ആർക്കും പിടി തരാതെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.
ഇന്നത്തെ വില
പവന് 56,480 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഇത് നിലവിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയരമാണ്. എന്നാൽ ഇന്ന് വില മുകളിലേക്ക് ഉയർന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കൂടിയത്. അതോടെ ഒരു പവൻ സ്വർണ്ണത്തിന് 56,480 രൂപയും, ഗ്രാമിന് 7,060 രൂപയുമായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിലേക്കാണ് സ്വർണവില ഇന്ന് കുതിച്ചത്.
1 പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
വെള്ളിയാഴ്ച്ച രാവിലെ, രാജ്യാന്തര സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ്. ട്രോയ് ഔൺസിന് 1.10 ഡോളർ (0.04%) താഴ്ന്ന് 2,671.53 ഡോളർ എന്നതാണ് നിരക്ക്.

കുതിപ്പിന് കാരണം എന്ത്...?
നവംബറിൽ നടക്കുന്ന യോഗത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും അരശതമാനം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്വർണ വില ഉയരത്തിൽ തുടരുന്നത്. അതോടൊപ്പം ഭൗമരാഷ്ട്രീയ പിരിമുറുക്കം, വിപണിയിലെ അനിശ്ചിതത്വം എന്നിവയും സ്വർണവിലയുടെ കുതിപ്പിനാ കാരണമായെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
വ്യക്തിഗത ഉപഭോഗച്ചെലവ് (പിസിഇ) സൂചികയും തൊഴിൽ കണക്കുകളും ഉൾപ്പെടെയുള്ള പ്രധാന യുഎസ് സാമ്പത്തിക ഡാറ്റ പ്രതീക്ഷകളെ തെറ്റിച്ചാൽ സ്വർണം മുകളിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്ന് എബിസി റിഫൈനറിയിലെ നിക്കോളാസ് ഫ്രാപ്പൽ സൂചിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ സ്വർണവില ഇനിയും ഉയരാൻ ഇടയാക്കുമെന്ന് ഏഞ്ചൽ വണ്ണിലെ ഡിവിപി-ഗവേഷകനായ പ്രതമേഷ് മല്യ കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിലും വില ഉയരുമോ..?
ഔൺസിന് 2,700 ഡോളറിൽ (10 ഗ്രാമിന് ₹ 76,000) എത്തിയതിനുശേഷം, സ്വർണ്ണ വില ഓവർബോട്ട് സോണിലാണ്. ഒരു ഔൺസിന് $2,500 (ഔൺസിന് ₹71,800) അല്ലെങ്കിൽ ഔൺസിന് $2,475 (~₹71,000) 10 ഗ്രാം) ഉടൻ സംഭവിക്കാം. മൊത്തത്തിൽ, വരും ആഴ്‌ചകളിൽ സ്വർണത്തിൻ്റെ പ്രകടനം പ്രധാനമായും യുഎസ് ഫെഡറൽ റിസർവിൻ്റെ നയ തീരുമാനങ്ങളെയും മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ സംഭവവികാസങ്ങളെയും ആശ്രയിച്ചിരിക്കുമെന്നാണ് ആഗ്മോണ്ടിലെ റിസർച്ച് ഹെഡ് റെനിഷ ചൈനാനി വിലയിരുത്തിയത്.

ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്..?
സ്വര്‍ണം ഒരു ഉത്പന്നം മാത്രമായതിനാല്‍സര്‍ക്കാരിന് വില നിശ്ചയിക്കാനാവില്ല. ഭീമ ജുവലറി ചെയര്‍മാന്‍ഡോ.ബി. ഗോവിന്ദന്‍നയിക്കുന്ന ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് കാലങ്ങളായി കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും സ്വര്‍ണാഭരണ വിതരണക്കാരും ഈ വില പിന്തുടരുകയുമാണ് ചെയ്യുന്നത്.
ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.
വീട്ടിൽ സ്വർണ്ണം സൂക്ഷിക്കുന്നതിനുള്ള പരിധി
ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആദായനികുതി ചട്ടങ്ങൾ പ്രകാരം, സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ പരിധി സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമാണ്. മാത്രമല്ല, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിയമങ്ങൾ അനുസരിച്ച് ഒരു വ്യക്തിയുടെ കൈവശം എത്ര സ്വർണം ഉണ്ടെങ്കിലും അത് എങ്ങനെ ലഭിച്ചു എന്നതിൻ്റെ തെളിവ് കൂടി അയാളുടെ പക്കലുണ്ടാകണം.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications