ആഭരണപ്രേമികളെ കരയിക്കുകയാണ് ഒക്ടോബർ. കാരണം വേറെ ഒന്നു അല്ല, ഓരോ ദിവസം കഴിയുമ്പോഴും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ നാല് ദിവസം കൊണ്ട് 560 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് കൂടിയത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവരുടെ കീശ കീറും എന്ന് ഉറപ്പാണ്.
ഇന്നും റെക്കോർഡ്
പവന് 56,880 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 56,960 രൂപയും, ഗ്രാമിന് 7,120 രൂപയുമാണ് വില. അതായത് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയും കൂടി. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
റെക്കോർഡ് കുതിപ്പിന് പിന്നിൽ
ഇസ്രായേൽ-ഇറാൻ യുദ്ധ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വില ഉയർന്നു നിൽക്കുകയാണ്. ഇതാണ് കേരളത്തിലെ സ്വർണ്ണ വിലയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ഈ വർഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
ആഗോള സ്വർണവില
രാജ്യാന്തര തലത്തിൽ സ്വർണ്ണ വ്യാപാരം വെള്ളിയാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 5.44 ഡോളർ (0.20%) ഉയർന്ന് 2,661.18 ഡോളർ എന്നതാണ് നിലവാരം.

ഒരു പവൻ വാങ്ങാൻ
സ്വർണവില കത്തിക്കയറിയ സാഹചര്യത്തിൽ 1 പവൻ സ്വർണം വാങ്ങാൻ എത്ര രൂപ ചിലവ് വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,000 രൂപ നൽകേണ്ടി വരും.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
വരും ദിവസങ്ങളിലും വില കൂടിയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ നഷ്ടത്തിന് കാരണമാകും. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.
സ്വർണത്തിലെ നിക്ഷേപം
ആഭരണം വാങ്ങി മാത്രമല്ല, സ്വർണനിക്ഷേപത്തിലൂടെയും മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. മ്യൂച്വൽ ഫണ്ടുകൾ, എസ്‌ജിബി, ഇടിഎഫ് മുതലായ രൂപങ്ങളിൽ ഒരാൾക്ക് ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാം.
1. ഗോൾഡ് ഇടിഎഫ്
ഗോൾഡ് ഇടിഎഫ് എന്നാൽ മ്യൂച്വൽ ഫണ്ട് രൂപത്തിലുള്ള സ്വർണമാണ്. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സ്വർണ്ണത്തിനുടമയാകാൻ സഹായിക്കുന്ന നിക്ഷേപം കൂടിയാണ് ഇത്. ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. 1 യൂണിറ്റ് ഗോൾഡ് ഇടിഎഫ് എന്നത് 1 ഗ്രാം സ്വർണ്ണത്തിന് തുല്യമാണ്.

2. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ
സ്വര്‍ണ ശേഖരത്തില്‍നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്വല്‍ഫണ്ടുകളാണ് ഗോള്‍ഡ് ഫണ്ടുകള്‍. സ്വര്‍ണം ഉത്പാദിപ്പിക്കുകയും, വിതരണം ചെയ്യുകയും ചെയ്യുന്ന സിന്‍ഡിക്കേറ്റുകള്‍, ഫിസിക്കല്‍ഗോള്‍ഡ്, ഖനന കമ്പനികള്‍എന്നിവയുടെ സ്റ്റോക്കുകളിലാണ് പ്രധാനമായും ഇവിടെ നിക്ഷേപം നടക്കുന്നത്.
3. സോവറിൻ ഗോൾഡ് ബോണ്ടുകൾ
സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) ഒരു ഗ്രാമിൻ്റെ അടിസ്ഥാന യൂണിറ്റുള്ള സ്വർണ്ണത്തിൻ്റെ രൂപത്തിൽ നിയുക്ത സർക്കാർ സെക്യൂരിറ്റികളാണ്. 2006-ലെ ഗവൺമെൻ്റ് സെക്യൂരിറ്റി ആക്ടിന് അനുസൃതമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര സർക്കാരിന് വേണ്ടി സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നു.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications