സംസ്ഥാനത്തെ സ്വർണവില കത്തിപ്പടരുകയാണ്. ഓരോ ദിവസം കഴിയുമ്പോഴും പുതിയ ഉയരങ്ങൾ താണ്ടുകയാണ് വില. അഞ്ച് ദിവസം കൊണ്ട് 1400 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.
പുതിയ റെക്കോർഡ്
പവന് 56,000 രൂപ എന്ന നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. എന്നാൽ 24 മണിക്കൂർ തികയുന്നതിന് മുൻപേ പവന് 480 രൂപയും ഗ്രാമിന് 60 രൂപയും കൂടി. അതോടെ പവന്‍റെ വില 56,480 രൂപയും ഗ്രാമിന്‍റെ വില 7060 രൂപയിലേക്കും ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരമാണ് ഇന്ന് സ്വർണവില കുറിച്ചത്.
കുതിപ്പിന് കാരണം
രാജ്യാന്തര വിലയിലുണ്ടാകുന്ന വർധനവാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. നിലവിൽ യുഎസ് ഫെഡ് പലിശ കുറച്ചതും, പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യങ്ങൾ വർധിക്കുന്നതുമാണ് സ്വർണ്ണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഈ മാസത്തെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണം എത്തിയത് സെപ്തംബർ 2 മുതൽ 5 വരെയുള്ള തിയ്യതികളിലാണ്. ഈ ദിവസങ്ങളിൽ പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു വിലനിലവാരം.
ആഗോള സ്വർണവില
ബുധനാഴ്ച്ച രാവിലെ, രാജ്യാന്തര സ്വർണ്ണ വ്യാപാരം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 2.60 ഡോളർ (0.09%) ഉയർന്ന് 2,660.58 ഡോളർ എന്നതാണ് നിരക്ക്.

1 പവൻ വാങ്ങാൻ
സ്വർണവില ഉയർന്ന സാഹചര്യത്തിൽ 1 പവൻ സ്വാർണാഭരണം വാങ്ങാൻ എത്ര പണം നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നൽകേണ്ടി വരും.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

അത്യാവശ്യത്തിന് പണം നേടാം
സ്വർണവില റെക്കോർഡ് ഉയരം കുറിച്ച സാഹചര്യത്തിൽ സ്വർണപ്പണയത്തിലൂടെ ഉയർന്ന തുക കണ്ടെത്താൻ സാധിക്കും. പണയമായി നൽകുന്ന സ്വർണത്തിന്‍റെ മൂല്യത്തിന്‍റെ 75% വരെ വായ്പയെടുക്കാം. ചില വായ്പാദാതാക്കൾ പരമാവധി തുക വായ്പയായി നൽകാറുണ്ട്. സ്വർണ്ണ വായ്പ പലിശ നിരക്കുകൾ ഓരോ ബാങ്കിനും വ്യത്യസ്തമാണ്. സ്വർണ്ണ വായ്പകൾ നൽകുന്നതിന് പല ബാങ്കുകളും ഒരു പ്രോസസ്സിംഗ് ഫീ ഈടാക്കുന്നു എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്.
പെട്ടെന്ന് പണം ലഭിക്കും എന്നതു മാത്രമല്ല, കടം വാങ്ങുന്നവർക്ക് സുരക്ഷിതത്വബോധവും നൽകാൻ ഗോൾഡ് ലോണുകൾക്ക് സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വ്യക്തികൾക്ക് ഒരു സ്ഥിരമായ വരുമാന മാർഗം ഉണ്ടെങ്കിലും സ്വർണ്ണ വായ്പകളുടെ ആവശ്യം ഒരിക്കലും ഇല്ലാതെ വരുന്നില്ല. ഇന്നത്തെ സാമ്പത്തിക വ്യവസ്ഥയിൽ സ്വർണ്ണ വായ്പകൾ വഹിക്കുന്ന പങ്ക് നിർണായകമാണ്.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications