മേയ് മാസത്തിൽ സ്വർണ വിലയിൽ കണ്ട മുന്നേറ്റമൊന്നും ജൂൺ മാസത്തിൽ കാണാനില്ല. 12 ദിവസം പിന്നിട്ടിട്ടും കുറഞ്ഞും കൂടിയും ചാഞ്ചാട്ടത്തിലാണ് സ്വർണ വില. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,540 രൂപയും പവന് 80 രൂപ കുറഞ്ഞ് 44,320 രൂപയുമായി.
ഗ്രാമിന് 5,550 രൂപയിലും പവന് 44,400 രൂപയുമായിരുന്നു കഴിഞ്ഞ 2 ദിവസത്തെ സ്വർണ വില. എംസിഎക്സ് മാർക്കറ്റിൽ 10 ഗ്രാമിന് 59,713 രൂപയിൽ ആരംഭിച്ച വ്യാപാരം 59,660 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 1,957.50 ഡോളറാണ് വില.
വില കുറയാനുള്ള കാരണം
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2 ന് രേഖപ്പെടുത്തിയ പവന് 44,800 രൂപയാണ്. ഇതിന് ശേഷം വില ഇടിയുകയാണുണ്ടായത്. 44,160 രൂപയാണ് ഈ മാസത്തെ താഴന്ന നിരക്ക്. ജൂൺ 13 മുതൽ 14 വരെ നടക്കുന്ന ഫെഡ് തീരുമാനങ്ങലാണ് വരുന്ന ദിവസങ്ങളിലെ സ്വർണത്തിന്റെ വിലയെ സ്വാധിനിക്കുക.

അതോടൊപ്പം അമേരിക്കയിലെ ഉപഭോക്തൃ പണപ്പെരുപ്പത്തെ സംബന്ധിച്ച വാർത്തകളും സ്വർണ വിപണിയിൽ ചലനമുണ്ടാകും. ഫെഡ് പലിശ നിരക്ക് ഉയർത്താനാണ് സാധ്യതയെങ്കിൽ സ്വർണം ഇനിയും ഇടിഞ്ഞേക്കാം എന്നാണ് സൂചനകൾ.
സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാം
സ്വർണത്തിന് വില കുറയുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണവും കൂടും. ഇത്തരത്തിൽ ജുവലറികളിൽ നിന്ന് ആരംഭരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം.
പരിശുദ്ധി- സ്വർണം വാങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടതും നിർബന്ധമായി ചെയ്യേണ്ടതുമായ കാര്യം പരിശുദ്ധി ഉറപ്പാക്കുകയാണ്. അതിനായി സ്വർണാഭരണത്തിന്റെ ഹാൾമാർക്കിംഗ് തിരയാം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആണ് ഹാൾമാർക്കിംഗ് നടക്കുന്നത്. സ്വർണം ബിഐഎസ് സർട്ടിഫൈഡ് ആണോയെന്ന് ഉറപ്പു വരുത്തുക.
വില പരിശോധിക്കുക- ഹാൾമാർക്കിംഗ് പരിശോധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സ്വർണത്തിന്റെ വില പരിശോധിക്കുക എന്നത്. വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി സ്വർണത്തിന്റെ വില ദിനംപ്രതി ചാഞ്ചാടുന്നതാണ് കേരളത്തിലെ സാഹചര്യം. അതിനാൽ യഥാർഥ വിലയിൽ സ്വർണം വാങ്ങാൻ മികച്ച ജുവലറികളെ തിരഞ്ഞെടുക്കുക.
പണിക്കൂലി ശ്രദ്ധിക്കുക- സ്വർണാഭരണങ്ങൾ വാങ്ങുന്നതിൽ നിർണായകമാണ് പണിക്കൂലി. ആഭരണങ്ങൾ വ്യത്യസ്ത ഡിസൈനിൽ നിർമിക്കുന്നതിനുള്ള തൊഴിലാളികളുടെ ചെലവാണിത്. ജുവലറികൾ ഇത് ഉപഭോക്താക്കളിൽ നിന്നാണ് ഈടാക്കുന്നത്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ജുവലറികളുമായി സംസാരിച്ച് പണിക്കൂലിയിൽ ലഭിക്കുന്ന പരമാവധി ഇളവ് നേടിയെടുക്കാൻ ശ്രമിക്കണം.
ഡയമണ്ട് പതിപ്പിച്ചവ- ഡയമണ്ട് കമ്മലുകൾ, വജ്ര മോതിരങ്ങൾ എന്നിങ്ങനെ കല്ല് പതിച്ച ആഭരണങ്ങൾ നിക്ഷേപത്തിനായി വാങ്ങുന്നത് ഒഴിവാക്കാവുന്നതാണ്. കല്ലുകൾ പതിച്ച ആഭരണങ്ങൾ വാങ്ങുമ്പോൾ കല്ലുകളുടെ പരിശുദ്ധി നിർണയിക്കാൻ സാധിക്കില്ലെന്നതാണ് ബുദ്ധിമുട്ട്. സ്റ്റഡ് ചെയ്ത ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണത്തിന്റെ മൊത്തം തൂക്കം പരിശോധിച്ച് അതിനനുസരിച്ച് പണം നൽകണം.
മറ്റു ജുവലറിയിൽ വിൽക്കരുത്- സ്വർണാഭരണങ്ങൾ വാങ്ങിയ ജുവലറിയിൽ അല്ലാതെ മറ്റൊരിടത്ത് നിന്ന് വിൽക്കുകയോ മാറ്റി വാങ്ങുന്നതോ ഒഴിവാക്കുന്നതാണ് നല്ലത്. മിക്ക ജുവലറികൾക്കും സ്വർണത്തിന്റെ മൊത്തം മൂല്യത്തിന്റെ 100 ശതമാനം ഉറപ്പ് നൽകുന്ന ബൈ-ബാക്ക് പോളിസികളുണ്ട്. ഇവ പ്രയോജനപ്പെടുത്താൽ വാങ്ങിയ ഇടത്ത് തന്നെ പഴയ സ്വർണം നൽകുക. അതേസമയം, സ്വർണത്തിന്റെ മൂല്യം ലഭിക്കുമ്പോൾ പണിക്കൂലി ഇനത്തിൽ ഈടാക്കിയ തുക കുറയ്ക്കും.
ബിൽ വാങ്ങുക- സ്വർണത്തിന്റെ സുരക്ഷിതത്വം, സ്വർണം വില്പന, തിരികെ നൽകൻ എന്നീ ആവശ്യങ്ങൾക്ക് ബിൽ ആവശ്യമാണ്. എന്നാൽ ഉയർന്ന ഇടപാടിന് പാൻ അടക്കമുള്ള രേഖകൾ ആവശ്യമായതിനാൽ പലരും ബിൽ വാങ്ങാൻ മടിക്കാരുത്.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications