ഉരച്ച് നോക്കാതെ തന്നെ സ്വർണത്തിന് മാറ്റ് കൂടുന്ന സമയമാണിത്. വില ദിവസം തോറും കുറഞ്ഞു വരുമ്പോഴും സ്വർണത്തിൽ നിക്ഷേപം തുടരുകയാണ്. നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപ മാർഗമാണ് ഇന്നും സ്വർണം. അഞ്ച് ദിവസത്തിനിടെ വലിയ തോതിലുള്ള ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. 1014 രൂപയുടെ ഇടിവാണ് മേയ് ഒന്‍പത് മുതല്‍ പതിമൂന്ന് വരെ സ്വർണ വിലയുണ്ടായത്.
ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം മേയ് ഒന്‍പതിന് 51,479 രൂപയായിരുന്നു പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില. തൊട്ടടുത്ത ദിവസം വിലയില്‍ ചെറിയ പുരോഗതി ഉണ്ടായിയെങ്കിലും 51,496 രൂപയ്ക്കാണ് പത്തിന് വ്യാപാരം അവസാനിച്ചത്.
മേയ് പതിനൊന്നിന് 51,205 രൂപയും പന്ത്രണ്ടിന് 51,118 രൂപയുമായിരുന്നു പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില. വില ഇടിവ് തുടർന്നെന്ന് സാരം. എന്നാല്‍ വലിയ തിരിച്ചടി നേരിട്ടത് മേയ് പതിമൂന്നിനാണ്. ഒറ്റ ദിവസം കുറഞ്ഞത് 653 രൂപ. 50,465 രൂപയായിരുന്നു പതിമൂന്നിന് പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലനിലവാരം.
ഓഹരി വിപണിയും ഉണര്‍വില്ലാത്ത സാഹചര്യത്തില്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായിട്ടാണ് നിക്ഷേപകര്‍ സ്വര്‍ണത്തെ കാണുന്നത്. പണപ്പെരുപ്പത്തിനെതിരെയും വിപണിയെ ചാഞ്ചാട്ടത്തെയും മറികടന്നാനാകുമെന്നതും പോര്‍ട്ട്ഫോളിയോ വൈവിധ്യമാക്കാമെന്നതും നിക്ഷേപകരിൽ സ്വര്‍ണത്തോടുള്ള താല്പര്യം കൂട്ടുന്നു. ഈ സാഹചര്യത്തില്‍ ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് സ്വര്‍ണം കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നതും പ്രധാനമാണ്. പത്ത് ഗ്രാം 24 കാരറ്റ് സ്വർണം 46,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന വിപണികൾ നമ്മുടെ തൊട്ടടുത്തുണ്ട്.
1. ദുബായ്
സ്വര്‍ണം വാങ്ങാന്‍ ഏറ്റവും പറ്റിയ ഇടമായാണ് ഗൾഫ് രാജ്യമായ ദുബായ്. വിലക്കുറവ് തന്നെയാണ് ദുബായ് മാർക്കറ്റ് തിരഞ്ഞെടുക്കാനുള്ള പ്രധാന ആകർഷണം. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 2195 ദിര്‍ഹം അഥവ 45,985 രൂപയാണ് ദുബായിലെ വില. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് മുടക്കേണ്ടത് 2062.50 ദിര്‍ഹം. അതായത് 43209 രൂപ.
2. സൗദി അറേബ്യ
മറ്റൊരു ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയിലും സ്വര്‍ണ വില ഇന്ത്യൻ മാർക്കറ്റിനെ അപേക്ഷിച്ച് കുറവാണ്. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ സൗദിയില്‍ ചെലവാക്കക്കേണ്ടത് 2184.30 റിയാലാണ്, 45,140 ഇന്ത്യന്‍ രൂപ. ഇതേ അളവിൽ 22 കാരറ്റ് സ്വര്‍ണം വാങ്ങാൻ ചെലവ് പിന്നെയും കുറയും, 2002.30 റിയാലാണ് വില, 41,379 ഇന്ത്യന്‍ രൂപ.
3. ഹോങ് കോങ്
മറ്റൊരു ഏഷ്യന്‍ രാജ്യമായ ഹോങ് കോങിനെയും സ്വര്‍ണം വാങ്ങാനുള്ള മികച്ച ഇടമായി തിരഞ്ഞെടുക്കാം. പത്ത് ഗ്രാം 24 കാരറ്റ് ഹോങ് കോങ്കില് നിന്ന് വാങ്ങുന്നുവെങ്കില്‍ 4571.50 ഹോങ് കോങ് ഡോളറിന് അഥവ 45,120 രൂപയ്ക്ക് സ്വര്‍ണം ലഭിക്കും. ഇതേ സ്വര്‍ണം 22 കാരറ്റാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില വീണ്ടും കുറയും. 4190.50 ഹോങ് കോങ് ഡോളര്‍ നല്കി സ്വര്‍ണം വാങ്ങാം. 41,360 രൂപയേ ചെലവാകുന്നുള്ളൂ.
4. സ്വിറ്റ്സർലാൻഡ്
മികച്ച വിലയ്ക്ക് സ്വര്‍ണം വാങ്ങാനവുന്ന മറ്റൊരു രാജ്യമാണ് സ്വിറ്റ്സർലാൻഡ്. ഇന്ത്യയെക്കാളും കുറഞ്ഞ തുകയ്ക്ക് ഇവിടെ നിന്നും സ്വര്‍ണം കൈക്കലാക്കാം. പത്ത് ഗ്രാം 24 കാരാറ്റിന് 583.30 സ്വിസ് ഫ്രാങാണ് വില. ഇന്ത്യന്‍ വില 45,095 രൂപവരും. 10 ഗ്രാം 22 കാരറ്റിന് 534.70 സ്വിസ് ഫ്രാങ്ക് നല്‍കേണ്ടി വരും. ഇത് 41,338 രൂപയാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
