂപയാണ് മാര്‍ച്ച് 24 നുള്ള നെറ്റ് അസ്റ്റ് വാല്യു.
ആദിത്യ ബിര്‍ള ഗോള്‍ഡ് ഒരു വര്‍ഷത്തിനിടെ 14.34 ശതമാനം റിട്ടേണ്‍ നല്‍കി. 6 മാസത്തിനിടെ 19.71 ശതമാനം റിട്ടേണ്‍ നല്‍കി. 1 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 1,19,709 രൂപയാണ് ഇന്നത്തെ മൂല്യം.
ഭൗതിക സ്വർണത്തിന്റെ പ്രകടനം
6 മാസം മുന്‍പ് സ്വര്‍ണാഭരണം വാങ്ങിയൊരാള്‍ക്ക് ലഭിച്ചൊരു റിട്ടേണ്‍ നോക്കാം. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നിവ കുറയ്ക്കാതെയുള്ള കണക്കാണിത്. 2022 സെപ്റ്റംബറിൽ 1 ലക്ഷം രൂപയ്ക്ക് 22 കാരറ്റ് സ്വര്‍ണ വാങ്ങുന്നൊരാള്‍ക്ക് 21.83 ഗ്രാം, രണ്ടര പവനോളം സ്വര്‍ണം ലഭിക്കും. ഇന്നത്തെ വിലയില്‍ ഈ സ്വര്‍ണം വില്പന നടത്തിയാല്‍ 1,19,454 രൂപ നേടാം. 19.45 ശതമാനമാണ് റിട്ടേണ്‍. 1 വര്‍ഷം മുന്‍പ് 1 ലക്ഷത്തിന് സ്വര്‍ണാഭരണം വാങ്ങിയാല്‍ 20.74 ഗ്രാം സ്വര്‍ണം ലഭിക്കും. ഇതിന് ഇന്നത്തെ മൂല്യം 1,13,506 രൂപയാകും. 13.51 ശതമാനമാണ് റിട്ടേൺ.
എങ്ങനെ നിക്ഷേപം തുടങ്ങാം
ഇടിഎഫുകൾ സ്വർണത്തിൽ നിക്ഷേപിക്കുന്നതിനാൽ സ്വർണ വില ഉയരുന്നതിന് അനുസരിച്ച് വരുമാനം ഉണ്ടാക്കും. മിക്ക സ്വർണ ഇടിഎഫുകളും സമാനമായ റിട്ടേൺ നൽകുന്നവയാണ്. സ്വർണ ഇടിഎഫുകൾ വാങ്ങാൻ ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
