സംസ്ഥാനത്തെ സ്വർണവില വീണ്ടും മുകളിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 760 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഈ പോക്ക് പോവുകയാണെങ്കിൽ അടുത്ത ആഴ്ച തന്നെ പവന്‍റെ വില 60,000 രൂപയ്ക്ക് മുകളിലേക്ക് ഉയരുമെന്ന കാര്യം ഉറപ്പാണ്.
ഇന്നത്തെ വില
പവന് 56,760 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. പവന് ഇന്ന് 200 രൂപയാണ് കൂടിയത് ഇതോടെ ഇന്നത്തെ വില 56,960 രൂപയായി . ഗ്രാമിന് 25 രൂപയാണ് കൂടിയത് .7120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
സംസ്ഥാനത്ത് സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇത്തന്നേത്. ഇതിന് മുൻപ് ഈ മാസം 4,5,6 തീയ്യതികളിലും സ്വർണം ഇതേ വിലയിലെത്തിയിരുന്നു.
ആഗോള സ്വർണവില
രാജ്യാന്തര വിലയിൽ പെട്ടെന്നുണ്ടായ തിരിച്ചു കയറ്റമാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ആഗോള തലത്തിൽ നേട്ടത്തിലാണ് വാരാന്ത്യത്തിൽ സ്വർണ്ണ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 24.02 ഡോളർ (0.91%) ഉയർന്ന് 2,656.78 ഡോളർ എന്നതാണ് വില നിലവാരം. യു.എസ് ഫെഡ് അടുത്ത മാസം പലിശ നിരക്കുകൾ വീണ്ടും കുറയ്ക്കുമെന്ന റിപ്പോർട്ടുകളാണ് നിലവിൽ സ്വർണ്ണ വിലയിൽ തിരിച്ചു കയറ്റത്തിനുണ്ടായ പ്രധാന കാരണം. പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം വർധിക്കുന്നതും മഞ്ഞ ലോഹത്തിന്റെ ഡിമാൻഡ് ഉയർത്തി നിർത്തുന്നു.

ഒരു പവൻ വാങ്ങാൻ
സാഹചര്യത്തിൽ 1 പവൻ സ്വർണം വാങ്ങാൻ എത്ര രൂപ ചിലവ് വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നൽകേണ്ടി വരും.
പുതിയ റെക്കോർഡിലേക്ക് കുതിക്കും
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ഈ വർഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
വരും ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയർന്നാൽ അത് വലിയ തിരിച്ചടിയാകും. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

വില വർധനവ് നേട്ടമാക്കാം
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തിയെങ്കിലും വിലവർധനവ് നേട്ടമാക്കാനും ചില വഴികളുണ്ട്. അത് സ്വർണം വാങ്ങുമ്പോഴല്ല, നൽകുമ്പോഴാണ്. അതായത് സ്വർണം വിൽക്കുകയോ പണയം വെക്കുകയോ ചെയ്യുമ്പോൾ ഇപ്പോൾ നല്ല വില കിട്ടും.
പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ ആദ്യത്തെ വഴി സ്വർണം വിൽക്കുക എന്നതാണ്. അതേ സമയം ഭാവിയിൽ സ്വർണ വില ഉയരാൻ സാധ്യതയുള്ളത് കൊണ്ട് സ്വർണം വിറ്റാൽ അത് താൽക്കാലിക ലാഭവും ഭാവിയിൽ നഷ്ടവുമാകും. അതുകൊണ്ട് കൃത്യമായി തിരിച്ചടക്കാൻ സാധിക്കും എന്നുള്ളവർക്ക് സ്വർണം പണയം വെയ്ക്കുന്നതാണ് നല്ലത്. അതായത് സ്വർണ വായ്പ.
സ്വർണ വായ്പയിലൂടെ എത്ര തുക ലഭിക്കും..?
സ്വർണാഭരണങ്ങൾ ഈടായി നൽകി വായ്പയെടുക്കുന്നതാണ് ഗോൾഡ് ലോൺ. ബാങ്ക്, എൻബിഎഫ്സികൾ എന്നിലരാണ് ഗോൾഡ് ലോൺ അനുവദിക്കുക. സാധാരണയായി സ്വർണത്തിന്‍റെ മൂല്യത്തിന്‍റെ 75 ശതമാനം മുതൽ 90 ശതമാനം വരെ വായ്പയായി ലഭിക്കും.
അതായത് ഇന്നത്തെ നിരക്കിൽ ഏകദേശം 50,000 രൂപ വരെ ഒരു പവൻ സ്വർണം പണയം വെയ്ക്കുന്നതിലൂടെ നേടാം എന്ന് സാരം.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications