എങ്ങോട്ടാണ് പൊന്നേ..! സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡിൽ, ഇന്ന് കൂടിയത് 400 രൂപ

ആഭരണപ്രേമികൾക്ക് ആശങ്ക പടർത്തികൊണ്ട് കുത്തനെ ഉയർന്ന് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിയ തോതിൽ സ്വർണവില താഴേക്കിറങ്ങിയിരുന്നു. എന്നാൽ പ്രതീക്ഷകളെ മുഴുവൻ തെറ്റിച്ച് കൊണ്ടാണ് പവന്‍റെ വില ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുന്നത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ പവന്‍റെ വില 60,000 കടക്കുമെന്ന കാര്യം ഉറപ്പാണ്.

ഇന്നത്തെ വില

പവന് 56,400 രൂപ എന്ന നിരക്കിലാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് ഒരു പവന് 400 രൂപയും, ഗ്രാമിന് 50 രൂപയും കൂടി. അതോടെ പവന്‍റെ വില 56,800 രൂപയും, ഗ്രാമിന് 7,100 രൂപയിലേക്കും ഉയർന്നു. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിന് മുമ്പ കഴിഞ്ഞ സെപ്തംബർ 27-ആം തിയ്യതിയും ഇതേ നിലവാരത്തിലേക്ക് വില ഉയർന്നിരുന്നു.

ഒരു പവൻ വാങ്ങാൻ

സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നൽകേണ്ടി വരും.

എങ്ങോട്ടാണ് പൊന്നേ..! സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡിൽ, ഇന്ന് കൂടിയത് 400 രൂപ

ഈ വർഷം കൂടിയത് 10,000 രൂപ

ഈ വർഷം ഇതു വരെ മാത്രം സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ 10,000 രൂപയിലധികമാണ് വില വർധിച്ചിരിക്കുന്നത്. സമീപ വർഷങ്ങളിലെ ഏറ്റവും വേഗത്തിലുള്ള കുതിപ്പാണ് 2024ൽ സ്വർണ്ണ വിലയിൽ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലെ താഴ്ന്ന വില പവന് 45,920 രൂപയും, ഗ്രാമിന് 5,740 രൂപയുമായിരുന്നു. ഇവിടെ നിന്നാണ് ഇപ്പോഴത്തെ സർവ്വകാല ഉയരത്തിലേക്ക് വില എത്തി നിൽക്കുന്നത്.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്

വരും ദിവസങ്ങളിലും വില കൂടിയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ നഷ്ടത്തിന് കാരണമാകും. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

ആഗോള സ്വർണവില

ബുധനാഴ്ച്ച രാവിലെ, രാജ്യാന്തര സ്വർണ്ണ വ്യാപാരം ചെറിയ നഷ്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 5.84 ഡോളർ (0.22%) താഴ്ന്ന് 2,654.85 ഡോളർ എന്നതാണ് നിരക്ക്.

എങ്ങോട്ടാണ് പൊന്നേ..! സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡിൽ, ഇന്ന് കൂടിയത് 400 രൂപ

ഏറ്റവും വലിയ ഉപഭോക്താക്കൾ

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്..?

സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാല്‍സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഭീമ ജുവലറി ചെയര്‍മാന്‍ഡോ.ബി. ഗോവിന്ദന്‍നയിക്കുന്ന ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും സ്വര്‍ണാഭരണ വിതരണക്കാരും ഈ വില പിന്തുടരുകയുമാണ് ചെയ്യുന്നത്.

ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X