ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. റെക്കോർഡുകൾ എല്ലാം ഇനി പഴയ കഥ. ഇതേമുന്നേറ്റം തുടർന്നാൽ വരും ദിവസങ്ങളിൽ തന്നെ പവന്‍റെ വില 60,000 രൂപയ്ക്ക് മുകളിലേക്ക് പോകും. കേരളത്തിൽ കല്യാണ സീസൺ തുടരുകയാണ്. അതുകൊണ്ടു തന്നെ സ്വർണവിലയിലെ കുതിപ്പ് വലിയ അളവിൽ ആഭരണം വാങ്ങുന്നവരുടെ കീശ കാലിയാക്കും.
റെക്കോർഡ് വില
പവന് 55,840 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ 24 മണിക്കൂർ തികയുമ്പോൾ പവന് 160 രൂപയും ഗ്രാമിന് 20 രൂപ കൂടി. അതോടെ പവന്‍റെ വില 56,000 രൂപയിലും ഗ്രാമിന്‍റെ വില 7,000 രൂപയിലേക്കും ഉയർന്നു. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
53,560 രൂപയിലാണ് സ്വര്‍ണം മാസം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം ഇതു മാസത്തെ താഴ്ന്ന നിലവാരമായ 53,360 രൂപ രേഖപ്പെടുത്തി. ഇന്നത്തെ 56,000 രൂപ പരിഗണിക്കുമ്പോള്‍, ഈ മാസം പവനിലെ കുതിപ്പ് 2,640 രൂപയാണ്.
പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,000 രൂപ നൽകേണ്ടി വരും.

വില വർധനവ് തുടർന്നേക്കും
ആഗോള സ്വര്‍ണവിപണിയിലും സ്വര്‍ണവില കത്തികയറുകയാണെന്ന് വ്യക്തം. വില വര്‍ധന തുടര്‍ന്നേക്കുമെന്ന സൂചന തന്നെയാണ് വിപണികളും, വിദഗ്ധരും നല്‍കുന്നത്. യുഎസ് ഫെഡ് നിരക്കുകള്‍ കുറച്ചതോടെ സ്വർണത്തിലേയ്ക്കുള്ള ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങള്‍ ആകര്‍ഷകമല്ലാതായി തുടങ്ങിയതാണ് കാരണം.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ ഉയർന്ന അളവിൽ സ്വർണം വാങ്ങുന്നവർ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഗുണനിലവാരം - വിലയേറിയ ലോഹത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട നിർണായക ഘടകമാണ് സ്വർണ്ണത്തിൻ്റെ ഗുണനിലവാരം. സ്വർണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ മാർഗങ്ങളുണ്ട്.

2. വില - സ്വർണം വാങ്ങുന്നതിന് മുൻപ് വില കൃത്യമായി അറിഞ്ഞിരിക്കണം.. കാരണം ആഭരണങ്ങളുടെ നിർമ്മാണച്ചെലവ് ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. അതുകൊണ്ടു തന്നെ സ്വർണാഭരണത്തിന്‍റെ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും.
3. തൂക്കം- ആഭരണം വാങ്ങുന്നതിന് മുൻപ് അതിന്‍റെ തൂക്കം കൃത്യമായി പരിശോധിക്കണം. ആഭരണത്തിൻ്റെ വില നിശ്ചയിക്കുമ്പോൾ മരതകം, മാണിക്യം, വജ്രം, മുത്ത് തുടങ്ങിയ കല്ലുകളും ഉൾപ്പെടുത്തും. കല്ലുകളുടെ വിലയും ഗ്രാമിന് സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായി ഈടാക്കുന്നു, ഇത് ആഭരണത്തിൻ്റെ അന്തിമ വില വർദ്ധിപ്പിക്കും. അതിനാൽ കല്ലുകളുടെ നിരക്ക് പ്രത്യേകം ഈടാക്കുന്നുണ്ടോ, അതോ ആഭരണങ്ങൾക്കൊപ്പം വിലയിട്ടതാണോയെന്ന് മനസിലാക്കണം.
4. ആഘോഷ ദിവസങ്ങൾ - അടുത്ത കാലത്തായി സ്വർണ്ണത്തിൻ്റെ വിലയിലെ ട്രെൻഡ് നോക്കുകയാണെങ്കിൽ, ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലും സ്വർണ്ണത്തിൻ്റെ വില ഉയരുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. കാരണം ആഘോഷവേളകളിൽ സ്വർണം വാങ്ങാൻ കൂടുതൽ ആളുകൾ ജ്വല്ലറികളിൽ എത്തും എന്നത് തന്നെയാണ് കാരണം.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications